ഇന്ത്യക്കാര്‍ ഫെറാറിയേക്കാള്‍ കൂടുതല്‍ ലംബോര്‍ഗിനി വാങ്ങാന്‍ കാരണം അറിയാമോ?

നിങ്ങള്‍ ഒരു കാര്‍പ്രേമിയാണെങ്കില്‍ ഒരു ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കുകയെന്നത് സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും. ഫെറാറിയും ലംബോര്‍ഗിനിയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ സ്‌കൂളില്‍ നിന്നുള്ള കാളക്കൂറ്റന്‍മാര്‍ മനംകവരുന്ന അനുഭവമാണ് ഓരോ വാഹനപ്രേമിയുടെയും സിരകളില്‍ നിറക്കുന്നത്. ഇന്ന് ഇന്ത്യന്‍ നിരത്തുകളിലൂടെ കണ്ണോടിച്ചാല്‍ നിരവധി ആഢംബര-സൂപ്പര്‍ കാറുകള്‍ ചീറിപ്പായുന്നത് കാണാം.

ഈ രണ്ട് ഇറ്റാലിയന്‍ കമ്പനികളും മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നുവെങ്കിലും കൂടുതല്‍ ഇന്ത്യക്കാരും ഫെറാറിയേക്കാള്‍ കൂടുതല്‍ ലംബോര്‍ഗിനിയെയാണ് തെരഞ്ഞെടുക്കുന്നത്. അതിന്റെ കാരണം എന്താണെന്നാണ് നമ്മള്‍ ഇന്ന് അന്വേഷിക്കുന്നത്. പെര്‍ഫോമന്‍സ് അധിഷ്ഠിത കാറുകളുടെ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് കാര്‍ ബ്രാന്‍ഡുകളാണ് ലംബോര്‍ഗിനിയും ഫെറാറിയുമെന്ന് എല്ലാര്‍ക്കുമാറിയാം. വളരെ ചുരുങ്ങിയ എണ്ണത്തില്‍ മാത്രമാണ് ഇവയുടെ പല മോഡലുകളും പുറത്തിറങ്ങുക.

Lamborghini over Ferrari

ഈ കാറുകളുടെ ഗവേഷണ വികസന പ്രക്രിയയും അപാരമാണെന്ന് പറയാതൊക്കില്ല. ഇന്റീരിയര്‍, പവര്‍ട്രെയിനുകള്‍, നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഘടകങ്ങള്‍ എന്നിവയില്‍ ഇരുനിര്‍മാതാക്കളും തനതായ ക്രാഫ്റ്റ് കാത്തുസൂക്ഷിക്കുന്നു. പൈതൃകം പേറുന്ന ഇറ്റാലിയന്‍ നഗരങ്ങളിലാണ് ഇരു കമ്പനികളുടെയും കാറുകള്‍ നിര്‍മിക്കപ്പെടുന്നത്. മരനെല്ലോയിലാണ് ഫെറാറി കാറുകള്‍ നിര്‍മിക്കുന്നത്. അതേസമയം സാന്റ് അഗത ബൊലോഗ്നീസിലെ നിര്‍മാണശാലയിലാണ് ലംബോര്‍ഗിനിയുടെ കാളക്കൂറ്റന്‍മാരുടെ നിര്‍മാണം നടക്കുന്നത്.

ഒരാള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അയാളുടെ അഭിരുചിയും മുന്‍ഗണനയും പരിഗണിച്ചായിരിക്കും തീരുമാനത്തിലേക്ക് എത്തുക. അതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ ഒരു കമ്പനിയുടെ കാര്‍ വാങ്ങുന്നുവെന്ന് കരുതി മറുവശത്തുള്ളവര്‍ മോശക്കാരാണെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കില്ലെല്ലോ. അതിനാല്‍ തന്നെ ആളുകള്‍ എന്തുകൊണ്ടാണ് ഫെറാറിയേക്കാള്‍ കൂടുതല്‍ ലംബോര്‍ഗിനി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് നമുക്ക് നോക്കാം. ബ്രാന്‍ഡിന്റെ F1 റേസിംഗ് ടീമായ സ്‌കുഡേറിയ ഫെറാറിയില്‍ നിന്നാണ് ഫെറാറി ജന്മം കൊണ്ടത്.

