ചില ബൈക്കുകളുടെ പിന്‍സീറ്റുകള്‍ ഉയര്‍ത്തി നല്‍കുന്നതിന്റെ കാരണം അറിയാമോ?

നിങ്ങളൊരു ബൈക്ക് പ്രേമിയാണെങ്കില്‍ ഏത് ബൈക്ക് കണ്ടാലും അറിയാതെ ഒന്ന് നോക്കി പോകും. ഇങ്ങനെ നോക്കുന്നതിനിടെ ചില ബൈക്കുകളുടെ പിന്‍സീറ്റ് ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ണില്‍ ഉടക്കിയിട്ടില്ലേ?. സാധാരണയായി ചില സ്‌പോര്‍ട്‌സ് ബൈക്കുകളുടെയും ക്രൂയിസര്‍ ബൈക്കുകളുടെയും പില്ല്യണ്‍ സീറ്റുകളായിരിക്കും ഇങ്ങനെ ഉയരത്തില്‍ കാണപ്പെടുക.

ഇതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?. അതിനുള്ള ഉത്തരമാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. വ്യത്യസ്ത തരം ബൈക്കുകളാണ് ഇന്ത്യയില്‍ ഇന്ന് വില്‍പ്പനക്കെത്തുന്നത്. അവ ഓരോന്നും വ്യത്യസ്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതനുസരിച്ച്, ചില ബൈക്കുകളില്‍ പിന്‍സീറ്റ് മാത്രം അല്‍പ്പം വ്യത്യസ്തവും വളരെ ഉയര്‍ന്നതുമായി കാണപ്പെടുന്നു. വണ്ടിയോടിക്കുന്ന ഇരുചക്ര വാഹന ഡ്രൈവര്‍ മുമ്പില്‍ ഒരു കുഴിയിലും പിന്നിലിരിക്കുന്ന വ്യക്തി ഒരു കൊടുമുടിയിലുമാണെന്ന ഒരു തോന്നല്‍ ചില ബൈക്കുകള്‍ ഉളവാക്കുന്നതായി ചിലര്‍ എങ്കിലും കളിയാക്കി പറയാറുണ്ട്.

ചില ബൈക്കുകളുടെ പിന്‍സീറ്റുകള്‍ ഉയര്‍ത്തി നല്‍കുന്നതിന്റെ കാരണം അറിയാമോ?

റോഡരികല്‍ നില്‍ക്കുമ്പോഴോ മറ്റോ നിങ്ങളും ഒരുപക്ഷേ ഇത് ശ്രദ്ധിച്ചിരിക്കാം. എന്നാല്‍ ചില ബൈക്കുകള്‍ മാത്രം ഇങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ തേടുന്നുവെങ്കില്‍ തുടര്‍ന്നും വായിക്കാം. സാധാരണയായി സ്പോര്‍ട്സ് ബൈക്കുകള്‍ക്ക് പിന്‍സീറ്റ് വളരെ ഉയര്‍ന്നതാണ്. സ്‌പോര്‍ട്‌സ് ബൈക്കുകളുടെ വീല്‍ബേസ് വളരെ കുറവായതാണ് ഇതിന് ഏറ്റവും പ്രധാന കാരണം. മുന്‍ ചക്രവും പിന്‍ ചക്രവും തമ്മിലുള്ള ദൂരത്തെ വീല്‍ ബേസ് എന്ന് വിളിക്കുന്നു.

സ്പോര്‍ട്സ് ബൈക്കുകളുടെ വീല്‍ബേസ് കുറവായതിനാല്‍ പിന്‍സീറ്റ് ഡിസൈന്‍ ചെയ്യാനുള്ള ഇടം വളരെ കുറവാണ്. അതിനാലാണ്് സ്‌പോര്‍ട്‌സ് ബൈക്കുകളുടെ പിന്‍സീറ്റ് വളരെ ഉയരത്തില്‍ ഡിസൈന്‍ ചെയ്യുന്നത്. ചില ബൈക്കുകളുടെ പിന്‍സീറ്റ് വളരെ ഉയര്‍ന്നതായിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ബൈക്കുകളുടെ പിന്‍സീറ്റ് ഉയരം കുറവാണെങ്കില്‍ സീറ്റില്‍ ഇരിക്കുന്നവരുടെ പാന്റ്, മറ്റ് വസ്ത്രം, ഷൂ ലെയ്‌സ് തുടങ്ങിയവ ചങ്ങലയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ സൈലന്‍സറില്‍ ഇവ സ്പര്‍ഷിക്കാന്‍ സാധ്യതയുണ്ട്.

