കോടികളുടെ മുതൽ! അംബാനി തറവാട്ടിലെ ഏറ്റവും വില കൂടിയ കാർ ആരുടേത്?

അംബാനി കല്യാണം ഇങ്ങനെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്, കല്യാണ ആഘോഷങ്ങൾക്ക് എത്തുന്ന വിശിഷ്ട അതിഥികളും ഒരുക്കങ്ങളും അലങ്കാരങ്ങളുമായി ആകെ മൊത്തം ഒരു ജഗപുക തന്നെയാണ് മുംബൈയിൽ. ഒട്ടനവധി പുത്തൻ ആഡംബര കാറുകളും ഈ ചടങ്ങുകളുടെ മോടി കൂട്ടാനായി അംബാനി കുടുംബം വാങ്ങിയിട്ടുമുണ്ട്. വിശിഷ്ട അതിഥികളെ പലരേയും അംബാനി ഗരാജിലെ വളരെ സ്പെഷ്യൽ കാറുകളിലാണ് കൂട്ടിക്കൊണ്ടു വരാൻ നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ആഘോഷപൂർവ്വമായ കല്യാണമാവും അനന്ത് അംബാനിയുടേത് എന്ന് പറയാതിരിക്കാൻ വയ്യ. രാജ്യമൊട്ടാകെ വളരെ ആഘോഷ തിമിർപ്പിലും ഒരു ഉത്സവ മോഡിലുമാണ്.

122.6 ബില്യൺ ഡോളർ (10 ലക്ഷം കോടിയിലധികം) ആസ്തിയുള്ള മുകേഷ് അംബാനിയും നിത അംബാനിയും ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ പെടുന്നു. അതിനാൽ അവരുടെ സമ്പത്ത് അവരുടെ ആഡംബര ജീവിതശൈലിയിൽ മാത്രമല്ല, അവരുടെ ഉടമസ്ഥതയിലുള്ള വിലകൂടിയ കാറുകളിലും ആഭരണങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു.

audi a9 chameleon

മുകേഷ് അംബാനിയും നിത അംബാനിയും മാത്രമല്ല, അവരുടെ മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവർക്കും ആഡംബര കാറുകളുടെ വലിയ ഒരു കൂട്ടം സ്വന്തമായിട്ടുണ്ട്, ഇവയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാണ്, പ്രത്യേകിച്ചും ഈ കല്ല്യാണ വേളയിൽ ഈ കാറുകൾ എല്ലാം തന്നെ മിന്നി തിളങ്ങുകയാണ്.

അംബാനി കുടുംബത്തിന് മൊത്തത്തിൽ ഒട്ടനവധി ആഡംബര കാറുകൾ ഉണ്ട്, ഇവയിൽ ചിലത് സാധാരണക്കാർ കേട്ടിട്ടു പോലും ഇല്ലാത്തവയാവും, എന്നാൽ അംബാനി കുടുംബത്തിലെ ഏറ്റവും വിലകൂടിയ കാർ ആരുടേതാണെന്ന് നിങ്ങൾക്കറിയാമോ? ഒന്നു ഊഹിക്കാമോ? ഒരു ക്ലൂ തരാം അത് മുകേഷ് അംബാനിയുടേത് അല്ല.

nita ambani

അംബാനി കുടുംബത്തിലെയും ഇന്ത്യയിലെയും ഏറ്റവും വിലകൂടിയ കാറിന്റെ ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. ഔഡി A9 കമേലിയണിന്റെ അഭിമാന ഉടമയാണ് ഈ സൂപ്പർ ലേഡി. ഏകദേശം 600 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനുമായി വരുന്ന ലിമിറ്റഡ് എഡിഷൻ ഔഡി A9 കമേലിയണിൻ്റെ വില എന്നത് 90 കോടി രൂപയാണ് എന്നാണ് ലൈഫ്‌സ്റ്റൈൽ ഏഷ്യയിൽ വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വളരെ പ്രശസ്തനായ സ്പാനിഷ് ഡിസൈനർ ഡാനിയൽ ഗാർസി രൂപകൽപ്പന ചെയ്ത ഈ കാർ അതിന്റെ വളരെ യുണീക്കായ ഇലക്ട്രോണിക് പെയിൻ്റിന് പ്രത്യേകിച്ചും പ്രശസ്തമാണ്. ഈ സംവിധാനത്തിലൂടെ, ഒരു ബട്ടൺ അമർത്തുന്നതിലൂടെ ഡ്രൈവർക്ക് കാറിൻ്റെ എക്സ്റ്റീരിയർ നിറം മാറ്റാനാകും എന്നത് ശ്രദ്ധേയമാണ്. ഈ സ്പെഷ്യൽ കാറുകളിൽ വെറും 11 എണ്ണം മാത്രമാണ് ഇതുവരെ ലോകത്ത് ആകെ വിറ്റഴിക്കപ്പെട്ടത്.

audi a9 chameleon rear

അതിലൊന്നാണ് നിത അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ലേഡി അംബാനി തന്റെ കാറുകളിൽ എല്ലാം തന്നെ വളരെ വിശിഷ്ടമായ ഒരു എലമെന്റോ, തന്റേതായ ഒരു സിഗ്നേച്ചറോ നൽകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. 12 കോടി രൂപയോളം മുടക്കി വളരെ വ്യത്യസ്തമായ റോസ് ക്വാർട്സ് കളർ ഓപ്ഷനോടെയാണ് നിത അംബാനി തന്റെ റോൾസ് റോയ്സ് ഫാന്റം VIII EWB തെരഞ്ഞെടുത്തത്.

ഇന്ത്യയിൽ ഈ ഷെയ്ഡിൽ മറ്റൊരു റോൾസ് റോയ്സ് ഇല്ല എന്നതും ശ്രദ്ധേയമാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ കാർ എന്നത് ബിഎംഡബ്ല്യു 760 Li ആർമേർഡാണ്. ഇത് Z -ലെവൽ സുരക്ഷാ ഫീച്ചറുകൾ നൽകുന്ന ഒരു ബുള്ളറ്റ് പ്രൂഫ് ലക്ഷ്വറി സെഡാനാണ്.

More from DriveSpark

Article Published On: Friday, July 12, 2024, 15:42 [IST]
English summary
Who owns the most expensive car in ambani family
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X