നമ്പര്‍ പ്ലേറ്റില്‍ '9' ഉണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയുമോ? ജ്യോത്സ്യന്‍മാര്‍ പോലും ഇത് പറഞ്ഞ് തരില്ല

ഒരു കാര്‍ സ്വന്തമാക്കുകയെന്നത് പലരുടെയും ജീവിതാഭിലാഷങ്ങളില്‍ ഒന്നാണ്. കാര്‍ വാങ്ങുന്നവര്‍ പല ഘട്ടങ്ങളിലൂടെ കടന്ന് പോയാണ് അത് വീട്ട് മുറ്റത്തെത്തിക്കുക. വിപണിയിലുള്ള ഒത്തിരി ഓപ്ഷനുകളില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ബജറ്റിന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിനായി ആദ്യം സമഗ്രമായ ഗവേഷണം ആവശ്യമാണ്. സുഹൃത്തുക്കളുമായും പരിചയക്കാരുമായും കൂടിയാലോചിച്ചും ഓണ്‍ലൈനില്‍ 'മുങ്ങിത്തപ്പിയും' ഒടുവില്‍ ഒരു തീരുമാനത്തിലെത്തും. ഇഷ്ട വാഹനം വാങ്ങിക്കഴിഞ്ഞാലും ചിലരുടെ ഡിമാന്‍ഡുകള്‍ തീരുന്നില്ല. അക്കൂട്ടത്തില്‍ ഒന്നാണ് ഭാഗ്യ രജിസ്ട്രേഷന്‍ നമ്പര്‍. ഒരു നമ്പറില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടായിരിക്കും. ഒട്ടുമിക്കയാളുകളും ആര്‍ടിഒയില്‍ നിന്ന് ലഭിക്കുന്ന നമ്പര്‍ കൊണ്ട് തൃപ്തിപ്പെടുന്നു.

എന്നിരുന്നാലും, നമ്മുടെ രാജ്യത്ത് വലിയൊരു വിഭാഗമാളുകള്‍ ഭാഗ്യ സംഖ്യകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സംഖ്യകളില്‍ ഒന്നാണ് '9'. ഒരുപാട് പേര്‍ തങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ '9999' ആകണമെന്ന് ആഗ്രഹിക്കുന്നു. ചിലര്‍ 5400, 6300, അല്ലെങ്കില്‍ 8100 പോലുള്ള നമ്പറുകള്‍ ലക്ഷ്യമിടുന്നു. ഇവ കൂട്ടുമ്പോള്‍ കിട്ടുന്ന നമ്പര്‍ 9 ആയതിനാലാണ് ഇത്.

importance of 9 number plate

'9' എന്ന സംഖ്യയുടെ പ്രത്യേകത എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. അത് വിശദമായി ചുവടെ പറയാം. '9' എന്ന സംഖ്യ ഭാഗ്യം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. നമ്പര്‍ പ്ലേറ്റില്‍ '9' ഉള്ള ഒരു കാര്‍ സ്വന്തമാക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും ജീവിതത്തില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സഹായിക്കുമെന്നും ആളുകള്‍ കരുതുന്നു. കൂടാതെ, '9' എന്ന സംഖ്യ വാഹനത്തില്‍ ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് പലരും വിശ്വസിക്കുന്നു.

സംഖ്യാശാസ്ത്രമനുസരിച്ച് '9' ഭാഗ്യവും വിജയവും കൊണ്ടുവരുമെന്നും അത് നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ കാരണമാകുമെന്നും കണക്കാക്കപ്പെടുന്നു. ഈ വിശ്വാസം വളരെ ശക്തമായതിനാല്‍ തന്നെ തങ്ങളുടെ വാഹനത്തിന് '9' ഉള്‍പ്പെടുന്ന ഒരു രജിസ്ട്രേഷന്‍ നമ്പര്‍ കിട്ടാന്‍ ആളുകള്‍ എത്ര തുകയും ചെലവഴിക്കാനും തയാറാണ്. അതുകൊണ്ട് പല ആര്‍ടിഒകളിലും 9 ഉള്‍പ്പെടുന്ന നമ്പറുകള്‍ കിട്ടാന്‍ വാശിയേറിയ ലേലങ്ങള്‍ അരങ്ങേറാറുണ്ട്.

'9' എന്ന സംഖ്യ വളരെ പ്രധാനപ്പെട്ടതും ശുഭകരവുമായി കണക്കാക്കപ്പെടുന്നതിന് പിന്നില്‍ മതപരമായ ചില വിശ്വാസങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഹൈന്ദവ മത വിശ്വാസ പ്രകാരം '9' വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച് ഇത് മാനസിക സംതൃപ്തിയുമായും ദിവ്യശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ '9' എന്ന സംഖ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചില സംഗതികളുണ്ട്.

നവരാത്രി 9 ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്നു. ജ്യോതിഷപരമായി, 9 ഗ്രഹങ്ങള്‍ (നവഗ്രഹങ്ങള്‍) ഒരു വ്യക്തിയുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും അവരുടെ വിധി നിര്‍ണയിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്‌മാവ് 9 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചുവെന്നതിനാല്‍ കൂടി ഈ ഒരു സംഖ്യക്ക് വലിയ പ്രാധാന്യമുള്ളതായി വിശ്വസിക്കപ്പെടുന്നു. മതപരമായി '9' എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ ഹൈന്ദവ വിശ്വാസം പിന്തുടരുന്നവര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറില്‍ '9' ലഭിക്കാന്‍ ആഗ്രഹിക്കുന്നു.

importance of 9 number plate

ഇന്ത്യക്കാര്‍ക്കിടയില്‍ '9' എന്ന സംഖ്യയ്ക്ക് പ്രത്യേക സ്ഥാനം ലഭിക്കാനുള്ള കാരണം നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. ഇനി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ '9' കാണുമ്പോള്‍ അതിനെ വെറും സംഖ്യയായി കണക്കാക്കരുത്. അതിന് നിരവധി അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കാം. ഒരുപക്ഷേ ലക്ഷങ്ങള്‍ മുടക്കിയാകും അതിന്റെ ഉടമ ആ നമ്പര്‍ നേടിയെടുത്തത്. സുരക്ഷ ഉറപ്പാക്കുന്നതിനോ, സമൃദ്ധിക്ക് വേണ്ടിയോ മതപരമായ വിശ്വാസങ്ങള്‍ പ്രകാരമോ ആയിക്കോട്ടെ '9' എന്ന സംഖ്യക്ക് നിരവധി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ആദരണീയമായ ഒരു സ്ഥാനമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 3, 2025, 16:00 [IST]
English summary
Why indians consider number 9 auspicious in vehicle number plate explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X