കാറിലെ 'E' സ്റ്റിക്കറിന്റെ അര്‍ത്ഥം ഇതായിരുന്നോ! നല്ല ബഹുമാനം കിട്ടും, എല്ലാര്‍ക്കും ഒട്ടിക്കാന്‍ പറ്റില്ല
ഇന്ത്യയില്‍ ഒരു വാഹനം ഓടിക്കാന്‍ അംഗീകൃത ലൈസന്‍സ് വേണമെന്ന് നമുക്കറിയാം. ലൈസന്‍സ് ലഭിക്കണമെങ്കില്‍ ആദ്യം വണ്ടി ഓടിക്കാന്‍ പഠിക്കണം. ഡ്രൈവിംഗില്‍ തിയറിയേക്കാള്‍ പ്രാധാന്യം പ്രാക്ടിക്കലിനായതിനാല്‍ ആദ്യം നമ്മള്‍ ലേണിംഗ് ലൈസന്‍സ് എടുക്കും. ലേണിംഗ് ലൈസന്‍സ് എടുത്ത് വണ്ടി നിരത്തിലിറക്കി പഠിക്കാന്‍ തുടങ്ങുന്നതിന് മുമ്പായി നമ്മള്‍ വാഹനത്തില്‍ 'L' സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതുണ്ട്. ആ വാഹനം ഡ്രൈവ് ചെയ്യുന്ന വ്യക്തി വാഹനം ഓടിക്കാന്‍ പഠിക്കുകയാണെന്നതാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. മറ്റ് ഡ്രൈവര്‍ക്ക് ഈ വാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കൂടിയാണ് 'L' സ്റ്റിക്കര്‍ പതിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നു.
റോഡിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ കാറിന്റെ മുന്നിലും പിന്നിലും 'L' സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധമാക്കിയത്. കാറിന്റെ മുന്നിലും പിന്നിലും വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരത്തിലാണ് ഈ സ്റ്റിക്കര്‍ പതിക്കേണ്ടത്. 'L' ബോര്‍ഡ് ഇല്ലാതെ ഡ്രൈവിംഗ് പരിശീലിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് നടപടികള്‍ സ്വീകരിക്കാം. ഇതുപോലെ തന്നെ നിങ്ങള്‍ കാറുകളുടെ പിറകിലെ വിന്‍ഡ്ഷീല്‍ഡില്‍ 'ബേബി ഓണ്‍ ബോര്‍ഡ്' സ്റ്റിക്കറുകളും കണ്ടിട്ടുണ്ടാകും.

കാറുകളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നവരാണ് ഈ സ്റ്റിക്കര്‍ പതിക്കുന്നത്. ഈ കാറുകള്‍ കാണുമ്പോള്‍ മറ്റ് ഡ്രൈവര്‍മാര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സമാനമായ രീതിയില്‍ ഒരുപക്ഷേ നിങ്ങള്‍ കാറുകളില്‍ 'E' സ്റ്റിക്കര്‍ പതിച്ചത് കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. കാറുകളില്‍ കാണുന്ന 'E' സ്റ്റിക്കര്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നാണ് ഇനി പറയാന്‍ പോകുന്നത്.
മുതിര്‍ന്ന പൗരന്‍മാര്‍ ഓടിക്കുന്ന കാറുകളിലാണ് 'E' സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. 'മുതിര്‍ന്നവര്‍' എന്ന് അര്‍ത്ഥമാക്കുന്ന 'എല്‍ഡര്‍ലി' (Elderly) എന്ന ഇംഗ്ലീഷ് വാക്കിനെയാണ് 'E' പ്രതിനിധാനം ചെയ്യുന്നത്. 'L' സ്റ്റിക്കര്‍ പോലെ, എല്ലാവര്‍ക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം വളര്‍ത്തുക എന്നതാണ് ഇതിന്റെയും ഉദ്ദേശ്യം. 'E' സ്റ്റിക്കര്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് ഒരു മുതിര്‍ന്ന പൗരന്‍ വാഹനമോടിക്കുന്നത് തിരിച്ചറിയാന്‍ സഹായിക്കുന്നു.

ഇതുവഴി അവര്‍ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും അനാവശ്യമായ ഹോണ്‍ മുഴക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു. പ്രായമായ ഡ്രൈവര്‍മാരോട് ബഹുമാനത്തോടെ പെരുമാറണമെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. എന്നിരുന്നാലും, 'E' സ്റ്റിക്കര്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഡ്രൈവര്‍മാര്‍ക്ക് സ്വമേധയാ ആ സ്റ്റിക്കര്‍ കാറില്‍ പതിപ്പിക്കാം. എന്നിരുന്നാലും, ചില സ്ഥലങ്ങളില്‍ 'E' സ്റ്റിക്കറുകള്‍ നിര്‍ബന്ധിമാക്കിയാലോ എന്ന് ആലോചനകള്‍ നടക്കുന്നുണ്ട്.
മുതിര്‍ന്നവര്‍ ഓടിക്കുന്ന വാഹനങ്ങളില്‍ 'E' സ്റ്റിക്കര്‍ ഒട്ടിക്കുന്നത് തീര്‍ച്ചയായും അഭിനന്ദനീയമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. റോഡുകളിലെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. 'E' സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കുന്നത് റോഡ് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുകയും പ്രായമായ ഡ്രൈവര്‍മാരോട് ആദരവോടെയും ശ്രദ്ധയോടെയും ഉള്ള സമീപനം ഉറപ്പാക്കുകയും ചെയ്യും.

ഡ്രൈവര്‍മാര്‍ക്കിടയില്‍ റോഡ് സുരക്ഷയും അവബോധവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ സ്റ്റിക്കറുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഓരോ സ്റ്റിക്കറും എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ എല്ലാവര്‍ക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം ഉറപ്പാക്കാന്‍ സാധിക്കും. കാറുകളില്‍ പതിക്കുന്ന 'E' സ്റ്റിക്കര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യം നിങ്ങള്‍ക്ക് ഒരു പുതിയ അറിവാണെങ്കില്‍ ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








