TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മണിക്കൂറുകള്‍ കാത്തുകിടന്നാലും ട്രെയിന്‍ എഞ്ചിന് നിര്‍ത്താത്തതിന് കാരണം

ട്രെയിന്‍ യാത്രകളില്‍ സിഗ്നല്‍ കാത്തു മണിക്കൂറുകളോളം പെരുവഴിയില്‍ അല്ലെങ്കില്‍ സ്റ്റേഷനില്‍ കാത്തുകിടക്കുന്നതാണ് ഏറ്റവും മടുപ്പിക്കുന്ന സംഗതി. ഇക്കാര്യത്തില്‍ ആര്‍ക്കും വലിയ എതിരഭിപ്രായമുണ്ടാകില്ല.
എന്നാല്‍ മണിക്കൂറുകള്‍ കാത്തു കിടക്കുമ്പോഴും ട്രെയിന്‍ എഞ്ചിന് ഒരിക്കലും നിര്‍ത്തി വെയ്ക്കാറില്ല. ഇതെന്ത് കൊണ്ടാകാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഏറെ നേരം കാത്തു കിടക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇന്ധനം ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി ലോക്കോ പൈലറ്റുകള്‍ക്ക് ട്രെയിന്‍ എഞ്ചിനുകളെ നിര്‍ത്തിക്കൂടെ? സംശയം സ്വാഭാവികം.
എന്നാല്‍ ട്രെയിന്‍ എഞ്ചിന് പൂര്‍ണമായും നിര്ത്താതിനും ചില കാരണങ്ങളുണ്ട്. ലീക്കേജുകള്‍ കാരണം ബ്രേക്ക് പൈപ് സമ്മര്‍ദ്ദം ട്രെയിനില്‍ കുറയുക പതിവാണ്. സ്റ്റേഷനില്‍ ട്രെയിന്‍ വന്നു നില്ക്കുമ്പോള് ചക്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന ചീറ്റലിന് കാരണവും ഇതാണ്.
എഞ്ചിന് പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ ബ്രേക്ക് പൈപില്‍ വീണ്ടും സമ്മര്‍ദ്ദം ഉടലെടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിടും. ഇതാണ് ട്രെയിന്‍ എഞ്ചിന് പൂര്‍ണമായും നിര്‍ത്താതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.
ട്രെയിന്‍ എഞ്ചിന് പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നതും കൂടുതല്‍ കാലതാമസം എടുക്കുന്ന പ്രക്രിയയാണ്. പത്തു മുതല്‍ പതിനഞ്ചു മിനിറ്റോളം സമയമെടുത്താണ് ട്രെയിന്‍ എഞ്ചിന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവുക.
എഞ്ചിനുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിനാല്‍ എഞ്ചിന് പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകും. ഇതിനെല്ലാം പുറമെ 16 സിലിണ്ടറുകളാണ് ട്രെയിന്‍ എഞ്ചിനില്‍ ഉള്‍പ്പെടുന്നത്.
അതിനാല്‍ എഞ്ചിന് നിര്‍ത്തിയ വേളയില്‍ നിന്നും ഇഗ്നീഷന്‍ താപം കൈവരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ട്രെയിന്‍ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇന്ധന ഉപഭോഗം കുറയില്ല, മറിച്ച വര്‍ധിക്കും.
ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുപ്പെടുന്നതും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനം സുഗമമായി തുടരുന്നതുമാണ് ഇതിന് കാരണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ധനഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
APU (Auxiliary Power Unit) എന്ന പുതിയ സംവിധാനം ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളുടെ ഇന്ധനഉപഭോഗം കുറയ്ക്കും. പുതുതായി നിര്‍മ്മിക്കുന്ന ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളില്‍ APU സംവിധാനം പൂര്‍ണമായും ഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
ഇത് മുഖേന പ്രതിവര്‍ഷം 60 കോടി രൂപ ഇന്ധന ഇനത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറയ്ക്കുന്നതിനും APU സംവിധാനം വഴിതെളിക്കും.
വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!
വിപണിയില്‍ എന്തുകൊണ്ടാണ് ജീപ് കോമ്പസിന് ഇത്രയേറെ ഡിമാന്‍ഡ്? ഒന്ന് വിലക്കുറവ്, രണ്ട് ജീപ് ബ്രാന്‍ഡിംഗ്. പതിനഞ്ചു ലക്ഷം രൂപയ്ക്ക് ജീപ് കിട്ടുമെന്ന് വിപണി സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ഏഴുപത് ലക്ഷം രൂപയ്ക്ക് താഴെ മോഡലുകളെ അവതരിപ്പിച്ച ചരിത്രം ജീപ്പിനുമില്ല.
