രാജ്യത്തെ ട്രെയിനുകളിലെ ഉസൈൻ ബോൾട്ട് ആരാണെന്നറിയാമോ; ലിസ്റ്റ് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുളളു. അത് ഇന്ത്യൻ റെയിൽവേ എന്നാണ്. ഇപ്പോൾ കൂടുതൽ പുരോഗമനങ്ങളും പുതിയ നയങ്ങളും വന്നതോടെ ഇന്ത്യൻ റെയിൽവേ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.നിരവധി പുതിയ ട്രെയിനുകൾ രാജ്യത്തിന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ട്രെയിനാണ് നമോ ഭാരത്. പരമ്പരാഗത എക്സ്പ്രസ് ട്രെയിനായ അമൃത് ഭാരത് അങ്ങനെ ലിസ്റ്റുകൾ നീളുകയാണ്. എന്നാൽ ഇവയിൽ ഏതിനാണ് കൂടുത. വേഗത കൈവരിക്കാന സാധിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ആദ്യം വന്ദേ ഭാരത് ട്രെയിനിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കാം. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ.

രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.

പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

അടുത്തതായി സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ റീജ്യണ്‍ല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി അവതരിപ്പിച്ച ട്രെയിനാണ് 'നമോ ഭാരത്'. ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരത് ട്രെയിനുകള്‍ക്ക് വെറും 15 മിനിറ്റാണ് വേണ്ടി വരുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്റെ വേഗത.

ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം എന്ന് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ഈ ട്രെയിനിലെ ടിക്കറ്റ് നിരക്കുകള്‍ നോക്കിയാല്‍ സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 20 മുതല്‍ 50 രൂപ വരെയാണ് നിരക്ക്.

22 കോച്ചുള്ള അമൃത് ഭാരത് തീവണ്ടിയില്‍ 12 സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുണ്ടാകുക. തീവണ്ടിയുടെ ശരാശരിവേഗം മണിക്കൂറില്‍ 68 മുതല്‍ 81 കിലോമീറ്ററാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും അമൃത് ഭാരത് എക്സ്പ്രസുകളാണ് എന്നാണ് ഇന്ത്യൻ റെയിൽവേയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇനി വേഗതയിലേക്ക് വന്നാൽ വന്ദേ ഭാരത് എക്സ്പ്രസിനും നമോ ഭാരതിനും പരമാവധി കൈവരിക്കാൻ സാധിക്കുന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, യഥാർത്ഥ പ്രവർത്തനങ്ങളിൽ ഏറ്റവും വേഗതയേറിയത് നമോ ഭാരത് എന്നാണ് കണ്ടെത്തലുകളിലാണ് എത്താൻ സാധിക്കുന്നത്. ഏതൊരു ട്രെയിനിനും വേഗത കൂടുതലാണെങ്കിലും അത് സഞ്ചരിക്കുന്ന മേഖല അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

More from DriveSpark

Article Published On: Tuesday, February 4, 2025, 19:21 [IST]
English summary
Which is the fastest trains in india vande bharat to amrit bharat details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X