പഴകും തോറും വീര്യം മാത്രമല്ല വിലയും കൂടും; വിൻ്റേജ് വാഹനങ്ങളുടെ ഈ പ്രത്യേക അറിയാമോ
വിന്റേജ് കാറുകളുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യവും അവയുടെ ഉയർന്ന വിലയ്ക്ക് കാരണമാകുന്നുണ്ട്.
ഒരു വിൻ്റേജ് വാഹനം സ്വന്തമാക്കുക എന്നത് ഏതൊരും വാഹനപ്രേമിയുടേയും സ്വപ്നം തന്നെയാണ്, എന്നാൽ അത് കേൾക്കുന്ന മറ്റുളളവർ ചോദിക്കുന്നത്, എന്തിനാടാ ഇത്രയും കാശ് കൊടുത്ത് പഴയ വണ്ടി മേടിക്കുന്നത്, ആ കാശിന് നല്ലൊരു പുത്തൻ വാഹനം വാങ്ങുന്നതല്ലേ നല്ലത് എന്ന്. പക്ഷേ അങ്ങനെ ചോദിക്കുന്നവരെ കൊണ്ടൊന്നും ഒരു വാഹന പ്രേമിയുടെ ആഗ്രഹത്തെ ഊതി കെടുത്താൻ സാധിക്കില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് പഴകുന്തോറും വാഹനങ്ങൾക്ക് വില കൂടുന്നത് എന്ന് മനസിലാക്കി വച്ചോളു.
വിന്റേജ് കാറുകൾക്ക് ഉയർന്ന വില വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയുന്നത് വാഹനം വളരെ അപൂർവമായത് കൊണ്ടാണ്. വജ്രങ്ങൾക്ക് അവയുടെ ദൗർലഭ്യം കാരണം ഉയർന്ന മൂല്യമുണ്ട്; വിന്റേജ് കാറുകൾക്കും ഇതേ നിയമം ബാധകമാണ്. ഈ ഓട്ടോമൊബൈലുകൾ കണ്ടെത്താൻ പ്രയാസമാണ്, പ്രത്യേകിച്ച് നല്ല അവസ്ഥയിലുള്ളവയാണ്. അതിനാൽ, ഈ വാഹനങ്ങളുടെ അപൂർവത അവയുടെ വില ഗണ്യമായി വർദ്ധിപ്പിക്കുന്നു.

മറ്റൊരു ഘടകമെന്ന് പറയുന്നത് റീസ്റ്റോറേഷൻ ചിലവുകളാണ്. വിന്റേജ് കാറുകൾക്ക് അവയുടെ പഴയ മനോഹാരിത നിലനിർത്താൻ ഗണ്യമായ അളവിലുള്ള റീസ്റ്റോറേഷനും വർക്കും ആവശ്യമാണ്. ആവശ്യമായ മെറ്റീരിയലുകൾ, ഭാഗങ്ങൾ, വിദഗ്ധ തൊഴിലാളികൾ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ ഈ വർക്കിന് കനത്ത റേറ്റാണ്. അതിനാൽ, വിന്റേജ് കാറുകൾക്ക് ഇപ്പോഴത്തെ മോഡേൺ വാഹനങ്ങളേക്കാൾ വില കൂടുന്നതിന്റെ മറ്റൊരു കാരണമാണിത്.
വിന്റേജ് കാറുകളുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യവും അവയുടെ ഉയർന്ന വിലയ്ക്ക് കാരണമാകുന്നുണ്ട്. വാഹനത്തിന്റെ പിന്നിലെ കഥ, അതിന്റെ മുൻ ഉടമകൾ, വർഷങ്ങളായി അതിന്റെ യാത്ര എന്നിവയെല്ലാം കാറിന്റെ മനോഹാരിതയും മൂല്യവും വർദ്ധിപ്പിക്കുന്നു. ഒരു വാഹനം മുമ്പ് പ്രാധാന്യമുള്ള ആരുടെയെങ്കിലും ഉടമസ്ഥതയിലാണെങ്കിൽ അല്ലെങ്കിൽ രസകരമായ ചരിത്രമുണ്ടെങ്കിൽ, ഇത് അതിന്റെ മൂല്യം ഗണ്യമായി വർദ്ധിപ്പിക്കും. ഉദ്ദാഹരണത്തിന് വല്യേട്ടൻ സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ബെൻസ് പൊന്നു പോലെ സൂക്ഷിക്കുന്ന ഒരു വ്യക്തിയുണ്ട് കോട്ടയത്ത്.

