സിന്തറ്റിക്ക് ഓയിൽ നിങ്ങളുടെ വാഹനത്തിന് എങ്ങനെ ഗുണകരമാകും, മിനറൽ ഓയിലാണോ മികച്ചതെന്ന് സംശയമുണ്ടോ

വാഹനം സർവീസ് സെൻ്ററിൽ ഓയിൽ മാറുന്നതിന് വേണ്ടി കൊടുക്കുമ്പോൾ സിന്തറ്റിക്ക് ഓയിൽ ഒഴിക്കട്ടെ സാർ എന്ന് ജീവനക്കാരൻ ചോദിക്കുമ്പോൾ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകും, അത് നല്ലതാണോ എന്ന്. സർവീസ് സെൻ്റർ കൂടുതൽ പണം ഈടാക്കുന്നതിന് വേണ്ടിയാണ് സിന്തറ്റിക്ക് ഓയിൽ ഒഴിക്കട്ടെയെന്ന് ചോദിക്കുന്നത് എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഏത് ഓയിലാണ് നിങ്ങളുടെ കാറിൻ്റെ എഞ്ചിന് മികച്ചതെന്നാണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കാൻ പോകുന്നത്. ഈ ലേഖനം വായിക്കുന്നതോടെ നിങ്ങളുടെ സംശയം ഒരു പരിധി വരെ തീർക്കാൻ സാധിക്കുന്നതാണ്. ഓയിലിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.

ഒരു സർവീസ് സെൻ്ററിനേയും കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങൾക്ക് നിങ്ങളുടെ വാഹനത്തെ കുറിച്ച് അൽപ്പമെങ്കിലും അറിവുണ്ടായിരിക്കണം,നിങ്ങൾക്ക് വാഹനത്തെ കുറിച്ച് വലിയ പിടിയൊന്നും ഇല്ല എന്ന് സർവീസ് സെൻ്ററിലെ ജീവനക്കാർക്ക് തോന്നിയാൽ നിങ്ങൾ പറ്റിക്കപെടാനുളള സാധ്യതയുണ്ട്. എന്ന് കരുതി എല്ലാവരും അങ്ങനെ ആണ് എന്ന് അർത്ഥമില്ല കേട്ടോ. നിങ്ങളുടെ കാറിലെ എഞ്ചിനിലെ പല പ്രവർത്തനങ്ങളേയും സുഗമമാക്കാൻ സഹായിക്കുന്ന ഘടകമാണ് എഞ്ചിൻ ഓയിൽ.

synthetic oil vs mineral oil

മിനറൽ ഓയിലുകൾക്ക് എഞ്ചിനെ സംരക്ഷിക്കാനുള്ള ശേഷിയിൽ പരിമിതികളുണ്ട് എന്നതാണ് സത്യം. സിന്തറ്റിക് എഞ്ചിൻ ഓയിലുകൾ അവയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്ന ഉയർന്ന ബേസ് ഓയിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ എത്ര കഠിനമായ ഡ്രൈവിങ്ങ് അനസ്ഥയിൽ പോലും നിങ്ങളുടെ എഞ്ചിന് ഒരു സംരക്ഷണ കുറവും വരില്ല എന്നതാണ് സിന്തറ്റിക്ക് ഓയിലിൻ്റെ ഗുണം എന്ന് പറയുന്നത്.

സിന്തറ്റിക്ക് ഓയിലിൻ്റെ മറ്റൊരു പ്രധാന ഗുണമായി പറയേണ്ടത് എഞ്ചിനിൽ കൂടുതൽ കാർബൺ നിക്ഷേപങ്ങളും ചെളിയും അടിഞ്ഞുകൂടാതിരിക്കാൻ സഹായിക്കും എന്നതാണ്. ചെളി അടിഞ്ഞു കൂടിയാൽ അത് എഞ്ചിനിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. മിനറൽ ഓയിലുകൾക്ക് ഇത്തരത്തിൽ രൂപപ്പെടുന്ന ചെളിയെ തടയാനുള്ള കഴിവ് കുറവാണ്. അത് കൊണ്ടാണ് സിന്തറ്റിക്ക് ഓയിൽ ഉപയോഗിക്കുന്നത് ഗുണമാണ് എന്ന് പറയുന്നതിൽ ഒരു കാരണം.

