വണ്ടി ഓണാമ്പോള്‍ ഓഡോമീറ്റർ സൂചികൾ മുകളില്‍ പോയി താഴേക്ക് വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

നമ്മില്‍ ഭൂരിഭാഗം ആളുകളും വാഹനം ഓടിക്കുന്നവരാകും. വാഹനത്തിന്റെ ഓരോ ഭാഗവും പലര്‍ക്കും മനപ്പാഠവുമായിരിക്കും. എന്നാല്‍ ദിവസവും നമ്മള്‍ ഓടിക്കുന്ന വാഹനങ്ങളില്‍ നടക്കുന്ന ചില ഫംഗ്ഷനുകളുടെ പിന്നിലുള്ള കാര്യങ്ങള്‍ ചോദിച്ചാല്‍ നമുക്ക് അറിയാന്‍ സാധ്യതയില്ല. ഒരു കാര്യം എടുക്കാം. നമ്മള്‍ സാധാരണ ബൈക്ക് ഓണാക്കുമ്പോള്‍ പല സംഗതികള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഇന്‍സ്ട്രുമെന്റ് കണ്‍ട്രോള്‍ മൂവ്‌മെന്‍ഡ്‌സ്.

സാധാരണയായി ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ വാഹനത്തിന്റെ വേഗത, ഇന്ധന നില, താപനില, ആര്‍പിഎം എന്നിവയുടെയെല്ലാം സൂചകങ്ങള്‍ നമുക്ക് കാണാം. ഇതിലൂടെയാണ് ഈ വിവരങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുറച്ച് മുമ്പ് ഏത് വാഹനം നമ്മള്‍ താക്കോല്‍ ഇട്ട് ഓണ്‍ ചെയ്ത് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോഴും ഓഡോമീറ്ററിലെ അനലോഗ് സൂചികള്‍ പൂജ്യത്തില്‍ നിന്ന് മുകളിലേക്ക് പോയി വീണ്ടും താഴേക്ക് വരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

വണ്ടി ഓണാമ്പോള്‍ ഓഡോമീറ്റർ സൂചികൾ മുകളില്‍ പോയി താഴേക്ക് വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

സ്പീഡ്, ആര്‍പിഎം, ഇന്ധനം എന്നിവയുടെ സൂചികകള്‍ എല്ലാം ഇതേ രീതിയില്‍ ഉയര്‍ന്ന് താഴുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ?. പലര്‍ക്കും ഇതിന്റെ കാരണം അറിയില്ല. ബൈക്ക് സ്വയം ടെസ്റ്റടിക്കുകയാണെന്നായിരിക്കും പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ ആദ്യം നമ്മള്‍ ഇതിന്റെ പ്രവര്‍ത്തനം അറിയണം.

പഴയ കാറുകളിലെയും ബൈക്കുകളിലെയും ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ഇങ്ങനെയല്ലാതിരിക്കാന്‍ കാരണം അത് സ്പ്രിങ്ക്‌ലര്‍ വഴി നിയന്ത്രിക്കപ്പെടുന്നതാണ് കാരണമാണ്.വാഹനത്തിന്റെ ടയര്‍ വേഗത്തില്‍ കറങ്ങുമ്പോള്‍, ഈ സ്പ്രിംഗ് വേഗത കാണിക്കാന്‍ വികസിക്കുന്നു. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് കൃത്യമാണെന്ന് പറയാനാവില്ല. കാലക്രമേണ സ്പ്രിംഗ് കുറയുന്നതിനാല്‍, ഈ വേഗത തെറ്റായി കാണിച്ചേക്കാം. ഇതിന് പരിഹാരമെന്നോണമാണ് വാഹന നിമാതാക്കള്‍ സ്‌റ്റെപ്പര്‍ മോട്ടര്‍ എന്ന ഉപകരണം കൊണ്ടുവന്നത്.

