കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല; ഓഫ്റോഡിൽ കിംഗ് ഥാറും ജിംനിയുമല്ല, ദേ ഇവനാണ്

കരുത്തുറ്റ എഞ്ചിൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച 4WD സിസ്റ്റം എന്നിവ ഉപയോഗിച്ച് പജേറോ ഓഫ്‌റോഡിംഗിനെ മികച്ച അനുഭവമാക്കി മാറ്റുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇന്ത്യൻ മാർക്കറ്റിൽ ഇപ്പോൾ ഭയങ്കര ഡിമാൻ്റുളള ഓഫ് റോഡ് എസ്‌യുവി ഏതാണ് എന്ന് ചോദിച്ചാൽ യുവാക്കളുടെ മനസ്സിൽ ഒറ്റ ഉത്തരമേ കാണു. അത് മിത്സുബിഷി പജേറോ തന്നെയെന്ന്. പജേറോ ഒക്കെ നിർത്തിപോയില്ലേ പിന്നെ എന്തുവാ ഇതിന് ഇത്ര ഡിമാൻ്റ് എന്ന് ചോദിക്കുന്നവരോട് പറയണം. ഓടിച്ചാൽ മാത്രമേ അവനാരാണ് എന്ന് മനസിലാക്കാൻ പറ്റു. നിർത്തിപോയ വാഹനങ്ങൾക്ക് പലപ്പോഴും ഡിമാൻ്റ് കിട്ടാത്ത ഈ നാട്ടിൽ ഒരു പജേറോ കിട്ടാൻ ഓഫ് റോഡ് ഭ്രാന്തൻമാർ നോമ്പ് നോറ്റ് ഇരിക്കുകയാണ്.

എന്തുകൊണ്ടാണ് ഈ വാഹനം ഓഫ് റോഡ് പ്രേമികൾക്കിടയിൽ ഇത്രമാത്രം പ്രിയപ്പെട്ടതാകുന്നത് എന്നാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. മഹീന്ദ്ര ഥാറും, മാരുതി ജിപ്സിയും എല്ലാം അരങ്ങു വാഴുന്ന ഓഫ് റോഡ് മേഖലയിൽ കിരീടം വയ്ക്കാത്ത രാജാവാണ് പജേറോ. കാലത്തിന് മുന്നേ സഞ്ചരിച്ച വാഹനമായി പോയി മിത്സുബിഷിയുടെ പജേറോ എന്ന കൊമ്പൻ. ഓഫ് റോഡ് പ്രേമികൾക്ക് വാഹനങ്ങളുടെ പൊട്ടു പൊടിയും വരെ കാണാപാഠമാണ്.

കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല; ഓഫ്റോഡിൽ കിംഗ് ഥാറും ജിംനിയുമല്ല, ദേ ഇവനാണ്

മിത്സുബിഷി പജേറോ കരുത്തിന്റെയും വിശ്വാസ്യതയുടെയും കാര്യത്തിൽ എന്നും ഒന്നാമത് തന്നെയാണ്. ഏത് വഴിയിലൂടേയും ഏത് പരുക്കൻ റോഡിലൂടേയും എത്ര വലിയ പ്രതിബന്ധങ്ങളെ പോലും ചെറുക്കാൻ കഴിയുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന പജേറോ വെറും ഒരു ഓഫ്റോഡ് വാഹനം മാത്രമല്ല, ഓഫ്റോഡ് പ്രേമികളുടെ വികാരവും ചങ്കിടിപ്പുമാണ്.

കരുത്തുറ്റ എഞ്ചിൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച 4WD സിസ്റ്റം എന്നിവ ഉപയോഗിച്ച് പജേറോ ഓഫ്‌റോഡിംഗിനെ മികച്ച അനുഭവമാക്കി മാറ്റുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസും സസ്‌പെൻഷൻ സംവിധാനവും ഓഫ്‌റോഡ് സാഹസികതകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നതാണ് പ്രത്യേകത.

കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല; ഓഫ്റോഡിൽ കിംഗ് ഥാറും ജിംനിയുമല്ല, ദേ ഇവനാണ്

ഓഫ്റോഡിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഹനമല്ല പജേറോ, സുഖസൗകര്യങ്ങളിലും ആഡംബരത്തിലും പജേറോ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നതാണ് ഇപ്പോഴുളള മറ്റ് വാഹനങ്ങളിൽ നിന്ന് പജേറോയെ വ്യത്യസ്തനാക്കുന്നത്. ശനിയാഴ്ച്ച നിങ്ങൾക്ക് ഒരു ഓഫ്റോഡ് ട്രിപ്പ് പോകാനും പറ്റും തിരിച്ചെത്തി വണ്ടി കഴുകി പോർച്ചിൽ ഇട്ടാൽ ഞായറാഴ്ച്ച നിങ്ങൾക്ക് കുടുംബവുമൊത്ത് പുറത്തേക്ക് പോകാനും പറ്റും. അതായത് വണ്ടിയെടുത്താൽ രണ്ടുണ്ട് ഗുണം എന്ന് പറയുന്നത് പോലെ.

സുഗമമായ യാത്രയ്‌ക്കൊപ്പം വിശാലമായ ഇന്റീരിയർ, ഓഫ്‌റോഡ് എസ്‌കേഡുകൾക്കും ലോംഗ് ഡ്രൈവുകൾക്കും അനുയോജ്യമാണ് പജേറോ. വാഹനമാക്കി മാറ്റുന്നു. വിശ്വസ്തത ആണ് സാറേ ഇവൻ്റെ മെയിൻ എന്ന് പറയുന്നത് പോലെയാണ് പജേറോ ആയിട്ട് ഏത് വഴി പോകാനും ഡ്രൈവർമാർക്ക് ധൈര്യമാണ്. ഓഫ്‌റോഡ് യാത്രകളിൽ മെക്കാനിക്കൽ തകരാറുകളെക്കുറിച്ച് ഉത്കണ്ഠ കുറവാണ്. ഓഫ്‌റോഡ് പ്രേമികൾ പജേറോയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വാഹനത്തെ പൂർണമായും വിശ്വസിക്കാം എന്ന ഘടകം.

പ്രീമിയം ഫീച്ചറുകൾ ഉണ്ടായിരുന്നിട്ടും, മിത്സുബിഷി പജേറോയുടെ അറ്റകുറ്റപ്പണി ഒരിക്കലും നിങ്ങളുടെ പോക്കറ്റിന് ഭാരമാകില്ല. ന്യായമായ സർവീസ് ചിലവും സ്പെയർ പാർട്‌സുകളുടെ വിശാലമായ ലഭ്യതയും ഓഫ്‌റോഡ് സാഹസികതകൾക്കുള്ള സാമ്പത്തികമായി മികച്ച തിരഞ്ഞെടുപ്പാക്കി പജേറോയെ മാറ്റുന്നു.

ചുരുക്കി പറഞ്ഞാൽ മിത്സുബിഷിയുടെ പജേറോ ഇന്ത്യൻ ഓഫ്‌റോഡ് പ്രേമികൾക്കിടയിൽ വാഹനത്തിൻ്റെ അതിന്റെ പെർഫോമൻസ്,. കംഫർട്ട്, വിശ്വാസ്യത, താങ്ങാനാവുന്ന വില എന്നിവയുടെ ഒരു സംയോജനമായത് കൊണ്ട് ഫെയ്മസ് ആണ്. പജേറോ ഇന്നാണ് രംഗപ്രവേശനം ചെയ്യുന്നതെങ്കിൽ ഥാറും, ഖൂർക്കയും ജിംനിയുമെല്ലാം ഒരു പടി പിന്നിലായേനെ.

