നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട് അതിന്

നിങ്ങള്‍ ഇരുചക്ര വാഹനങ്ങളോ കാറോ മറ്റേതെങ്കിലും വാഹനമോ ഓടിച്ച് പോകുമ്പോള്‍ ഒരിക്കലെങ്കിലും ഒരു നായ് നിങ്ങളുടെ പിറകെ ഓടിയ അനുഭവം ഉണ്ടായിരിക്കും. കേരളത്തില്‍ ഇപ്പോള്‍ തെരുവുനായ് ശല്യം രൂക്ഷമായതിനാല്‍ അതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പിന്നിലെ കാരണം അറിയാമോ?. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ആണ് പലപ്പോഴും നായ്ക്കള്‍ പിറകെ ഓടാറുള്ളത്. കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളെയും പിന്തുടരുന്നത് നായ്ക്കളുടെ ശീലമാണ്. നായ്ക്കള്‍ കുറുകെ ചാടുന്നതും പിന്തുടര്‍ന്ന് ഓടുന്നതും കാരണം നിരവധി യാത്രക്കാര്‍ റോഡപകടങ്ങളില്‍ പെടുന്ന കാഴ്ച നാം കാണാറുണ്ട്.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

നായ്ക്കള്‍ കൂട്ടത്തോടെ പിറടെ ഓടുമ്പോള്‍ നിയന്ത്രണം വിട്ടാണ് വാഹനം പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. നഗര-ഗ്രാമ പ്രദേശങ്ങളിലടക്കം ഈ പ്രശ്‌നം കാണാം. തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാമെന്ന് സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കുന്നതല്ലാതെ അത് പാലിക്കപ്പെടുന്നില്ല. വന്ധ്യംകരണം പോലും ഫലവത്താവുന്നില്ലെന്നതിന് സമീപകാലത്ത് നിരവധി ഉദാഹരണങ്ങളുണ്ട്.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

എന്തിനാണ് നായ്ക്കള്‍ ഇങ്ങനെ വാഹനങ്ങളെ പിന്തുടരുന്നത് എന്ന നിങ്ങളുടെ സംശയത്തിനുള്ള ഉത്തരമാണ് ഇനി നമ്മള്‍ പറയാന്‍ പോകുന്നത്. കൂട്ടമായോ ഒറ്റയ്‌ക്കോ നായ്ക്കള്‍ വാഹനങ്ങള്‍ക്ക് പിന്നില്‍ ഓടുന്നതിന്് പിന്നില്‍ വിവിധ കാരണങ്ങളുണ്ട്. അവ ഓരോന്നായി വിശദീകരിക്കാം.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

നിങ്ങളുടെ വീട്ടില്‍ പുതിയ ആള്‍ വന്നാല്‍ നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങും. ഇതേ കാരണത്താല്‍ നായ്ക്കള്‍ കുരയ്ക്കുകയും വാഹനങ്ങള്‍ക്ക് പിറകെ ഓടുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടില്‍ വരുന്ന പുതിയ ആളുകളെ നായ്ക്കള്‍ അപരിചിതരായി കണക്കാക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

അതുപോലെ നായ്ക്കള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയില്‍ പ്രവേശിക്കുന്ന പുതിയ, അപരിചിത വാഹനങ്ങള്‍ കണ്ടാല്‍ കുരയ്ക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ശീലമുണ്ട്. നായ്ക്കള്‍ അവരുടെ പ്രദേശത്തെ വാഹനങ്ങളില്‍ മൂത്രമൊഴിക്കുന്നു. ഇതുവഴി ഇവരുടെ 'ടെറിട്ടറിയില്‍' പെടാത്ത വാഹനങ്ങള്‍ അടുത്തുവരുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

മൂത്രത്തിന്റെ മണത്താല്‍ നായ്ക്കള്‍ തങ്ങളുടെ ചുറ്റുവട്ടത്തില്‍ പെടാത്ത വാഹനങ്ങളെ തിരിച്ചറിയുന്നു. അതിനാല്‍ നായ്ക്കള്‍ ആ വാഹനങ്ങളെ ഒരു ഭീഷണിയായി കണക്കാക്കുകയും കുരയ്ക്കുകയും ചെയ്യുന്നു. വാഹനങ്ങളിലെത്തുന്ന അപരിചിതരായ മനുഷ്യരെ നായ്ക്കള്‍ ഒരു ഭീഷണിയായി കാണുന്നു എന്നതാണ് പ്രധാനം.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

