Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

അനുദിനവും വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വില കാരണം IC എഞ്ചിനുകളുള്ള പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഇക്കാലത്ത് കൂടുതൽ അർത്ഥവത്തായത്. ചെലവ് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാദർമായ മോബിലിറ്റി എന്നത് ഒരു മികച്ച ആശയമാണ്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

ഈ ആശയത്തിന് അനുസൃതമായി നിരവധി ഇന്ത്യൻ വാഹന നിർമ്മാതാക്കളും ഇവികളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക വാഹന ഭീമനായ Tata അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ പുതിയ Tigor EV അവതരിപ്പിച്ചു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

Tata Nexon EV -ക്ക് ശേഷം കമ്പനിയുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്. രൂപകൽപ്പനയിലും ബോഡി ശൈലിയിലും പ്രായോഗികതയിലും ഇവ രണ്ടും വളരെ വ്യത്യസ്തമാണ്. Tigor EV ഒരു സെഡാൻ മോഡലും Nexon EV ഒരു എസ്‌യുവിയുമാണ്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

ഒരു പുതിയ ഇവി വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഈ മോഡലുകൾക്കിടയിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് നമുക്ക് ഇവ ഒന്നു മാറ്റുരയ്ക്കാം. സിപ്ട്രോൺ ഇലക്ട്രിക് പവർട്രെയിനുള്ള പുതിയ ഇലക്ട്രിക് സെഡാൻ എസ്‌യുവിക്കെതിരെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്ക് നോക്കാം.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

ഇരു കാറുകളുടേയും അളവുകൾ

കോം‌പാക്ട് സെഡാന്റെ അളവുകൾ ഒരു സബ്‌കോംപാക്ട് എസ്‌യുവിയുമായി ഞങ്ങൾ താരതമ്യം ചെയ്യുന്നത് അനുയോജ്യമല്ല, എന്നിരുന്നാലും നമുക്ക് അതൊന്ന് അറിഞ്ഞുകളയാം.

Tigor EV Nexon EV
Length 3993mm 3993mm
Width 1677mm 1811mm
Height 1532mm 1606mm
Wheelbase 2450mm 2498mm
Boot Space 316 litres 350 litres
Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

കണക്കുകൾ നോക്കുമ്പോൾ, Tata Tigor EV ഒട്ടും പിന്നിലല്ല. രണ്ട് കാറുകളും ഒരേ നീളത്തിൽ വരുന്നു, എന്നാൽ വീതിയുടെ കാര്യത്തിൽ Nexon EV ഒരു മേൽകൈ നേടുന്നു. ഒരു സെഡാനായതിനാൽ, Tigor EV -ക്ക് എസ്‌യുവിയുടെ അത്ര ഉയരമില്ലെന്ന് വ്യക്തമാണ്. നെക്‌സോണിൽ വീൽബേസ് പോലും Tigor -മായി വളരെ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ഇതിനർത്ഥം, അകത്തെ ഇടത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ടാകില്ല എന്നാണ്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

സെഡാൻ ഓവർ എസ്‌യുവി? ലുക്ക്സ്

വീണ്ടും സാധുവായ ഒരു താരതമ്യമല്ല ഇത്, എന്നാലും ഇരു കാറുകൾക്കും ഒരേ അളവുകളുള്ളതിനാൽ എന്തായാലും ഒന്ന് കംപയർ ചെയ്യാം. Tata Tigor EV -യും Tata Nexon EV -യും അളവുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളില്ലാത്തതിനാൽ, ലുക്ക്സ് വാഹനങ്ങളുടെ ബോഡി ഘടനയിലേക്ക് ഒതുങ്ങുന്നു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

Tata Nexon EV

ഡിസൈനിന്റെ കാര്യത്തിൽ Tata Nexon EV ഒരു ബോട്ടഡ് എസ്‌യുവിയുടെ മുഖഭാവം വഹിക്കുന്നു. വളരെ വലിയ ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലൈറ്റുകൾക്കായി അഗ്രസ്സീവ് പ്രൊജക്ടർ സജ്ജീകരണവും വാഹനത്തിന് ലഭിക്കുന്നു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

എന്നാൽ, ഇവയ്ക്ക് എൽഇഡി അല്ലെങ്കിൽ HID -കൾ അല്ലാതെ പരമ്പരാഗത ഹാലജൻ ബൾബുകൾ ലഭിക്കുന്നു. വശങ്ങളിൽ, വിപുലീകരിച്ച വീൽ ആർച്ചുകൾ വലിയ വലുപ്പത്തിലുള്ള അലോയി വീലുകളെ നന്നായി ഉൾക്കൊള്ളുന്നു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

പിന്നിൽ, ശക്തമായ ഡിസൈൻ തുടരുന്നു, ക്ലിയർ ടെയിൽ ലൈറ്റുകൾ വാഹനത്തിന് കൂടുതൽ പ്രീമിയം ടച്ച് നൽകുന്നു. വാഹനത്തിന്റെ അകം ഗിയർ ലിവർ ഒഴികെ പരമ്പരാഗത നെക്സോണിന് സമാനമാണ്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

