കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്നിന്റ് മുഖ്യം; കാരണങ്ങൾ ഇവ

വാഹനങ്ങളുടെ അഴക്ക് പ്രദർശിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് അതിന്റെ പെയ്ന്റിനും കളർ ഷേയ്ഡിനുമാണ്. അതിനാൽ തന്നെ മാറ്റ്, ഗ്ലോസി, മെറ്റാലിക്ക് തുടങ്ങിയ നിരവധി ഫിനിഷുകൾ വാഹനങ്ങൾക്കുണ്ട്. എന്നാൽ വിമാനങ്ങൾക്ക് അത്തരത്തിൽ എന്തെങ്കിലും ഉണ്ടാവുമോ?

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

സത്യത്തിൽ എന്തുകൊണ്ടാണ് വിമാനങ്ങൾ പെയിന്റ് ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 30,000 അടി ഉയരത്തിൽ, മിക്ക ആളുകളും വിമാനത്തിന്റെ പുറംഭാഗം കാണാൻ പോലും കഴിയില്ല. അതിനാൽ, അവയ്ക്ക് എന്തിന് പെയ്നിന്റ് നൽകണം എന്ന് പോലും പലരും ചിന്തിച്ചേക്കാം. സൗന്ദര്യം വർധിപ്പിക്കുക അല്ലെങ്കിൽ മോഡി കൂട്ടുക എന്ന ഘടകം മാറ്റിനിർത്തിയാൽ, വിമാനങ്ങൾക്ക് പെയിന്റിംഗ് ആവശ്യമായ മറ്റ് നിരവധി കാരണങ്ങളുമുണ്ട്. അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

ചൂട് അകറ്റുന്നു

വിമാനങ്ങൾക്ക് ചായം പൂശിയതിന്റെ ഒരു പ്രധാന കാരണം ചൂടിനേയും കൂടുതൽ വ്യക്തമായി പറഞ്ഞാൽ അൾട്രാവയലറ്റ് (UV) ലൈറ്റിനേയും അകറ്റുക എന്നതാണ്. വിമാനങ്ങൾ ചൂടിനും യുവി ലൈറ്റിനും വളരെ അധികം എക്സ്പോസ്ഡാണ്. 30,000 അടി ഉയരത്തിലുള്ള യുവി ലൈറ്റ്, തറനിരപ്പിലെ യുവി ലൈറ്റിന്റെ ഇരട്ടി ശക്തമാണ്. ചൂടും യുവി ലൈറ്റും ദീർഘനേരം ഏൽക്കുന്നത് വിമാനത്തിന്റെ എയർഫ്രെയിമിനെ സാരമായി ബാധിക്കും.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

ഈ ചൂടും അൾട്രാവയലറ്റ് ലൈറ്റും അകറ്റാനാണ് വിമാനങ്ങൾ പെയിന്റ് ചെയ്യുന്നത്. അവയിൽ ഭൂരിഭാഗവും വൈറ്റ് കളർ പെയിന്റാണ് ഉപയോഗിക്കുന്നത്. ബ്ലാക്കിനെക്കാളും മറ്റ് ഇരുണ്ട നിറങ്ങളേക്കാളും കൂടുതൽ ചൂടും അൾട്രാവയലറ്റ് പ്രകാശവും അകറ്റി നിർത്താൻ വൈറ്റ് നിറത്തിന് കഴിയും.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

തുരുമ്പടിക്കലിൽ (കൊറോഷൻ) നിന്ന് സംരക്ഷിക്കുന്നു

പെയിന്റ് തുരുമ്പിനെതിരെ മികച്ച സംരക്ഷണം നൽകുന്നു. വ്യത്യസ്ത വിമാനങ്ങൾ വ്യത്യസ്ത വസ്തുക്കളാൽ നിർമ്മിച്ചതാണ്. അവയിൽ ചിലത് സ്റ്റീൽ ഫ്യൂസ്ലേജും മറ്റുള്ളവ അലുമിനിയം ഫ്യൂസ്ലേജും അവതരിപ്പിക്കുന്നു. എന്തുതന്നെയായാലും, മിക്ക വിമാനങ്ങളും മെറ്റലോ അല്ലെങ്കിൽ മെറ്റൽ അലോയികളോ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ മോയിസ്ചർ/ ഈർപ്പവുമായി സമ്പർക്കത്തിൽ എത്തുമ്പോൾ മെറ്റലുകളും മെറ്റൽ അലോയികളും തുരുമ്പെടുക്കാം.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