വണ്ടി ഓണാമ്പോള്‍ ഓഡോമീറ്റർ സൂചികൾ മുകളില്‍ പോയി താഴേക്ക് വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ് സ്റ്റെപ്പര്‍ മോട്ടോര്‍. ഒരു സ്പ്രിംഗിനെക്കാള്‍ കൃത്യമായി സ്പീഡ് അടക്കമുള്ളവയുടെ അളവ് ഇത് പ്രതിഫലിപ്പിക്കും. ഒപ്പം തന്നെ ദീര്‍ഘകാല ഉപയോഗത്തിന് സ്പ്രിംഗിനേക്കാള്‍ അനുയോജ്യമാണെന്ന വസ്തുത കൂടിയുള്ളത് കൊണ്ടാണ് നിര്‍മാതാക്കള്‍ അത് സ്വീകരിച്ചത്. എന്നാല്‍ ഇതിന് ഒരു പ്രശ്‌നമുണ്ടായിരുന്നു. ഒരു വാഹനം നമ്മള്‍ ഓഫാക്കിയാല്‍ ഇത് ഓട്ടോമറ്റിക്കായി പുനഃസജ്ജമാകില്ല.

അതിനാല്‍ ഓരോ തവണ ഇഗ്‌നിഷന്‍ ഓണാക്കുമ്പോഴും ഈ സ്റ്റെപ്പര്‍ മോട്ടോര്‍ അത് റീസെറ്റ് ചെയ്യുന്നു. ഈ ക്രമീകരണം സജീവമാകുമ്പോള്‍ മാത്രമേ സൂചികള്‍ മുഴുവനായി മുകളിലേക്ക് നീങ്ങി താഴേക്ക് എത്തുന്നത് നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. പിന്നാലെ ഇത് പൂര്‍ണമായും സജീവമാക്കുകയും സ്വയം അതിന്റെ ഡ്യൂട്ടികള്‍ക്കായി റെഡിയാകുകയും ചെയ്യും. ഇത് പൂര്‍ണമായും സജീവമാകുമ്പോള്‍ ഈ മര്‍ദ്ദം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ സൂചിയില്‍ എത്തുകയും അത് പൂര്‍ണമായും നീങ്ങുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും.

വണ്ടി ഓണാമ്പോള്‍ ഓഡോമീറ്റർ സൂചികൾ മുകളില്‍ പോയി താഴേക്ക് വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

വാഹനം ഓടാന്‍ തയാറാകുന്നതായിട്ടാണ് പലരും കരുതുന്നത്. എന്നാല്‍ സ്‌റ്റെപ്പ് മോട്ടോര്‍ ആണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ സൂചികള്‍ ഇങ്ങനെ മുകളിലേക്കും താഴേക്കും ചലിക്കുമ്പോള്‍ വാഹനം സ്റ്റാര്‍ട്ടാക്കി ഓടിക്കരുതെന്ന് ചിലര്‍ പറയാറുണ്ട്. അതില്‍ യാതൊരു കാര്യവുമില്ല. ഇവിടെ യഥാര്‍ത്ഥത്തില്‍ സ്‌റ്റെപ് മോട്ടോറിന്റെ റീസെറ്റിംഗ് മാത്രമാണ് നടക്കുന്നത്. വാഹനത്തിന്റെ ചലനവുമായി ഇതിന് ബന്ധമില്ല. റീസെറ്റ് ചെയ്യുമ്പോള്‍ വാഹനം നീങ്ങുകയാണെങ്കില്‍പ്പോലും റീസെറ്റ് ആയ ശേഷം യഥാര്‍ത്ഥ റീഡിംഗ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഇത്തരത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും കാര്യത്തില്‍ നമ്മള്‍ ദിവസവും കാണുന്ന എന്നാല്‍ അധികം ശ്രദ്ധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകും. ഈ ഒരു ഇന്‍സ്ട്രുമന്റ് കണ്‍സോളിലെ ചലനങ്ങള്‍ എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതുപോലെ ഇനിയും വാഹനങ്ങളുമായി ബന്ധപ്പെട്ട സിംപിള്‍ എന്ന് തോന്നുന്ന രസകരമായ കാര്യങ്ങള്‍ ഇനിയും ഉണ്ടാകും. ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാത്തതാണെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമെല്ലോ. ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നു.

More from DriveSpark

Article Published On: Thursday, March 23, 2023, 13:30 [IST]
English summary
Why odometer needles of vehicles go up and down while turning on the ignition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X