എന്തുകൊണ്ടാണ് ട്രെയിനിലെ പുതപ്പുകൾക്ക് വെള്ള നിറം? രഹസ്യം വെളിപ്പെട്ടു, നിങ്ങൾ ഉദ്ദേശിച്ചതൊന്നും അല്ല കേട്ടോ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് റെയില്‍വേ കടന്ന് പോകുന്നത്. സ്ഥിരമായി വൈകിയോടി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ കൃത്യസമയം പാലിക്കുകയും റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യന്തര നിലവാരത്തില്‍ നവീകരിക്കുകയുമെല്ലാം ചെയ്തു. സാങ്കേതികവിദ്യ വളര്‍ന്നതോടെ ഒട്ടുമിക്ക സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി. മാത്രമല്ല വന്ദേ ഭാരത് പോലുള്ള അത്യാധുനിക ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള തീരുമാനങ്ങളും വന്‍ വിജയമായി. ഇതുവരെ ഇരുന്ന് മാത്രം യാത്ര ചെയ്യാന്‍ സാധിച്ചിരുന്ന വന്ദേ ഭാരത് ആയിരുന്നു സര്‍വീസിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലീപ്പര്‍ സൗകര്യങ്ങളുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്തത്. ഇങ്ങിനെ റെയില്‍വേ കാലികമായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടും പതിറ്റാണ്ടുകളായി മാറ്റമില്ലാത്ത ഒന്നുണ്ട്. എസി കോച്ചുകളില്‍ നല്‍കുന്ന വെളുത്ത പുതപ്പുകളെ കുറിച്ചാണ് പറയുന്നത്. പല നിറങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ റെയില്‍വേ എന്തുകൊണ്ടാണ് വെളള നിറം തെരഞ്ഞെടുത്തതെന്നും അത് പതിറ്റാണ്ടുകളായി തുടരുന്നതെന്നും എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.

why white blankets in trains

വളരെക്കാലമായി നിങ്ങളുടെ മനസില്‍ ഉള്ള ചോദ്യമാണെങ്കിലും തലക്കെട്ട് വായിച്ചപ്പോള്‍ തോന്നിയതാണെങ്കിലും ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.ഇന്ത്യന്‍ റെയില്‍വേ വെള്ള പുതപ്പുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ പ്രത്യേകിച്ച ഒരു കാരണവുമില്ലെന്നും ഇത് ഒരു ആകസ്മിക തീരുമാനമാകാന്നും കരുതുന്നവര്‍ ഉണ്ടായിരിക്കാം. വെള്ള പുതപ്പുകള്‍ക്ക് വൃത്തിയും സ്റ്റാന്‍ഡേര്‍ഡ് ഫീലുമുള്ളതിനാലാകും ഇത് തെരഞ്ഞെടുക്കാന്‍ കാരണമെന്നും ചിലര്‍ കരുതുന്നുണ്ടാകും. എന്നാല്‍, ഇതെല്ലാം തെറ്റാണ്.

ഇന്ത്യന്‍ റെയില്‍വേ വെള്ള പുതപ്പുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോയിലൂടെയാണ് ഈ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. സൗരവ് ശര്‍മ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ട്രെയിനുകളിലെ പുതപ്പുകള്‍ വൃത്തിയാക്കുന്നതിന് 121 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലുള്ള നീരാവിയാണ് (Steam) റെയില്‍വേ ഉപയോഗിക്കുന്നത്.