നിസാന്റെ ഭാഗമായ ജാപ്പനീസ് ബ്രാൻഡ് ആഭ്യന്തര വിപണിയിലേക്ക് തിരികെയെത്തുമോയെന്ന് കാത്തിരിക്കുന്നവരും ഇന്നുണ്ട്. റ്റ് ഏഷ്യൻ രാജ്യങ്ങളിൽ സജീവ സാന്നിധ്യമായ കമ്പനി അവിടെ പുറത്തിറക്കുന്ന കിടിലൻ മോഡലുകൾ കണ്ട് കൊതിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടയിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി, വിയറ്റ്നാം മോട്ടോർ ഷോയിൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു പുതിയ XFC എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കുകയും ചെയ്‌തു.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായി സജ്ജീകരിച്ചിരിക്കുന്ന പ്രൊഡക്ഷൻ മിത്സുബിഷി XFC എസ്‌യുവി ആദ്യം വിയറ്റ്നാമീസ് വിപണിയിൽ അവതരിപ്പിക്കും. ക്രെറ്റയും സെൽറ്റോസും ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്ന മറ്റ് ആസിയാൻ വിപണികളിലും ഈ മിഡ്-സൈസ് എസ്‌യുവി വിൽപ്പനയ്‌ക്കെത്തും. പുതിയ മിത്സുബിഷി XFC ബ്രാൻഡിന്റെ റോബസ്റ്റ് ഇൻജീനിയസിന്റെ ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻവശത്തെ ഫാസിയ രൂപകൽപ്പന ചെയ്തിരിക്കുന്നത് സിഗ്നേച്ചർ ഡൈനാമിക് ഷീൽഡ് കൺസെപ്‌റ്റിലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

FAQs
എന്തുകൊണ്ടാണ് മിത്സുബിഷിയുടെ പജീറോ ഇന്ത്യയിലെ ഓഫ്-റോഡ് പ്രേമികൾക്കിടയിൽ പ്രിയങ്കരമായത്?
ഡ്യൂറബിലിറ്റി, പെർഫോമൻസ്, സൗകര്യം, താങ്ങാനാവുന്ന വില, വിശ്വാസ്യത എന്നിവ കാരണം മിത്സുബിഷിയുടെ പജീറോ ഇന്ത്യയിലെ ഓഫ്-റോഡ് പ്രേമികൾക്കിടയിൽ പ്രിയപ്പെട്ടതാണ്.
മിത്സുബിഷിയുടെ പജീറോയുടെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്?
മിത്സുബിഷിയുടെ പജീറോയുടെ പ്രധാന ഗുണങ്ങൾ അതിന്റെ ഈട്, പ്രകടനം, സുഖം, താങ്ങാനാവുന്ന വില, വിശ്വാസ്യത എന്നിവയാണ്.
മിത്സുബിഷിയുടെ പജീറോയെ വിശ്വസനീയമായ വാഹനമായി കണക്കാക്കുന്നുണ്ടോ?
അതെ, മിത്സുബിഷിയുടെ പജീറോ വിശ്വസനീയമായ വാഹനമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഓഫ് റോഡ് ഡ്രൈവിംഗിന്.
മിത്സുബിഷി പജീറോ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ടോ?
അതെ, മിത്സുബിഷി പജീറോയുടെ പ്രധാന ആട്രിബ്യൂട്ടുകളിലൊന്ന് അതിന്റെ ഉയർന്ന തലത്തിലുള്ള സുഖസൗകര്യമാണ്, ഇത് പല ഡ്രൈവർമാർക്കും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പാണ്.
മിത്സുബിഷിയുടെ പജീറോ ഓഫ് റോഡ് ഡ്രൈവിംഗിന് ചെലവ് കുറഞ്ഞ ഓപ്ഷനാണോ?
അതെ, മിത്സുബിഷി പജീറോ അതിന്റെ താങ്ങാനാവുന്ന വില കാരണം ഓഫ്-റോഡ് ഡ്രൈവിംഗിനുള്ള ചെലവ് കുറഞ്ഞ ഓപ്ഷനാണ്.
DriveSpark Automotive

More from DriveSpark

Article Published On: Tuesday, September 12, 2023, 13:46 [IST]
English summary
Why mitsubishi pajero is more popular in offroad enthusiasts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X