എന്നാല്‍ നായ്ക്കള്‍ വാഹനങ്ങളെ പിന്തുടരുന്നതിന് മറ്റ് ചില കാരണങ്ങളും ഉണ്ട്. ചിലപ്പോള്‍ നായ്ക്കള്‍ 'സമയം കളയാന്‍' വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നു. ഏകാന്തത അനുഭവപ്പെടുമ്പോഴോ ഒന്ന് വഴക്കുണ്ടാക്കണമെന്ന് തോന്നിയാലും ചില നായ്ക്കള്‍ വാഹനങ്ങള്‍ക്ക് പിറകെ വെച്ച് പിടിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ വിരസത നീങ്ങുകയും നായ്ക്കള്‍ സന്തോഷിക്കുകയും ചെയ്യും.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

വലിയ ശബ്ദം ഇഷ്ടപ്പെടാത്തതാണ് നായ്ക്കള്‍ വാഹനങ്ങളെ ഓടിക്കാനുള്ള മറ്റൊരു കാരണം. വാഹനങ്ങള്‍ വലിയ ശബ്ദമുണ്ടാക്കുമ്പോള്‍ നായ്ക്കള്‍ക്ക് പേടിയാണ്. ഈ ഭയം വാഹനങ്ങള്‍ക്ക് പിറകെ ഓടി അതിലുള്ളവരെ വിരട്ടാന്‍ നായ്ക്കളെ പ്രേരിപ്പിക്കുന്നു.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദങ്ങള്‍ പോലും നായ്ക്കള്‍ക്ക് വളരെ കൃത്യമായി കേള്‍ക്കാനാകും. അത്രമാത്രം സെന്‍സിറ്റീവാണ് അവര്‍. അതിനാല്‍ വാഹനങ്ങളില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേള്‍ക്കുമ്പോള്‍ നായ്ക്കള്‍ കുരച്ചു ഓടാന്‍ തുടങ്ങും.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

ഇതിനെല്ലാം പുറമെയുള്ള മറ്റൊരു കാരണം വാഹനങ്ങളുടെ ചക്രങ്ങളാണ്. വാഹനങ്ങളുടെ ടയറുകള്‍ വേഗത്തില്‍ കറങ്ങുന്നത് കണ്ട് നായ്ക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. ഓരോ തവണയും ഇത്തരമൊരു രംഗം കാണുമ്പോള്‍ നായ്ക്കള്‍ കളിക്കാനുള്ള സമയമായി കണക്കാക്കുന്നു. അപ്പോള്‍ വാഹനങ്ങളെ പിന്തുടരുന്നത് നായ്ക്കള്‍ക്ക് പന്തുകളോ കളിപ്പാട്ടങ്ങളോ ഉപയോഗിച്ച് കളിക്കുന്നത് പോലെയാണ് തോന്നുക.

നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടിയിട്ടുണ്ടോ? നിങ്ങള്‍ ചിന്തിക്കാത്ത ചില കാരണങ്ങളുണ്ട്

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും നായ്ക്കള്‍ വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നത് അത്യന്തം അപകടകരമാണ്. പേടിച്ച് നമ്മള്‍ വണ്ടിയില്‍ നിന്ന് വീണാല്‍ ചില നായ്ക്കള്‍ കടിച്ച് കീറുകയും ചെയ്യും. രാത്രിയില്‍ ഇത്തരം സാഹചര്യത്തില്‍ പെട്ട് വാഹനത്തില്‍ നിന്ന് തെറിച്ച് വീണാല്‍ ഒരുപക്ഷേ ആരും രക്ഷിക്കാനെത്തിയെന്ന് വരില്ല. അതിനാല്‍ തന്നെ വാഹനയാത്രികര്‍ യാത്രക്കിടെ നായ്ക്കളെ കണ്ടാല്‍ ജാഗ്രത പാലിക്കുക.

More from DriveSpark

Article Published On: Tuesday, November 1, 2022, 14:00 [IST]
English summary
Why dogs run after vehicles reasons explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X