ഇത്രയും ഉയര്‍ന്ന താപനിലയില്‍ കഴുകുമ്പോള്‍ പുതപ്പുകളിലെ ബാക്ടീരിയകളും മറ്റ് അണുക്കളും പൂര്‍ണമായും നശിപ്പിക്കപ്പെടുന്നു. അഴുക്ക് വേഗത്തില്‍ നീക്കം ചെയ്യാനും ഈ രീതി സഹായകരമാണ്. നിരവധി യാത്രക്കാര്‍ മാറിമാറി ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യകരമായ യാത്ര ഉറപ്പാക്കാനാണ് റെയില്‍വേ ഇത്തരത്തില്‍ അണുനശീകരണം നടത്തുന്നത്. മറ്റ് നിറങ്ങളിലുള്ള പുതപ്പുകള്‍ ആണെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ആവര്‍ത്തിച്ച് കഴുകുമ്പോള്‍ നിറം മങ്ങാന്‍ സാധ്യതയുണ്ട്.

എന്നാല്‍ വെള്ള നിറത്തിന് ഈ പ്രശ്‌നം ബാധകമല്ല എന്നതിനാലാണ് റെയില്‍വേ വെള്ള പുതപ്പുകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വൈറല്‍ വീഡിയോയില്‍ പറയുന്നത്. മറ്റ് നിറങ്ങള്‍ ഉപയോഗിച്ച് അവയുടെ കളര്‍ മങ്ങിയാല്‍ ആ പുതപ്പുകള്‍ പെട്ടെന്ന് മാറ്റേണ്ടി വരും. വെള്ള നിറമായതിനാല്‍ ഇടയ്ക്കിടെ പുതപ്പ് മാറ്റുന്നത് ഒഴിവാക്കാനും ഇതുവഴി വലിയ സാമ്പത്തിക നഷ്ടം കുറയ്ക്കാനും റെയില്‍വേക്ക് സാധിക്കുന്നു.

why white blankets in trains

സംഗതി ഇങ്ങിനെയാണെങ്കിലും പുതപ്പുകളില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് റെയില്‍വേ തുടക്കം കുറിച്ചിട്ടുണ്ട്. 'സംഗനേരി പ്രിന്റ്' (Sanganeri Print) ഉള്ള പുതിയ ഡിസൈന്‍ പുതപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചില ട്രെയിനുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ പഴയ വെള്ള പുതപ്പുകള്‍ക്ക് പകരം ആകര്‍ഷകമായ പ്രിന്റുകളുള്ള പുതപ്പുകള്‍ ഇനി കോച്ചുകളില്‍ കാണാം. ഇത് ട്രെയിന്‍ യാത്രയ്ക്ക് പുതിയൊരു അനുഭവം നല്‍കും.

ശാസ്ത്രീയമായ കാരണങ്ങളാലാണ് വെള്ള നിറം നിലനിര്‍ത്തുന്നതെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് പൊതുവായ ആവശ്യം. പുതപ്പുകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിരുന്നു. പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ അലക്കാറുള്ളൂ എന്ന് ആര്‍ടിഐ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു. ബെഡ് ഷീറ്റുകളും തലയണ ഉറകളും ഓരോ യാത്രയ്ക്കും ശേഷം അലക്കാറുണ്ടെങ്കിലും പുതപ്പുകളുടെ കാര്യത്തില്‍ ഇത് പാലിക്കാറില്ല.

സംഭവം അറിഞ്ഞതോടെ യാത്രക്കാര്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അണുനശീകരണ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനും കൃത്യമായ ഇടവേളകളില്‍ പുതപ്പുകള്‍ കഴുകാനും റെയില്‍വേ നടപടി സ്വീകരിച്ചെങ്കില്‍ മാത്രമേ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശങ്കയില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. വരും വര്‍ഷങ്ങളില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ റെയില്‍വേ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിലവിലുള്ളതിന് സമാനമായ ശുചീകരണ രീതികള്‍ ഇന്ത്യയിലും നടപ്പിലാക്കണമെന്ന ആവശ്യത്തോട് റെയില്‍വേ എങ്ങിനെ പ്രതികരിക്കുമെന്ന് കാണാം.

More from DriveSpark

Article Published On: Wednesday, January 21, 2026, 17:36 [IST]
English summary
Why indian railway ac blankets bedsheets are white viral video facts malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X