വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

യാത്രകൾ ചെയ്യാൻ ഏറെ കുറെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ദൂരയാത്രകൾ ബസിലും, ട്രെയിനിലും, വിമാനങ്ങളിലും ചെയ്യുന്നവരുണ്ട്. യാത്രകൾ പലപ്പോഴും നമുക്ക് ഒരു പോസിറ്റീവ് എനർജ്ജി നൽകുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

ഈ പോസിറ്റീവ് എനർജിയുടെ ഭൂരി ഭാഗവും നമുക്ക് നൽകുന്നത് നാം സഞ്ചരിക്കുന്ന വാഹനങ്ങളാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഒന്നു ചിന്തിച്ചു നോക്കിയേ, നമ്മൾ യാത്ര ചെയ്യുന്ന വാഹനം ഒട്ടും കണ്ടീഷനല്ലാതെ, വീറും വൃത്തിയുമില്ലാത്തത് ആണെങ്കിൽ അത് നമ്മുടെ യാത്രയേ ബാധിക്കുമോ ഇല്ലയോ?

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

അതു പോലെ തന്നെ വാഹനത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും നമ്മേ ബാധിക്കും. ഇതിനെക്കുറിച്ച് വിമാനങ്ങളുടെ ഉദാഹരണമെടുത്ത് ഞാൻ സംസാരിക്കാം.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

നിങ്ങൾ ഇതുവരെ വിമാനത്തിനുള്ളിലെ സീറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ മിക്ക വിമാനങ്ങളിലും നീല നിറത്തിലുള്ള സീറ്റുകൾ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടേക്കാം. ലോകത്തിലെ മിക്കവാറും എല്ലാ എയർലൈനുകളും യാത്രക്കാർക്ക് നീല സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

വിമാന യാത്ര എന്നത് നിരവധി ആളുകൾക്ക് സമ്മർദ്ദകരമായ ഒരു അനുഭവമാണ്. വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഇരിപ്പിടങ്ങളും, നിരവധി നിയമങ്ങളും പലരേയും സമ്മർദ്ദത്തിലാക്കുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ സമ്മർദ്ദങ്ങൾ മൂലം എയറോഫോബിയ വരെ ഉണ്ടാവാനിടയുണ്ട്. ഉയരത്തിൽ പറക്കുന്ന യന്ത്യങ്ങളിൽ കയറാനുള്ള ഭയമാണിത്.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

എന്നാൽ ഇത് പോലെ തോന്നുന്ന അന്തരീക്ഷത്തിലെ അനുഭവങ്ങൾ കഴിയുന്നത്ര ശാന്തമാക്കാൻ വിമാന കമ്പനികൾ ശ്രമിക്കുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

ഈ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയവും അശാസ്ത്രീയവുമായ കാരണങ്ങളുണ്ട്.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

നീല നിറത്തിനെ അഭികാമ്യമാക്കുന്ന പ്രധാന കാരണം, ശാന്തമായ സ്ഥിത് നില നിർത്താൻ സഹായിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ ഉൽ‌പാദിപ്പിക്കുന്നു എന്നതാണ്. ഇത് ഒരു വ്യക്തി കോപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ക്ഷേമബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

നീല എന്നത് സമാധാനത്തെ സൂചിപ്പിക്കുന്ന ഒരു നിറമാണ് - ഇത് ശാന്തമായ കടലിന്റെയും തെളിഞ്ഞ ആകാശത്തിന്റെയും നിറമാണ്, ഇവ രണ്ടും ആന്തരിക ശാന്തത, വ്യക്തത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കളർ സൈക്കോളജി വിദഗ്ധർ പറയുന്നത്.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

കൂടാതെ നീല ഹൃദയമിടിപ്പിനും ശ്വസനത്തിനും വേഗത കുറയുന്നതായി കാണിക്കുന്നു, അതിനാൽ ധ്യാനത്തിനും, വിശ്രമത്തിനു ഇത് കൂടുതൽ സഹായിരിക്കും.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

മനുഷ്യ മനസിന് ഏറ്റവും വിശ്വസനീയത നൽകുന്ന ഒരു നിറമാണിത്. അതിനാലാണ് ആളുകൾ പലപ്പോഴും തൊഴിൽ അഭിമുഖങ്ങളിൽ നീല നിറത്തിലുള്ള സ്യൂട്ടുകൾ ധരിക്കുന്നത്.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

ഒരു വിമാനം പ്രകൃതിയുടെ ഗുരുത്വാകർഷണ ശക്തിയെ എതിർത്ത് നൂറുകണക്കിന് ആളുകളുമായി ആകാശത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ, യാത്രക്കാറുടെ മനസ്സിൽ വിശ്വാസിയത ഉളവാക്കാൻ ഇത് സഹായിക്കുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

ഇത് ഒരു വ്യക്തിയുടെ ഇന്ദ്രിയങ്ങളെയും സ്വാധീനിക്കുന്നു. ഒരു പഠനത്തിൽ 48 ശതമാനം ആളുകൾ വിശ്വസിക്കുന്നത് നീല നിറത്തിലുള്ള ഗ്ലാസിൽ നൽകുന്ന പാനീയം മറ്റേതൊരു നിറത്തിലുള്ള ഗ്ലാസിൽ നൽകുന്നവയേക്കാൾ ദാഹം ശമിപ്പിക്കുമെന്നാണ്.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

അതിനാൽ നീലയുടെ വിവിധ ഷെഡുകൾ യാത്രക്കാരെ ശാന്തരാക്കാൻ സഹായിക്കുമെന്ന് വിമാനക്കമ്പനികൾ വിശ്വസിക്കുന്നു. 1970 -കളിലും 80 -കളിലും എയർലൈനുകൾക്ക് ക്യാബിനുകളിൽ ചുവന്ന സീറ്റുകൾ സ്ഥാപിക്കാനുള്ള, പ്രവണതയുണ്ടായിരുന്നുവെങ്കിലും അവ പിന്നീട് നീക്കം ചെയ്യപ്പെട്ടിരുന്നു.

വിമാനങ്ങളുടെ സീറ്റുകൾക്ക് എന്തു കൊണ്ടാണ് നീല നിറം?

മറ്റൊരു അശാസ്ത്രീയമായ കാരണം എന്നത് നീല, വെള്ള നിറവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര പെട്ടെന്ന് മുഷിയില്ല എന്നതാണ്. പതിവായി വൃത്തിയാക്കുന്നതിനും പതിവായി മാറ്റിസ്ഥാപിക്കുന്നതിനും ആവശ്യകതകളില്ലാത്തതിനാൽ, എയർലൈൻസിന് കുറച്ച് പണം ലാഭിക്കാൻ കഴിയും.

Most Read Articles

Malayalam
English summary
Why Airplane seats are blue. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X