ന്യുജെൻ കാറുകളിൽ ഫൈബർ ബമ്പർ ഉപയോഗിക്കുന്നത് എന്തുകൊണ്ട്? നിങ്ങൾക്ക് ഈ രഹസ്യം അറിയാമായിരുന്നോ

തലക്കെട്ട് വായിക്കുമ്പോഴായിരിക്കും ചിലപ്പോൾ നിങ്ങളും ഈ കാര്യം ശ്രദ്ധിക്കുന്നത്. അതേ ന്യുജെൻ കാറുകളിൽ ബമ്പർ നിർമിച്ചിരിക്കുന്നത് ഫൈബർ ഉപയോഗിച്ചാണ്. എന്നാൽ പഴയ കാറുകളുടെ ബമ്പർ നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും മികച്ച മെറ്റൽ ബമ്പറാണ് നൽകിയിരിക്കുന്നത്. എന്നാലും എന്തായിരിക്കും ഇതിൻ്റെ കാരണമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് ഇതാണ്. പഴയ കാറുകളെ അപേക്ഷിച്ച് പുതിയ തലമുറ കാറുകളിൽ എന്തുകൊണ്ടാണ് മെറ്റൽ ബമ്പറിന് പകരം ഫൈബർ ബമ്പർ ഉപയോഗിക്കുന്നത്. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആദ്യം തന്നെ വാഹന നിർമാതാക്കളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ നിർമാണ ചിലവ് കുറയ്ക്കുക എന്നതാണ് കാരണം. ഫൈബർ ബമ്പറുകൾ ലോഹ ബമ്പറുകളേക്കാൾ ഭാരം കുറഞ്ഞവയായത് കൊണ്ട് തന്നെ ഇത് കാറുകൾക്ക് മികച്ച ഇന്ധനക്ഷമതയ്ക്കൊപ്പം തന്നെ വാഹനത്തിൻ്റെ പെർഫോമൻസ് വർധിപ്പിക്കാനും കാരണമാകുന്നു. മറ്റൊരു കാരണം ലോഹത്തിനേക്കാൾ ആഘാതം ആഗിരണം ചെയ്യാനുള്ള കഴിവ് ഫൈബറിനുണ്ട്.അത് കൊണ്ട് തന്നെ വാഹനം കൂട്ടിയിടിക്കുമ്പോഴുളള അപകടത്തിൻ്റെ നഷ്ടം കുറയ്ക്കാൻ സാധിക്കുന്നു.

why new gen cars use fiber bumpers

അത് പോലെ തന്നെ യാത്രക്കാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിയിരിക്കുന്നത് കൊണ്ട് കൂടിയാണ് വാഹനങ്ങളിൽ ഫൈബർ ബമ്പർ നൽകിയിരിക്കുന്നത്. മെറ്റൽ ബമ്പർ ഇഷ്ടത്തിനനുസരിച്ച് ഡിസൈന ചെയ്യാൻ സാധിക്കുന്നതിൽ അൽപ്പം ബുദ്ധിമുട്ടുണ്ട്, എന്നാൽ ഫൈബറിനെ സംബന്ധിച്ചിടത്തോളം വാഹനത്തിൻ്റെ എയറോഡൈനാമിക്സിന് സഹായകരമാകും വിധം ഏത് വിധേയനും ഡിസൈൻ ചെയ്യാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത.

ബമ്പറിന് കാറിൻ്റെ മൈലേജിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് പറിഞ്ഞിരുന്നുവല്ലോ, അത് പോലെ തന്നെ നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജ് വർധിപ്പിക്കാനുളള ചില കാര്യങ്ങൾ കൂടി പങ്കുവയ്ക്കാം. നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന് കാര്‍ തണലില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. അതുമല്ലെങ്കില്‍ സണ്‍ഷെയ്ഡ് ഉപയോഗിക്കുക. ഇത് കാറിന്റെ ഇന്റീരിയര്‍ കൂടുതല്‍ ചൂടാകുന്നത് തടയുകയും അതുവഴി തണുപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു.

why new gen cars use fiber bumpers

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം എല്ലാ സമയത്തും എസി ഫുള്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ്. കുറച്ച് മിനിറ്റ് ആവറേജ് പവറില്‍ ക്രമീകരിച്ച് കാര്‍ തണുത്തുകഴിഞ്ഞാല്‍ ഫാന്‍ വേഗത കുറയ്ക്കുക. ഈ രീതി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാറിന്റെ മൈലേജ് വര്‍ധിപ്പിക്കുകയും നിങ്ങളുടെ പോക്കറ്റിന് ആശ്വാസമേകുകയും ചെയ്യും.

നിങ്ങളുടെ കാര്‍ തണുപ്പിച്ച ശേഷം എസി റീസര്‍ക്കുലേഷന്‍ മോഡിലേക്ക് മാറ്റുക. ഈ സംവിധാനം പുറത്ത് നിന്നുള്ള വായു വലിച്ചെടുക്കുന്നതിനുപകരം തണുത്ത വായു ഉള്ളില്‍ സര്‍ക്കുലേറ്റ് ചെയ്യിക്കുന്നതിനാല്‍ എസിയുടെ കാര്യക്ഷമത മെച്ചപ്പെടുന്നു. ഇതുവഴി ഇന്ധനവും കൂടുതല്‍ പണവും ലാഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

why new gen cars use fiber bumpers

കാര്‍ എസി ഫില്‍ട്ടര്‍ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് അത്യാവശ്യമാണ്. എസി ഫില്‍ട്ടറുകള്‍ വൃത്തികേടായിരുന്നാല്‍ സിസ്റ്റത്തില്‍ അധികം സമ്മര്‍ദം വരികയും ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എസി ഫില്‍ട്ടറുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനവും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 5, 2025, 23:49 [IST]
English summary
Why new gen cars use fibre bumpers instead of metal explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X