ഇന്ധനവില ഉയരാൻ കാരണക്കാരൻ ഇവനോ! ക്രൂഡ് ഓയിലിനെ കുറിച്ച് ഒന്ന് അറിഞ്ഞാലോ
ഇന്ധന വില കൂടി എന്ന് കേൾക്കുന്നതിൻ്റെ കൂടെ കേൾക്കുന്നതാണ് ക്രൂഡ് ഓയിലിൻ്റെ വില ബാരലിന് വർധിച്ചു എന്നത്. എന്നാൽ എന്താണ് ഈ ബാരൽ അല്ലെങ്കിൽ ക്രൂഡ ഓയിലിനെ കുറിച്ച് കൂടുതലറിഞ്ഞാലോ. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ അഥവാ ക്രൂഡ് ഓയിലിന് ബാരല്‍ കണക്കിലാണ് വില നിശ്ചയിക്കുന്നതെന്ന് മനസിലാക്കുക. ഇനി ബാരലിനെ കുറിച്ച് കൂടുതലായി പറഞ്ഞാൽ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഒരു അളവാണ് ബാരല്‍ എന്നത്. 42 ഗ്യാലന്‍ ഇന്ധനമാണ് ഒരു ബാരല്‍. ഇത് ലിറ്ററില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 159 ലിറ്റര്‍ വരും.
ഒരു ബാരല്‍ ക്രൂഡ് ഓയിലിൽ നിന്ന് എണ്ണക്കമ്പനികൾക്ക് 35 ഡീസലും 73 ലിറ്റര്‍ പെട്രോളും ജെറ്റ് ഫ്യുവല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിമാന ഇന്ധനം 13 ലിറ്ററും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്ക്. ഇതിന് പുറമെ ആറ് ലിറ്റര്‍ പാചക വാതകവും 14 ലിറ്റര്‍ ഫ്യുവല്‍ ഓയിലും ടാറും മെഴുകും അടക്കം 15 ഓളം ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാനും സാധിക്കും. ഇന്ത്യക്ക് ആവശ്യമായ ഫോസില്‍ ഇന്ധനത്തിന്റെ 85 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും കുറയുന്നതുമെല്ലാം ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ നേരിട്ട് ബാധിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുകയാണെങ്കില്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കയറ്റിറക്കങ്ങള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍ എക്കാലത്തെയും കുറഞ്ഞ നിലവാരത്തില്‍ എത്തിയ വേളയില്‍ പോലും എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി ഇന്ധന വില കുറക്കാതിരുന്നതിനാല്‍ ഇതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

ക്രൂഡ് ഓയിലിന്റെ വില യുഎസ് ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മുല്യം രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെയ്യുന്ന ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും അധികം പണം മുടക്കേണ്ടതായി വരും. ഇതിന്റെ ഭാരം കൂടി ഇന്ധനം വാങ്ങുന്ന സാധാരണക്കാരുടെ തലയിലേക്കാണ് വരുന്നത്.
ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയല്‍റ്റി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി, കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വില്‍പന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് 19.90 രൂപ വരെയും ഡീസലിന് 15.80 രൂപ വരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സ്‌സൈസ് നികുതി. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഈ നികുതിപ്പണവും ചേര്‍ക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്തമായ നികുതി വ്യവസ്ഥയാണ് കൈകാര്യം ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മൂല്യവര്‍ധിത നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നികുതി ചുമത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