ferrari

അതേസമയം ലംബോര്‍ഗിനി ഏതാനും ചില റേസിംഗ് സീരീസില്‍ മാത്രമാണ് ഭാഗമായത്. റേസിംഗ് കാലഘട്ടത്തിലേക്ക് മടങ്ങിപ്പോകാന്‍ വിതുമ്പല്‍ കൊള്ളുന്ന ഒരു പാരമ്പര്യം പേറിയാണ് ഫെറാറി നിലകൊള്ളുന്നത്. സൂപ്പര്‍ കാര്‍ നിര്‍മാണ രംഗത്ത് ലംബോര്‍ഗിനിയേക്കാള്‍ 17 വര്‍ഷം മൂപ്പുണ്ട് ഫെറാറിക്ക്. അതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട വസ്തുത എന്തെന്നാല്‍ പണമുണ്ടെങ്കില്‍ മാത്രം ചില ഫെറാറി മോഡലുകള്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്നതാണ്.

ചില മോഡലുകള്‍ക്കുള്ള കസ്റ്റമേഴ്‌സിനെ കമ്പനി തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ലാ ഫെറാറി, മോന്‍സ, F12 TRS എന്നിവയടക്കമുള്ള മോഡലുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതിനാല്‍ തന്നെ ഇത്തരം മോഡലുകള്‍ എണ്ണിച്ചുട്ട അപ്പം പോലെയാണ് നിങ്ങള്‍ക്ക് വിപണിയില്‍ കാണാന്‍ സാധിക്കുക. ഫെറാറി കാറുകള്‍ പരിമിതമായ എണ്ണത്തില്‍ മാത്രമാണ് നിര്‍മിക്കുന്നത്. ഉദാഹരണം നോക്കിയാല്‍, ലംബോര്‍ഗിനി 10,000-ലധികം അവന്റഡോറുകള്‍ നിര്‍മ്മിച്ചു.

lamborghini

മറുവശത്ത് വര്‍ഷങ്ങളായി ഫെറാറിയില്‍ നിന്നുള്ള അതിന്റെ എതിരാളിയായ 812 SF ഏകദേശം 1600 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. ഫെറാറിയുടെ പരിമിതമായ ഉത്പാദനം അവരുടെ കാറുകള്‍ അപൂര്‍വമാക്കുന്നതിനൊപ്പം സ്വന്തമാക്കാന്‍ പ്രയാസകരവുമാക്കുന്നു. പെട്ടിയില്‍ ക്യാഷുണ്ടെങ്കിലും ഫെറാറി കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചാലും നടന്നുവെന്ന് വരില്ല. പല മോഡലുകളും എളുപ്പം വിറ്റുതീരുകയോ അല്ലെങ്കില്‍ നിര്‍മാണം നിര്‍ത്തുകയോ ചെയ്തിട്ടുണ്ടാകും.

ബ്രാന്‍ഡ് ഇമേജിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഫെറാറി. അതിനാല്‍ തന്നെ തങ്ങളുടെ നിലവിലുള്ള കസ്റ്റമേഴ്‌സിനായി ഒത്തുചേരല്‍ പരിപാടികള്‍ അവര്‍ സംഘടിപ്പിക്കാറുണ്ട്. അത്തരം പരിപാടികളില്‍ വെച്ചാണ് തങ്ങളുടെ വരാന്‍ പോകുന്ന മോഡലുകള്‍ അവര്‍ പരിചയപ്പെടുത്തുക. ഫെറാറിയുടെ അത്തരം ഇവന്റുകളില്‍ പങ്കെടുക്കുന്നതിനും അവരുടെ വരാനിരിക്കുന്ന മോഡലുകള്‍ ആദ്യം കാണുന്നതിനും ഒരു ഫെറാറി ഉടമയായിരിക്കണമെന്ന് സാരം.

