പെട്രോള്‍ വില 100 അടിക്കുന്നത് എങ്ങനെയെന്ന് അറിയാമോ? ഇത്രേം പൈസ നികുതി ഇല്ലായിരുന്നെങ്കില്‍...

നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടക ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഇന്ധന വില വര്‍ധനവ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വിലയും എണ്ണ വിലയും തമ്മില്‍ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ശരാശരി 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടെങ്കിലും ഏതാണ്ട് ഒരേ നിലവാരത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാള്‍ കൂടുതലാണ് നികുതി എന്ന കാര്യം പലര്‍ക്കും അറിയാമായിരിക്കാം.

എന്നാല്‍ എങ്ങനെയാണ് പെട്രോള്‍ വില നിശ്ചയിക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല. പെട്രോള്‍, ഡീസല്‍ വിലയെ സ്വാധീനിക്കുന്ന ഒത്തിരി ഘടകങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്നും എന്തുകൊണ്ടാണ് പെട്രോള്‍, ഡീസല്‍ വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ നോക്കാം. മാത്രമല്ല എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും എത്ര ലാഭം കിട്ടുമെന്ന വിവരങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കാം.

fuel pump

ക്രൂഡ് ഓയില്‍: പെട്രോളും ഡീസലും ഉള്‍പ്പെടെ എല്ലാ ഇന്ധനങ്ങളും ക്രൂഡ് ഓയിലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ഫോസില്‍ ഇന്ധനത്തിന്റെ 85 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും കുറയുന്നതുമെല്ലാം ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ നേരിട്ട് ബാധിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുകയാണെങ്കില്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും.

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കയറ്റിറക്കങ്ങള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍ എക്കാലത്തെയും കുറഞ്ഞ നിലവാരത്തില്‍ എത്തിയ വേളയില്‍ പോലും എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി ഇന്ധന വില കുറക്കാതിരുന്നതിനാല്‍ ഇതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

petrol diesel price

വിനിമയ നിരക്ക്: ക്രൂഡ് ഓയിലിന്റെ വില യുഎസ് ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മുല്യം രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെയ്യുന്ന ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും അധികം പണം മുടക്കേണ്ടതായി വരും. ഇതിന്റെ ഭാരം കൂടി ഇന്ധനം വാങ്ങുന്ന സാധാരണക്കാരുടെ തലയിലേക്കാണ് വരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി: ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയല്‍റ്റി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി, കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വില്‍പന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് 19.90 രൂപ വരെയും ഡീസലിന് 15.80 രൂപ വരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സ്‌സൈസ് നികുതി. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഈ നികുതിപ്പണവും ചേര്‍ക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്തമായ നികുതി വ്യവസ്ഥയാണ് കൈകാര്യം ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മൂല്യവര്‍ധിത നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നികുതി ചുമത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു.

പെട്രോളിന് ലിറ്ററിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിന് ഇത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്.

petrol diesel price

പട്ടികയില്‍ ഏറ്റവും അവസാനത്തേത് ഡീലര്‍ കമ്മീഷനാണ്. പെട്രോളും ഡീസലും ചില്ലറ വിതരണം ചെയ്യുന്ന ഡീലര്‍ഷിപ്പുകള്‍ ലിറ്ററിന് നിശ്ചിത തുക കമ്മീഷനായി നല്‍കുന്നു. ഈ കമ്മീഷന്‍ അവരുടെ വില്‍പ്പന അളവ് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനയ്ക്ക് നികുതി ചുമത്തുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് അടക്കം ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ചെലവ് കുറവായതിനാലും സര്‍ക്കാറില്‍ നിന്ന് സബ്‌സിഡികള്‍ ലഭിക്കുന്നതിനാലും നിരവധി ആളുകള്‍ ഇപ്പോള്‍ ഇവികളിലേക്ക് മാറുന്നുണ്ട്.

More from DriveSpark

Article Published On: Thursday, June 20, 2024, 16:12 [IST]
English summary
Why petrol diesel prices in india around rs 100 factors determining fuel price explained
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X