സൈലന്‍സര്‍ ചൂടായിരിക്കുകയാണെങ്കില്‍ ഷൂ വരെ പൊള്ളിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ന്ന പിന്‍സീറ്റ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ മാത്രമല്ല ക്രൂയിസര്‍ ബൈക്കുകളിലും പിന്‍സീറ്റ് റൈഡറുടെ സീറ്റിനേക്കാള്‍ ഉയരത്തില്‍ കാണപ്പെടുന്നു. ക്രൂയിസര്‍ ബൈക്കുകളില്‍ സീറ്റ് ഈ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? എന്നാല്‍ ഇക്കാര്യം അറിയുന്നതിന് മുമ്പ് ആദ്യം ക്രൂയിസര്‍ ബൈക്കുകള്‍ എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നന്നാകും. ഹൈവേകളിലൂടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്കാണ് ക്രൂയിസര്‍ ബൈക്കുകള്‍ പൊതുവെ ഉപയോഗിക്കുന്നത്.

അതുകൊണ്ട് ലഗേജുകളും മറ്റ് സാധന സാമഗ്രികളും കൊണ്ടുപോകാന്‍ അതിന്റെ വശങ്ങളില്‍ പെട്ടി ഘടിപ്പിക്കും. ഇക്കാരണത്താല്‍, പിന്‍സീറ്റിന് ഉയരം കുറവാണെങ്കില്‍, അവിടെ സീറ്റില്‍ ഇരിക്കുന്നയാളുടെ കാലുകള്‍ ശരിയായി വെക്കാന്‍ സാധിക്കില്ല. അതായത് പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് യാത്രയില്‍ ഉടനീളം അസൗകര്യം നേരിടേണ്ടി വരും. അതിനാല്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ക്രൂയിസര്‍ ബൈക്കുകളിലും പിന്‍സീറ്റുകള്‍ ഉയര്‍ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ബൈക്ക് തിരഞ്ഞെടുക്കുമ്പോഴും ഓടിക്കുമ്പോഴും സീറ്റിന്റെ ഉയരം നോക്കുന്നത് നല്ലതാണ്.

സീറ്റ് ഉയരം എന്നത് മോട്ടോര്‍ സൈക്കിളിന്റെ സാഡിലിന്റെ ഏറ്റവും താഴ്ന്ന പോയിന്റില്‍ നിന്ന് നിലത്തേക്കുള്ള അളവാണ്. സാധാരണയായി നിവര്‍ന്നുനില്‍ക്കുന്നു ബൈക്കിലാണ് അളവ് വരുന്നത്. അതായത് സൈഡ് സ്റ്റാന്‍ഡിലോ സെന്റര്‍ സ്റ്റാന്‍ഡിലോ അല്ല അളവ് വരുന്നത്. എന്നാല്‍ സസ്‌പെന്‍ഷനെ ആശ്രയിച്ച് കണക്ക് വ്യത്യാസപ്പെടാം. നമ്മള്‍ പൊതുവെ ബൈക്ക് സീറ്റെന്ന് വിളിക്കപ്പെടുന്ന സാഡിലുകള്‍ വൈവിധ്യമാര്‍ന്ന ആകൃതികളിലും വലുപ്പങ്ങളിലും ഉയരങ്ങളിലും വരുന്നു. കാരണം ഓരോ തരം മോട്ടോര്‍സൈക്കിളിനും വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്.

അതിന് അനുസൃതമായാണ് അവ ഒരുക്കിയിരിക്കുന്നത്. ഒരു ബൈക്കിന്റെ എഞ്ചിനീയറിംഗ്, സ്‌റ്റൈലിംഗ് എന്നിവയുടെ ഫലമായി മോട്ടോര്‍ സൈക്കിള്‍ സാഡിലുകള്‍ വ്യത്യസ്ത ആകൃതികളില്‍ വരുന്നു. സാഡിലിന്റെ വലിപ്പവും ആകൃതിയും റൈഡര്‍ ഗ്രൗണ്ടില്‍ കാലുകുത്തുന്നതിനെ സ്വാധീനിക്കുന്നുണ്ട്. ക്രൂയിസറുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറ്റ് ഉയരം ഉണ്ടായിരിക്കും. കാരണം അവയുടെ എഞ്ചിനുകള്‍ റൈഡര്‍ക്ക് മുന്നിലായി കാണുന്ന നാരോ ഇന്‍ലൈന്‍ വി-ട്വിന്നുകളാണ്. ഇത് കൊണ്ട് സാഡില്‍ ഗ്രൗണ്ടിനോട് കൂടുതല്‍ അടുക്കുന്നു. ഉയരം കുറഞ്ഞ ആളുകള്‍ക്ക് കാലുകുത്താന്‍ എളുപ്പമാണ്.

Most Read Articles

Malayalam
English summary
Why pillion seat of sports and cruiser bikes positioned very higher than front seat in malayalam
Story first published: Saturday, November 26, 2022, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X