വിലക്കൂടുതലിനൊപ്പം എളുപ്പം ആര്‍ക്കും സ്വന്തമാക്കാന്‍ കൂടി പറ്റാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപത്തിനും കാര്‍ ശേഖരത്തിനും കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ ബ്രാന്‍ഡിന് സാധിക്കുന്നു. ഇന്ന് പല ആഢംബര കാര്‍ നിര്‍മാതാക്കളും ഈ പാത പിന്തുടരുന്നുണ്ടെങ്കിലും ഈ പ്രവണത വേറെ ലെവലിലേക്ക് ഉയര്‍ത്തിയത് ഫെറാറിയാണെന്ന് നമുക്ക് നിസ്സംശയം പറയാം. ഒരു ഫെറാറി കാര്‍ വാങ്ങിക്കഴിഞ്ഞാലുള്ള നിയന്ത്രണങ്ങള്‍ കാരണവും പലരും ഫെറാറി സ്വന്തമാക്കാന്‍ വിമുഖത കാണിക്കുന്നു.

കാത്തിരുന്ന് ഇഷ്ട കാര്‍ സ്വന്തം ഗരാജില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നത്. പണം കൊടുത്ത് വാങ്ങിയ കാറല്ലേ തനിക്ക് ഇഷ്ടം പോലെ മോഡിഫിക്കേഷന്‍ നടത്തമല്ലോ എന്ന് ചിന്തിച്ചാല്‍ നടക്കില്ല. കാരണം തങ്ങളുടെ കാറുകള്‍ രൂപമാറ്റം നടത്തുന്നതിനോട് ഫെറാറിക്ക് അത്ര താല്‍പര്യമില്ല. ഒപ്പം തന്നെ ഉടമസ്ഥതയുടെ ആദ്യ വര്‍ഷത്തില്‍ തന്നെ ഫെറാറി കാര്‍ വില്‍ക്കുന്നതിന് തടസങ്ങള്‍ നേരിടേണ്ടി വരുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.

അനധികൃത മോഡിഫിക്കേഷന്‍ കാരണം നിരവധി സെലിബ്രിറ്റികളെ തങ്ങളുടെ കാറുകള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ഇറ്റാലിയന്‍ ബ്രാന്‍ഡ് വിലക്കിയ ചില സംഭവങ്ങളുമുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ് 'നിങ്ങള്‍ ഫെറാറിയെ തിരഞ്ഞെടുക്കുകയല്ല ഫെറാറി നിങ്ങളെ തിരഞ്ഞെടുക്കുന്നു' എന്ന വാക്യം സത്യമായി മാറുന്നത്. ഈ കാരണങ്ങളെല്ലാം മനസ്സിലുള്ളതിനാല്‍ ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ലംബോര്‍ഗിനിക്ക് പിന്നാലെ പോകുന്നു.

ലംബോര്‍ഗിനിയുടെ നിരവധി കാറുകള്‍ ഇന്ന് വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ലംബോര്‍ഗിനി ഉറൂസ് പോലുള്ള കാറുകള്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാണ്. ഇന്ന് കേരളത്തിലടക്കം നിങ്ങള്‍ക്ക് ലംബോര്‍ഗിനി ഉറൂസ് കാണാന്‍ സാധിക്കുമ്പോള്‍ ഫെറാറി കാറുകള്‍ വളരെ അപൂര്‍വമായി മാത്രമേ കണ്ണില്‍ പെടുകയുള്ളൂ. രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ തന്നെ ഫെറാറി കാറുകള്‍ അപൂര്‍വമായി മാത്രം കാണാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ധാരാളമാണല്ലോ. ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പുതിയ അറിവാണെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Monday, April 3, 2023, 15:15 [IST]
English summary
Why more indians buy lamborghini instead of ferrari details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X