synthetic oil vs mineral oil

ഏത് കാലാവസ്ഥയിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഓയിലാണ് സിന്തറ്റിക്ക് ഓയിൽ. തണുപ്പ് കാലാവസ്ഥയിലും ചൂട് കാലാവസ്ഥയിലും നിങ്ങളുടെ വാഹനത്തിൻ്റെ എഞ്ചിനിൻ്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ സിന്തറ്റിക്ക് ഓയിലിന് സാധിക്കും. ചൂട് കാലത്ത് മിനറൽ ഓയിൽ വേർപ്പെട്ടു പോകുകയും ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നത് എഞ്ചിനിൻ്റെ ലൈഫിനെ ബാധിക്കുന്ന ഒന്നാണ്.

പുതിയ എഞ്ചിനുകൾ, ഹൈ-പെർഫോമൻസ് കാറുകൾ, ട്രക്കുകൾ അല്ലെങ്കിൽ ചൂടിന്റേയോ തണുപ്പിന്റേയോ എക്‌സ്ട്രീം കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് സിന്തറ്റിക് ഓയിലുകൾ അനുയോജ്യമാണ്. ഇത്തരത്തിലുള്ള ഓയിലിന് വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും സാധാരണയായി വിപണിയിൽ ലഭ്യമായ ഓയിലുകളേക്കാൾ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് മാത്രം.

synthetic oil vs mineral oil

എഞ്ചിൻ ഓയിലുകളുടെ ഗ്രേഡുകൾ എന്താണ് അർഥമാക്കുന്നതെന്നും സംശയമുള്ളവരുണ്ടാവും അല്ലേ. നാം വാങ്ങുന്ന ഓയിൽ കണ്ടെയ്‌നറുകളിൽ '5W-30' പോലുള്ള അക്കങ്ങളും അക്ഷരങ്ങളും പവരും കണ്ടിട്ടുണ്ടാകും. ഈ സംഖ്യകൾ ഓയിൽ ഗ്രേഡിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിൻ്റെ വിസ്കോസിറ്റി അല്ലെങ്കിൽ തിക്ക്‌നെസ് (കനം) വ്യത്യസ്ത താപനിലകളിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

ആ സംഖ്യകളുടെ അർഥവും പറഞ്ഞുതരാം. വ്യത്യസ്ത ഊഷ്മാവിൽ എണ്ണ എത്ര എളുപ്പത്തിൽ ഒഴുകുന്നു എന്നതിനെയാണ് വിസ്കോസിറ്റി സൂചിപ്പിക്കുന്നത്. കട്ടിയുള്ള ഓയിൽ എളുപ്പത്തിൽ ഒഴുകുന്നില്ല, എന്നതിനാൽ ചലിക്കുന്ന പാർട്‌സുകൾക്ക് കൂടുതൽ സംരക്ഷണം നൽകും. അതേസമയം കട്ടികുറഞ്ഞ ഓയിലുകൾ എളുപ്പത്തിൽ ഫ്ലോ ചെയ്യുന്നതിനാൽ പാർട്‌സുകൾക്ക് കൊടുക്കുന്ന പ്രതിരോധശേഷി കുറവാണെന്ന് വേണം പറയാൻ.ഇനി അടുത്ത തവണ സർവീസിന് ചെല്ലുമ്പോൾ ഓയിലിൻ്റെ കാര്യം എടുത്ത് ചോദിക്കാൻ മറക്കല്ലേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 7, 2024, 17:00 [IST]
English summary
Which oil is good for your car engine synthetic oil vs mineral oil details explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X