എന്നാല്‍ ഈ സങ്കല്പങ്ങളെ തിരുത്തി കുറിച്ചാണ് 'ബേബി' ജീപ് കോമ്പസ് എസ്യുവി ഇന്ത്യയില്‍ എത്തിയത്. പിന്നെ പറയണോ പൂരം, ബജറ്റ് വിലയും ജീപിന്റെ ഗമയും - ഉപഭോക്താക്കളെല്ലാം കോമ്പസിലേക്ക് തിരിഞ്ഞു.
ജീപ് ഒരുക്കുന്ന സുരക്ഷയില്‍ വിശ്വാസമര്‍പ്പിച്ചാണ് ജയന്ത ഫുകന് എന്ന ഉപഭോക്താവ് കഴിഞ്ഞ ദിവസം കോമ്പസിനെ സ്വന്തമാക്കിയത്. നാളുകളുടെ കാത്തിരിപ്പിന് ശേഷം കോമ്പസിന്റെ വളയത്തില്‍ പിടിമുറുക്കിയപ്പോള്‍ അസം സ്വദേശിയായ ജയന്ത ഫുകന് എന്തെന്നില്ലാത്ത സന്തോഷവും തോന്നി.
പക്ഷെ ജയന്ത ഫുകന്റെ സന്തോഷനിമിഷങ്ങള്‍ ഏറെനേരം നീണ്ടുനിന്നില്ല. ഇന്നലെ ഗുവാഹത്തിയിലെ മഹേഷ് മോട്ടോര്‍സില്‍ നിന്നുമാണ് ജയന്ത ഫുകന് എന്ന ഉപഭോക്താവ് പുതിയ ജീപ് കോമ്പസിന്റെ ഡെലിവറി സ്വീകരിച്ചത്.
സുരക്ഷയുടെ കാര്യത്തില്‍ അന്നും ഇന്നും ജീപ് പുലര്‍ത്തുന്ന വിശ്വാസ്യതയാണ് കോമ്പസിനെ തെരഞ്ഞെടുക്കാന്‍ ജയന്ത ഫുകനെ പ്രരിപ്പച്ചതും. പക്ഷെ ഇദ്ദേഹത്തിന് നേരിടേണ്ടി വന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ദു:സ്വപ്നങ്ങളും!
സ്വന്തമാക്കി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ജയന്ത ഫുകന്റെ കോമ്പസ് എസ്യുവി വഴിക്കായി. ഓടിക്കൊണ്ടിരിക്കവെ ഇടത് മുന്‍ടയര്‍ ഊരി തെറിച്ചതാണ് സംഭവം.
കാറില്‍ നിന്നും ഡ്രൈവ് ഷാഫ്റ്റ് പുറത്തേക്ക് ഇളകി വന്നതോടെ ടയര്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് ഈ സംഭവം നയിച്ചില്ലെന്ന് ജയന്ത ഫുകന് സാക്ഷ്യപ്പെടുത്തി.
ഗുരുതരമായ സുരക്ഷാപിഴവാണ് ജീപിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ഇന്ത്യയില്‍ കാറുകളുടെ വില കുറയ്ക്കുന്നതിന് വേണ്ടി വന്‍കിട കമ്പനികള്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തുന്നു.
കേവലം 172 കിലോമീറ്റര്‍ ഓടിയപ്പോഴേക്കും കോമ്പസിന്റെ ടയര്‍ പുറത്ത് ഊരി വന്ന സംഭവം നിര്‍മ്മാതാക്കളുടെ തനിനിറം പുറത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് ഉപഭോക്താവ് തുറന്നടിച്ചു.
കേടായ പുത്തന്‍ കോമ്പസിന്റെ ചിത്രങ്ങള്‍ ഉപഭോക്താവ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പ്രകാരം ഇടത് മുന്‍ വീലിന്റെ ബോള്‍ ജോയിന്റ് തകര്‍ന്നതാണ് ടയര്‍ ഊരി പുറത്തു വരാന്‍ കാരണം.
സംഭവത്തില്‍ ടയറിനോ, ബോഡിയ്ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ല. ദുര്‍ഘടമായ റോഡാണ് അപകട കാരണമെന്ന വാദം തുടക്കത്തില്‍ ഉയര്‍ന്നെങ്കില്‍ ഈ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് ചിത്രങ്ങള്‍.
സാധാരണയായി ഒരു ലക്ഷം കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ മാത്രമാണ് ബോള്‍ ജോയിന്റുകളില്‍ പ്രശ്നങ്ങള്‍ തലപ്പൊക്കാറുള്ളത്. നിര്‍മ്മാണപ്പിഴവാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.