ഫ്യൂസ്ലേജിനും ചുറ്റുമുള്ള സറൗണ്ടിംഗിനും ഇടയിൽ ഒരു ഫിസിക്കൽ ബാരിയർ സൃഷ്ടിച്ചുകൊണ്ട് പെയിന്റ് കൊറോഷനിൽ നിന്ന് സംരക്ഷിക്കുന്നു. വായുവിൽ ഈർപ്പം ഉണ്ടെങ്കിലും, അത് പെയിന്റ് ചെയ്ത് ഫ്യൂസ്ലേജിലാവും ലാൻഡ് ചെയ്യുക. പെയിന്റ് കോട്ടിംഗിന് അടിയിലുള്ള മെറ്റലിനോ മെറ്റൽ അലോയിക്കോ ഡ്രൈയായി തുടരാം, അതിനാൽ അത് തുരുമ്പെടുക്കില്ല.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

ആയുസ്സ് വർധിപ്പിക്കുന്നു

ഉയർന്ന നിലവാരമുള്ള പെയിന്റ് ഉപയോഗിക്കുന്നത്, വിമാനങ്ങൾക്ക് ദീർഘായുസ്സ് വാഗ്ദാനം ചെയ്യുന്നു. വാഹനങ്ങളും മറ്റും പോലെ വിമാനങ്ങളും ശാശ്വതമായി നിലനിൽക്കില്ല. ഒരു സാധാരണ ബോയിംഗ് 747 -ന്റെ ശരാശരി ആയുസ്സ് ഏകദേശം 30 വർഷമാണ്, അതേസമയം ചെറിയ സ്വകാര്യ വിമാനങ്ങൾക്ക് ആയുസ്സ് കുറവാണ്.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

പതിവ് അറ്റകുറ്റപ്പണികൾ മാറ്റിനിർത്തിയാൽ, ഒരു സ്വകാര്യ വിമാനം നന്നായി പെയിന്റ് ചെയ്‌തുകൊണ്ട് അതിന്റെ ആയുസ്സ് വർധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. പെയിന്റ് ഫ്യൂസ്ലേജിനേയും, അതുപോലെ തന്നെ എയർഫ്രെയിമിന്റെ മറ്റ് ഭാഗങ്ങളേയും സംരക്ഷിക്കും, പെട്ടെന്ന് തേയ്മാനം ഉണ്ടാവുന്നതിൽ നിന്നും ഇത് ഒരു തടയിടം.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

ബ്രാൻഡിംഗ്

തീർച്ചയായും, ചില വിമാനങ്ങൾ ബ്രാൻഡിംഗ് ആവശ്യങ്ങൾക്കും പെയിന്റ് ചെയ്യുന്നു. മിക്കവാറും എല്ലാ കൊമേർഷ്യൽ ജെറ്റുകളും അവയുടെ ബ്രാൻഡിന്റെ പേരും അല്ലെങ്കിൽ ലോഗോയും അവതരിപ്പിക്കുന്നു. ഇതുപോലുള്ള ബ്രാൻഡിംഗ് ഡീക്കലുകൾ കൊണ്ടല്ല ചെയ്യുന്നത് അതിൽ പെയിന്റിന്റെ ഉപയോഗം ഉൾപ്പെടുന്നു.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

മിക്ക കൊമേർഷ്യൽ വിമാനങ്ങളും വൈറ്റ് നിറത്തിലാണ്. ഒരു വൈറ്റ് എയർഫ്രെയിമിന് പുറമേ, കമ്പനികൾ അവരുടെ ബ്രാൻഡിന്റെ പേരും അല്ലെങ്കിൽ ലോഗോയും ചിത്രീകരിച്ചിരിക്കുന്നു.

കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും പെയ്ന്റ് മുഖ്യം; കാരണങ്ങൾ ഇവ

വിമാനങ്ങൾ സൗന്ദര്യാത്മക/ ഏയ്സ്തെറ്റിക് ആവശ്യങ്ങൾക്കായി കർശനമായി പെയിന്റ് ചെയ്യുന്നതായി തോന്നുമെങ്കിലും, അത് അങ്ങനെയല്ല. മുകളിൽ സൂചിപ്പിച്ച പോലെ ഈ പെയിന്റ് ചൂടിൽ നിന്നും യുവി ലൈറ്റിൽ നിന്നും മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. തുരുമ്പടിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു, വിമാനങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നു, കൊമേർഷ്യൽ വിമാനങ്ങൾക്ക് ബ്രാൻഡിംഗ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, June 20, 2022, 16:42 [IST]
English summary
Why do we paint airplanes and what are the benifits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X