ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ ഒരു വല്ലായ്‌മയും കുലുക്കവും തോന്നാറില്ലേ...! അതിൻ്റെ കാരണം ഇതാണ്
ട്രെയിനിൽ സഞ്ചരിക്കാത്തവർ വളരെ കുറവാണ് എന്നാ വേണം പറയാൻ. രാജ്യത്തെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമാണ് ട്രെയിൻ സർവീസ്. ട്രെയിനിൽ സഞ്ചരിക്കാൻ നമ്മൾ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറി ഇരുന്നതിന് ശേഷം മുന്നോട്ട് നീങ്ങാനുളള കാത്തിരിപ്പിലാണ്. എന്നാൽ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ഒരു കുലുക്കവും വല്ലായ്മയും അനുഭവപ്പെടാറുണ്ടോ. ചില ട്രെയിനുകൾ വളരെ മെല്ലെ ആയിരിക്കും നീങ്ങാൻ തുടങ്ങുന്നത്. പലരും പറയും ലോക്കോപൈലറ്റിന് ശ്രദ്ധിച്ച് ഓടിക്കാൻ വയ്യേ എന്ന്. ഇതിൻ്റെ കാരണം എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇതിൻ്റെ ചില കാരണങ്ങൾ എന്ന് പറയുന്നത്, ട്രെയിൻ ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സംവിധാനമാണ് ഒരു ഘടകം. ലീനിയർ ഇൻഡക്ഷൻ മോട്ടോറുകൾ ഉപയോഗിക്കുന്നതുപോലുള്ള സുഗമമായ ആക്സിലറേഷൻ സംവിധാനങ്ങളുള്ള ഇലക്ട്രിക് ട്രെയിനുകൾക്ക് പരമ്പരാഗത ഡീസൽ എഞ്ചിനുകളോ പഴയ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളോ ഉള്ള ട്രെയിനുകളേക്കാൾ കൂടുതൽ സുഗമമായി സ്റ്റാർട്ട് ചെയ്ത് നീങ്ങാൻ കഴിയും. അതോടൊപ്പം ലോക്കോ പൈലറ്റിനും ഇതിൽ പങ്കുണ്ട്.

അടുത്തതായി ട്രാക്കുകളുടെ അവസ്ഥയും ട്രെയിനിൻ്റെ അറ്റകുറ്റപ്പണികളും ഒരു ട്രെയിൻ എത്ര സുഗമമായി നീങ്ങുന്നു എന്നതിൽ ഒരു പങ്കുവഹിക്കുന്നവയാണ്. ചില സന്ദർഭങ്ങളിൽ, മെക്കാനിക്കൽ അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ കുലുക്കത്തോടെയുളള തുടക്കത്തിന് കാരണമാകുന്നു. ആധുനിക ട്രെയിനുകളിൽ ഈ കുലുക്കം കുറയ്ക്കുവാനും അത് പോലെ തന്നെ ട്രെയിനുകളുടെ ഗുണനിലവാരം ഉയർത്താനുളള സംവിധാനം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടെ പറയുകയാണെങ്കിൽ സമയം താമസിച്ചാൽ ലോക്കോ പൈലറ്റിന് അൽപ്പം സ്പീഡ് കൂട്ടി വന്നാൽ എന്താ കുഴപ്പമെന്ന് നിങ്ങൾക്ക് തോന്നാറില്ലേ. എന്നാൽ കാറിലും ബൈക്കിലും ആക്സിലേറ്റർ അമർത്തി വേഗം കൂട്ടുന്നത് പോലെ ട്രെയിനുകളിൽ സാധ്യമാണോ. അടിസ്ഥാന സൗകര്യങ്ങളിലുളള പ്രശ്‌നങ്ങള്‍, കാലാവസ്ഥ വ്യതിയാനം കനത്ത ട്രാഫിക്, സാങ്കേതിക തകരാറുകള്‍ തുടങ്ങി ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്നാണ് നമ്മൾ ആദ്യം മനസിലാക്കേണ്ടത്.

റോഡിലെ പോലെ വലിയ ട്രാഫിക് ഒന്നും റെയിൽപാളങ്ങളിൽ ഇല്ലല്ലോ എന്നായിരിക്കും നിങ്ങളുടെ മനസിൽ ഉയരുന്ന ചോദ്യം. പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന് വച്ചാൽ ട്രെയിനിൻ്റെ വേഗത നിശ്ചയിക്കുന്നത് ലോക്കോ പൈലറ്റ് അല്ല.ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് എത്രമാത്രം വേഗത്തിൽ പോകണമെന്ന് ലോക്കോപൈലറ്റിന് ചാർട്ട് ലഭിക്കും. അതിൻ പ്രകാരം മാത്രമേ ട്രെയിന് പോകാൻ കഴിയു. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന വേഗപരിധി ലംഘിച്ചാല്‍ ലോക്കോ പൈലറ്റിനെ ശിക്ഷിക്കാനും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും കഴിയും. അതുകൊണ്ട് തന്നെ സമയം വൈകിയാലും വേഗപരിധി വിട്ട് ലോക്കോ പൈലറ്റ് ഒന്നും ചെയ്യില്ല.
അത് പോലെ തന്നെ ഒരു ട്രെയിൻ വൈകിയാൽ അത് സ്റ്റേഷനിൽ എത്തുന്ന മറ്റ് ട്രേയിനുകളുടെ സമയത്തേയും ബാധിക്കും. കാരണം ഒരു ട്രെയിൻ പോകാതെ മറ്റൊരു ട്രെയിനിന് സിഗ്നൽ നൽകാൻ കഴിയില്ല. ഒരു റെയിൽവെ സോണില്‍ ഒട്ടേറെ ട്രെയിനുകളുണ്ടാകും. ഈ ട്രെയിനുകള്‍ കൃത്യസമയം പാലിക്കേണ്ടതിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം റെയിൽവേ സോണുകള്‍ക്കാണ്. അത് കൊണ്ട് വെറുതേ ലോക്കോപൈലറ്റിനെ ശപിക്കാതെ കാര്യം മനസിലാക്കുക.

അടുത്തിടെ ട്രെയിൻ വൈകിയതിന് കൺസ്യൂമർ കോടതിയിൽ ഒരു യുവാവ് കേസ് കൊടുക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. . ചെന്നൈയിൽ നടക്കുന്ന സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനായ എറണാകുളത്ത് നിന്ന് ചെന്നൈയിലേക്കുള്ള 22640 ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തുവെന്നും എന്നാൽ, തീവണ്ടി 13 മണിക്കൂറിലധികം വൈകിയോടുകയും, പരാതിക്കാരൻ്റെ ആവശ്യങ്ങളെ മാത്രമല്ല നീറ്റ് പരീക്ഷാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞത്.
ചെന്നൈ ഡിവിഷനിലെ ആരക്കോണത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്നാണ് റെയിൽവേയുടെ വാദം. പരാതിക്കാരൻ ഉൾപ്പെടെ എല്ലാ റിസർവ് ചെയ്ത യാത്രക്കാർക്കും കാലതാമസത്തെക്കുറിച്ച് അറിയിക്കുകയും ഇതര ഗതാഗത ഓപ്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് SMS അറിയിപ്പുകൾ അയച്ചിരുന്നുവെന്നും അതോടൊപ്പം തന്നെ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയും ചെയ്തിരുന്നു. 60,000 രൂപയാണ് നഷ്ടപരിഹാരം നൽകാനായിരുന്നു വിധി.


Click it and Unblock the Notifications








