അറിവില്ലായ്മ നിങ്ങളുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കും; കാറിൽ കുട്ടികളെ ഇരുത്തേണ്ടത് എങ്ങനെയൊക്കെ

കുട്ടികളുമായി കാറിൽ യാത്ര പോകാത്തവർ കുറവായിരിക്കും. എന്നാൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാൻ പലരും മറക്കുന്നു. ഒരു ബേബി കാർ സീറ്റ് ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും പോകാം എന്നായിരിക്കും വിചാരിക്കുന്നത്. പക്ഷേ അത് വെറും തെറ്റിദ്ധാരണ ആണ് എന്ന മനസിലാക്കുക. ബേബി കാർ സീറ്റിൽ കുട്ടികളെ ഇരുത്തേണ്ടതിന് ചില കാര്യങ്ങളുണ്ട്. പലരും കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്താറുണ്ട്. അത് തന്നെ വലിയ തെറ്റാണ് എന്ന മനസിലാക്കണം. കാഴ്ച്ചകൾ കാണാനും അതിനൊപ്പം തന്നെ രക്ഷിതാക്കളുടെ ഒപ്പം ഇരിക്കാനുള്ള സുഖം കൊണ്ടാണ് പലരും അങ്ങനെ ചെയ്യുന്നത്.

അഥവാ അപകടം സംഭവിച്ചാൽ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട് എന്ന ഓർക്കണം.കാറിന്റെ മുൻ സീറ്റിൽ സാധാരണയായി എയർബാഗുകൾ ഉണ്ടായിരിക്കും. അപകടം സംഭവിക്കുന്ന സമയത്ത് എയർബാഗ് 200 കിലോമീറ്റർ വേഗതയിലായിരിക്കും വിന്യസിക്കുക എന്നതാണ് കണക്ക്. ഇത് കുട്ടികൾക്ക് സഹിക്കാൻ സാധിച്ചെന്ന് വരില്ല.കുട്ടികളുടെ കഴുത്ത് ഒടിയാനും, നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കാനും സാധ്യതയുണ്ട്.

kids should not sit in front

കുട്ടികളുടെ ശരീരഭാരം കുറവായത് കൊണ്ട് തന്നെ കാറിലെ സീറ്റ്‌ബെൽറ്റ് എല്ലായിടത്തും ശരിയായി കൊളളാതെ വരും. ഇതിന്റെ ഫലമായി അപകട സമയത്ത് കുട്ടി സീറ്റ്‌ബെൽറ്റിൽ നിന്ന് വഴുതി മുന്നിലേക്ക് തള്ളപ്പെടാനും അത് വഴി നെഞ്ച്, വയർ, കയ്യ്, അതിനൊപ്പം തന്നെ തലക്ക് ഗൗരവമായ പരിക്ക് വരാം. അന്താരാഷ്‌ട്ര വാഹന സുരക്ഷാ ഏജൻസികളും, ലോകാരോഗ്യ സംഘടനയും, വാഹന നിർമാതാക്കളും ഒരുമിച്ച് പറയുന്നത് കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കാറിന്റെ പിൻ സീറ്റാണ് എന്നതാണ്.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനങ്ങളിൽ ബേബി സീറ്റ് നിർബന്ധമാക്കണം, കൂടാതെ 13 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഇരിക്കുന്നതാണ് സുരക്ഷിതം എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന മുതിർന്നവർക്ക് എയർബാഗുകൾ സുരക്ഷിതമാണ്, എന്നാൽ കുട്ടികൾക്ക് അവ സുരക്ഷിതമല്ല.

kids should not sit in front

ഇന്ത്യയിൽ 1989 -ലെ സെൻട്രൽ മോട്ടോർ വാഹന ചട്ടം 125(1) A പ്രകാരം ഏഴ് സീറ്റിൽ കൂടാത്ത വാഹനത്തിൽ ഡ്രൈവർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടികൾക്കുള്ള സുരക്ഷിതമായ സീറ്റിംഗ് ക്രമീകരണം നിയമങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടില്ല. വാഹനങ്ങളിൽ ബേബി സീറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗതാഗത കമ്മീഷണറും വനിതാ ശിശു വികസന വകുപ്പും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

അതോടൊപ്പം കുഞ്ഞുങ്ങൾക്കായി ഒരു കാർ സീറ്റ് വാങ്ങുമ്പോൾ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സുഖപ്രദമായ സിറ്റിംഗ് ഏരിയയുള്ള ഒരു സീറ്റ്, ബെൽറ്റ്, സപ്പോർട്ട് ഹാൻഡിൽ എന്നിവ പോലുള്ള സുരക്ഷാ ഘടകങ്ങളോടെ വരുന്ന ഒന്നാവണം അന്വേഷിക്കേണ്ടത്. ഈട് ഉറപ്പാക്കാൻ, ഭാരം താങ്ങാനുള്ള ശേഷിയും ബിൾഡ് ക്വാളിറ്റിയും പ്രത്യേകം പരിഗണിക്കണം. കൂടാതെ, ആവശ്യാനുസരണം പല ഉയോഗങ്ങൾക്കായി ഫ്ലെക്സിബിൾ ഡിസൈനുള്ള ഒരു സീറ്റാണ് നോക്കേണ്ടത്. ബജറ്റ്, യൂട്ടിലിറ്റി ചെലവുകൾ എന്നിവയും കണക്കിലെടുക്കേണ്ട ഒന്നാണ്.

kids should not sit in front

ഒരു കാര്‍ വാങ്ങുമ്പോള്‍ സുരക്ഷ എപ്പോഴും ഒരു പ്രധാന ഘടകമാണ്. ഒരു കാര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണം. പല നിര്‍മ്മാതാക്കളും കുട്ടികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ പേര്‌കേട്ടവരാണ്. ആധുനിക കാറുകള്‍ക്ക് കുട്ടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ISOFIX ആങ്കറുകള്‍, ചൈല്‍ഡ് ഡോര്‍ ലോക്കുകള്‍, വിന്‍ഡോ ലോക്കുകള്‍, പിന്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ലഭിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 10, 2025, 14:00 [IST]
English summary
Why kids should not sit in front seat explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X