Tata Tigor EV

Tata Tigor EV -ലേക്ക് നീങ്ങുമ്പോൾ Nexon EV -യെ പോലെ, അതിന്റെ ഐസി കൗണ്ടർപാർട്ടിൽ നിന്നാണ് എല്ലാം കടം വാങ്ങുന്നത്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

ഇതിനർത്ഥം, പുതിയ Tigor EV -ക്ക് വ്യത്യസ്ത കളർ സ്കീമുകൾക്കൊപ്പം പുതുക്കിയ Tigor -ന്റെ ഡിസൈൻ സ്കീം ലഭിക്കും എന്നാണ്. ഇത് പ്രൊജക്ടർ ഹെഡ്‌ലൈറ്റ് സജ്ജീകരണവും സ്റ്റൈലിഷ് ഫ്രണ്ട് എൻഡ് ഡിസൈനും പോലുള്ള എല്ലാ സവിശേഷതകളും പുതിയ Tigor EV -യിലേക്ക് ഇത് വിവർത്തനം ചെയ്യുന്നു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

മറ്റ് സൗന്ദര്യവർദ്ധക അപ്‌ഡേറ്റുകളിൽ ബ്ലൂ ആക്സന്റുകളുള്ള പുതിയ അലോയി വീലുകൾ, ഒരു പുതിയ ക്ലോസ്ഡ് ഗ്രില്ല്, ബൂട്ടിലെ സിപ്‌ട്രോൺ ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുന്നു.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

എന്താണ് ഇരു വാഹനങ്ങളേയും ശക്തിപ്പെടുത്തുന്നത്?

Tigor EV Nexon EV
Power 75 hp 127 bhp
Torque 170 Nm 245 Nm
Battery 26kWh 30.2kWh
Range 300+ km (claimed) 312 km
Charging Time 1 hour (0-80%) 8.5 hours (0-100%)

ഇവിടെയാണ് രണ്ട് കാറുകളും പരസ്പരം വ്യത്യാസപ്പെടാൻ തുടങ്ങുന്നത്. വ്യക്തമായും, Nexon EV -ക്കാണ് കൂടുതൽ കരുത്തുള്ളത്. അതിനാൽ Tata Tigor EV -യുടെ വില കുറയ്ക്കാൻ ഇത് സഹായിക്കും.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

Tata Tigor EV, Tata Nexon EV | സുരക്ഷാ സവിശേഷതകൾ

ഇന്ത്യൻ കാർ നിർമാതാക്കളായ Tata -യ്ക്ക് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുണ്ടെന്ന് നമുക്കറിയാം. ആയതിനാൽ, Tigor EV, Nexon EV എന്നിവ മികച്ച സേഫ്റ്റി ഫീച്ചറുകളോടെ വരുന്നു.

Tigor EV Nexon EV
Front Airbags (Dual) Yes Yes
ISOFIX Child Seat Anchors No Yes
ABS+EBD Yes Yes
Reverse Parking Sensors Yes Yes
Reverse Parking Camera Yes Yes
Speed Sensing Door Lock Yes Yes
ESP with Hill Hold Assist Yes Yes
High-Speed Alert Alarm Yes Yes
Global NCAP Crash Test Rating 4-Star 5-Star
Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

അന്തിമ അഭിപ്രായം:

Tata ഇപ്പോൾ Tigor EV അവതരിപ്പിച്ചതേയുള്ളൂ. വാഹനത്തിന്റെ വിലകൾ നിർമ്മാതാക്കൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ടോപ്പ്-എൻഡ് ട്രിമിന്റെ വില ഏകദേശം 11 ലക്ഷം രൂപയായിരിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു. മറുവശത്ത്, Tata Nexon EV -യുടെ വില 13.99 ലക്ഷം രൂപ മുതൽ 16.85 ലക്ഷം രൂപ വരെയാണ്.

Tigor EV vs Nexon EV; സിപ്ട്രോൺ കരുത്തിൽ കേമനാര്?

രണ്ട് ഇലക്ട്രിക് വാഹനങ്ങളും തികച്ചും വ്യത്യസ്തമായ വിഭാഗങ്ങളുടെ ഭാഗമാണ്. കൂടുതൽ കരുത്തുറ്റ ഒരു അഗ്രസ്സീവ് ഇവിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ Nexon EV ബസ്റ്റാണ്, നേരെ മറിച്ച് കുറഞ്ഞ ചെലവിൽ ഒരു സ്മൂത്ത് ഇവിയാണ് മനസ്സിൽ എങ്കിൽ Tigor EV മികച്ച ചോയിസാണ്.

Most Read Articles

Malayalam
English summary
Which one is the best with ziptron tech tata tigor ev vs nexon ev
Story first published: Thursday, August 19, 2021, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X