ഒരു വിന്റേജ് കാർ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഈ ഓട്ടോമൊബൈലുകൾക്ക് പ്രത്യേക ഓയിലുകളും പാർട്സുകളും അവയുടെ അറ്റകുറ്റപ്പണിയിൽ മിടുക്കരായ മെക്കാനിക്കുകളും ആവശ്യമാണ്. പലപ്പോഴും, പാർട്സുകൾ കസ്റ്റമൈസ് ചെയ്ത് നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യേണ്ടതുണ്ട്, ഇത് ചെലവ് വർദ്ധിപ്പിക്കും. അങ്ങനെ, ഒരു വിന്റേജ് കാർ സ്വന്തമാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മൊത്തത്തിലുള്ള ചെലവ് മറ്റ് വാഹനങ്ങളെക്കാൾ കൂടുതലാണ്.
മെർസിഡീസ് മോഡലുകളെ സ്നേഹിക്കുകയും തങ്ങളുടെ ഗാരേജിൽ ഒന്നിലധികം മോഡലുകളുടെ ശേഖരം ഉള്ളവരുണ്ട്, എന്നാൽ, ക്ലാസിക് മോഡലുകൾക്ക് സോഫ്റ്റ് കോർണർ ഉള്ളവരും വർഷങ്ങളായി അവ ശേഖരിക്കുന്നവരുമായി മറ്റൊരു വിഭാഗവുമുണ്ട്. ഇന്ത്യയിൽ വിന്റേജ് മെർസിഡീസ് ബെൻസ് കാറുകളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം കൈവശം വച്ചിരിക്കുന്ന ഒരു പഞ്ചാബ് സ്വദേശിയാണ്.

ഗാരേജിൽ ജർമ്മനിയിൽ നിർമ്മിച്ച ഒട്ടനവധി W123 മോഡലുകൾ കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ കാറുകൾക്ക് ലെഫ്റ്റ് ഹാൻഡ് സൈഡിലാണ് സ്റ്റിയറിംഗ് വീൽ ഉണ്ടായിരുന്നത്. ഈ വാഹനങ്ങളുടെ എക്സ്റ്റീരയർ മാത്രമല്ല, ഇന്റീരിയറും മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. വാഹനങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും ഫാക്ടറിയിൽ നിന്ന് വാഗ്ദാനം ചെയ്ത യഥാർത്ഥ അപ്ഹോൾസ്റ്ററിയോടെയാണ് നിലകൊള്ളുന്നത്.
ശേഖരത്തിലുള്ള മിക്ക കാറുകളും അത്തരത്തിലുള്ളവയായതിനാൽ ഉടമയുടെ മനസിൽ 123 -കൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തോന്നുന്നു. 123 മോഡലുകൾ കൂടാതെ, ഒരു W124 മോഡലുകളും വീഡിയോയിൽ കാണാം. പിന്നിൽ നീളമുള്ള ബമ്പറുമായി വന്ന ഈ ഒരു 124 മോഡൽ ഒരു അപൂർവമായ കണ്ടെത്തലാണെന്ന് ഉടമ പരാമർശിക്കുന്നു. കാറുകൾക്കൊപ്പം, അവയുടെ ഒറിജിനൽ ഓണേഴ്‌സ് മാനുവലും സർവീസ് ബുക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം വിന്റേജ് കാറുകൾ പരിപാലിക്കുന്നത് യഥാർത്ഥത്തിൽ അല്പം മെനക്കേടുള്ള ഒരു ജോലിയാണ്.
സൂപ്പർസ്റ്റാർ മോഹൻലാലിനും സ്വന്തമായി കുറച്ചു വിൻ്റേജ് വാഹനങ്ങളുണ്ട്, അതിൽ പ്രതാപിയാണ് 1958 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാഡിലാക് സെഡാൻ. കൂപ്പെ ശൈലിയിലും സെഡാൻ ശൈലിയിലും ഈ മോഡൽ ലഭ്യമായിരുന്നു. അതോടൊപ്പം തന്നെ വിവിധ എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്തിരുന്നു. ഇവിടേയും കാറിന്റെ കൃത്യമായ എഞ്ചിൻ സ്പെസിഫിക്കേഷൻ അറിയില്ല, എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








