യാത്രാവിമാനങ്ങളിൽ പാരച്യൂട്ട് ഇല്ലെന്ന് എത്രപേർക്കറിയാം? കാരണം നിങ്ങൾ ഉദ്ദേശിക്കുന്നതല്ല കേട്ടോ
പല വീഡിയോകളിലും സിനിമകളിലും നായകൻ വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുന്നത് കണ്ടിട്ടുണ്ടാകാം. എന്തുകൊണ്ട് യാത്രാവിമാനങ്ങളിൽ അപകടമുണ്ടായാൽ രക്ഷപ്പെടാൻ പാരച്യൂട്ട് നൽകാത്തത് എന്തുകൊണ്ടായിരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അഹമ്മദാബാദിലെ വിമാനാപകടത്തോടനുബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് എങ്കിലും വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരം ഉടൻ തന്നെ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിൻ്റെ പഴക്കത്തെ സംബന്ധിച്ചും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതുവരെ നൂറ് കോടി യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്തിരിക്കുന്നത്.
നമ്മളുടെ വിഷയത്തിലേക്ക് വന്നാൽ എന്തുകൊണ്ടായിരിക്കും യാത്രാ വിമാനങ്ങളിൽ പാരച്യൂട്ട് നൽക്കാത്തത് എന്ന് നോക്കാം. ആദ്യമായി തന്നെ വിമാനങ്ങളിൽ കയറ്റുന്ന ഓരോ വസ്തുക്കൾക്കും വിമാനത്തിൻ്റെ ഭാരത്തിൽ മാറ്റം വരുത്താൻ സാധിക്കും. അത് കൊണ്ട് തന്നെ നൂറുകണക്കിന് ആളുകൾക്ക് പാരച്യൂട്ട് നൽകണമെങ്കിൽ അത് വിമാനത്തിലെ സ്ഥലം കുറയാനും ഇന്ധനത്തിന്റെ ഉപയോഗം കൂടാനും കാരണമാകുന്നു.

മറ്റൊരു കാരണം വിമാനത്തിൻ്റെ വേഗതയാണ്.30000 അടി ഉയരത്തിൽ മണിക്കൂറിൽ 600 മുതൽ 700 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ചാടുക എന്നത് സാധാരണ ആളുകൾക്ക് സാധിക്കുന്ന ഒന്നല്ല, അതിന് വേണ്ടി പ്രത്യേക പരിശീലനം ലഭിച്ചവർക്ക് മാത്രമേ സാധിക്കു.യാത്രക്കാർക്ക് മുഴുവൻ ചെറിയ സമയം കൊണ്ട് പരിശീലനം നൽകുക എന്നതും സാധ്യമല്ല. അത്രയും ഉയരത്തിൽ നിന്ന് ചാടിയാലും ഓക്സിജൻ്റെ അളവ് കുറവായത് കൊണ്ട് തന്നെ അതും ബുദ്ധിമുട്ടായിരിക്കും.
അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ വിവരങ്ങളിലേക്ക് നോക്കിയാൽ പറന്നുയർന്ന് ആദ്യ മിനിറ്റുകളിൽ തന്നെ ദുരന്തമുണ്ടായതാണ് വ്യാപ്‌തി ഇത്രയധികം കൂടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രത്യേകിച്ച് വിമാനം ലണ്ടനിലേക്ക് പോകുന്നത് കൊണ്ട് തന്നെ ഇന്ധനം വളരെ അധികം കൂടുതലായിരുന്നതും ഒരു കാരണമാണ്. അതുകൊണ്ട് തന്നെയാണ് ഇടിച്ചിറങ്ങിയ ഉടനെ തീപിടിച്ചത് തുടക്കത്തിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധാരണയായി 35,000 അടി മുതല്‍ 42,000 അടി ഉയരത്തില്‍ വരെ യാത്രാവിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്‌സിജന്റെ അളവു നന്നെ കുറയും. വായു പ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന് മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല.
ചെറുകിട വിമാനങ്ങളും ഹെലികോപ്റ്ററുകളും പറക്കുന്നത് 35,000 അടി ഉയരത്തിന് താഴെയാണ്. ഈ അവസരത്തില്‍ യാത്രവിമാനങ്ങളും 35,000 അടി ഉയരത്തിന് താഴെ പറന്നാല്‍ വായുവില്‍ ഗതാഗത തിരക്കു വര്‍ധിക്കും. മാത്രമല്ല, ഒട്ടുമിക്ക പക്ഷികള്‍ പറക്കുന്നതും ഈ ഉയരത്തില്‍ തന്നെ. യാത്രവിമാനങ്ങള്‍ 35,000 അടിയ്ക്ക് താഴെ നിന്നും പറന്നാല്‍ പക്ഷികള്‍ തടസം സൃഷ്ടിക്കാനുള്ള സാധ്യത കൂടും. ഉയര്‍ന്ന മര്‍ദ്ദത്തെ അതിജീവിക്കാന്‍ ചെറുകിട വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കഴിവില്ല.
35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍, ഉദ്ദാഹരണത്തിന് എഞ്ചിന് തകരാറ് സംഭവിച്ചാല്‍ രക്ഷാമാര്‍ഗങ്ങള്‍ തേടാന്‍ പൈലറ്റുമാര്‍ക്ക് സാവകാശം ലഭിക്കും. താഴ്ന്നു പറക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ സാവകാശമുണ്ടാകില്ല; അപകട സാധ്യത കൂടും. എയർ ഇന്ത്യക്ക് എന്താണ് സംഭവിച്ചതെന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ അറിയാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








