പുതുച്ചേരിയിൽ നമ്പർ എടുത്താൽ കാറിന്റെ ടാക്സ് മുക്കാം! എന്നതാ ഇതിന്റെ ഒരു ഗുട്ടൻസ്?

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്താൽ ടാക്സ് വെട്ടിക്കാം എന്നാണ് പലയിടത്തും നിന്ന് നാം കേട്ടിട്ടുള്ളത്, ഇത് വെട്ടിപ്പും തട്ടിപ്പും ഒന്നുമല്ല, ഇവിടെ പൊതുവെ നികുതി കുറവാണ് എന്നതാണ് സത്യം. ഈ കേന്ദ്രഭരണപ്രദേശത്ത് പുതിയ ആഡംബര വാഹനത്തിൻ്റെ രജിസ്ട്രേഷൻ ചെയ്യുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാം. 20 ലക്ഷത്തിന് മുകളിലുള്ള ആഡംബര കാറുകൾക്ക് 15-18 ശതമാനം നികുതി ലഭിക്കുന്ന കർണാടകയും 21 ശതമാനം നികുതി ഈടാക്കുന്ന നമ്മുടെ കേരളത്തിൽ നിന്നും എല്ലാം വ്യത്യസ്തമായി, പുതുച്ചേരിയിൽ, ഒറ്റത്തവണ റോഡ് ടാക്സായി 1.25 ലക്ഷം രൂപ അടച്ചാൽ മതിയാകും എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും, പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും അതിൻ്റേതായ ചില പ്രശ്‌നങ്ങൾ ഉളവാക്കും എന്നതും ശ്രദ്ധിക്കണം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് നികുതിയുടെ കാര്യത്തിൽ വളരെ വ്യത്യസ്തമായ ഘടനയാണുള്ളത്. റോഡ് നികുതിയേയും മറ്റും വലിയ തോതിൽ ആശ്രയിക്കാത്ത ഒരു പബ്ലിക് കേന്ദ്രീകൃത സംസ്ഥാനമാണിത്.

ഇക്കാരണത്താൽ, ഇവിടെ റോഡ് ടാക്സ് എന്നത് വളരെ കുറവാണ്. നമ്മുടെ പക്കലുള്ളത് 5.0 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു കാറാണെങ്കിൽ ഇവിടെ റോഡ് ടാക്സ് വെറും 5000 രൂപ മാത്രമാണ്. 5.0 ലക്ഷം മുതൽ 8.0 ലക്ഷം രൂപയുടെ കാറുകൾക്ക് 11,000 രൂപയും, 8 ലക്ഷം - 15 ലക്ഷം രൂപ വില പരിധിയിലുള്ള കാറുകൾക്ക് 60,000 രൂപയുമാണ് ടാക്സായി നൽകേണ്ടി വരുന്നത്.

അതുകൂടാതെ വാഹനത്തിന്റെ വില 15 ലക്ഷത്തിന് മുകളിലും അതേസമയം 20 ലക്ഷത്തിൽ താഴെയുമായി തുടരുകയാണെങ്കിൽ, സംസ്ഥാനത്തിന് 1.1 ലക്ഷം രൂപ നികുതി നൽകിയാൽ മതി. അവസാനമായി, വാഹനത്തിൻ്റെ വില 30 ലക്ഷം രൂപയിൽ കൂടുതലാണ് എങ്കിൽ, സംസ്ഥാനം ഈടാക്കുന്നത് 1.25 ലക്ഷം രൂപ മാത്രമാണ് എന്നതാണ് ഹൈലൈറ്റ്, ഇത് ഫൈനൽ ലൈഫ്ടൈം റോഡ് ടാക്സ് തുകയാണ്.

അതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിന് കോടികളുടെ വിലമതിപ്പുണ്ട്, എങ്കിൽപ്പോലും ഇവിടെ ഇതിനായി ടാക്സ് നൽകേണ്ടത് വെറും 1.25 ലക്ഷം രൂപ മാത്രമാണ്. ഇവിടെ എല്ലാവർക്കും കൗതുകം തോന്നുന്ന ഒരു കാര്യം, മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ റോഡ് ടാക്സുകൾ ഉള്ളപ്പോൾ പുതുച്ചേരിയിൽ എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ റോഡ് ടാക്സ് എന്നതായിരിക്കും. ഇതിനു നിരവധി കാരണങ്ങളുണ്ട്, ഒന്നാമതായി, ഇത് ഇവിടുത്തെ ഭരണവുമായി ബന്ധപ്പെട്ടതാണ്.

മറ്റ് നികുതികൾക്കൊപ്പം റോഡ് ടാക്സിനേയും ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നു എന്നത് ശ്രദ്ധിക്കണം. ഇക്കാരണത്താൽ, ഈ പ്രദേശങ്ങൾക്ക് കുറഞ്ഞ ടാക്സ് നിരക്കുകൾ നിലനിർത്താൻ കഴിയും. കൂടാതെ, പുതുച്ചേരിയുടെ ചെറിയ ഭൂപ്രദേശം താരതമ്യേന കുറഞ്ഞ ചെലവിൽ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിപാലിക്കാൻ സർക്കാരിനെ സഹായിക്കും.

കൂടാതെ, ഈ കുറഞ്ഞ ടാക്സ് നിരക്കുകൾ പുതുച്ചേരി ഭരണകൂടത്തെ സംസ്ഥാനത്ത് താമസിക്കാത്ത ആളുകളിൽ നിന്നും കൂടുതൽ വാഹന രജിസ്ട്രേഷനുകൾ ആകർഷിക്കാൻ സഹായിക്കുന്നു. കുറഞ്ഞ നികുതി നിരക്കുകൾ ഇത്തരത്തിൽ വരുമാനം വർധിപ്പിക്കുന്നതിനും കാർ ഡീലർഷിപ്പുകൾ, സർവ്വീസ് സ്റ്റേഷനുകൾ, ഇൻഷുറൻസ് ഏജൻസികൾ എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇനി ഇവിടെ എങ്ങനെ കാർ രജിസ്റ്റർ ചെയ്യാം എന്ന് നമുക്ക് നോക്കാം, ആദ്യം, അതിനായി പുതുച്ചേരി സംസ്ഥാനത്തിൽ ഒരു വിലാസം കൈക്കലാക്കണം. അതിനായി വാടക കരാറുകൾ, വൈദ്യുതി ബില്ലുകൾ, സത്യവാങ്മൂലങ്ങൾ എന്നിവ പോലുള്ള രേഖകൾ ആവശ്യമാണ്. ഇതിനെത്തുടർന്ന്, നമ്മൾ അവിടെ താമസിക്കുന്നതിൻ്റെ തെളിവ് എടുത്ത് പുതുച്ചേരിയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കണം.

അപ്പോൾ നാം തിരഞ്ഞെടുത്ത കാറിൻ്റെ വിലയെ ആശ്രയിച്ചിരിക്കുന്ന റോഡ് ടാക്സ് അവിടെ അടയ്‌ക്കേണ്ടിയതായി വരും. അന്തിമമായി, പരിശോധന പൂർത്തിയാക്കിയ ശേഷം, നമ്മുടെ ആഡംബര വാഹനത്തിൻ്റെ പുതുച്ചേരി രജിസ്ട്രേഷൻ നമ്പർ നമുക്ക് ലഭിക്കും. ഇത് വളരെ ലളിതമാണെന്ന് തോന്നും എങ്കിലും, ഇപ്പോഴും പലകാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

മുമ്പ് പല സെലിബ്രിറ്റികളും, സൂപ്പർ സ്റ്റാറുകളും, ബിസിനസുകാരും നികുതിയിലെ വമ്പൻ ഇളവുകൾക്കായി ഈ വിദ്യകൾ പ്രയോഗിക്കുകയും, അവയെല്ലാം പുറത്തു വന്നിട്ടുള്ളതുമാണ്. വലിയ വിവാദങ്ങളും കോളിളക്കങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുമുണ്ട്. കേരളവും കർണാടകയും ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾ എല്ലാം തന്നെ 11 -മാസത്തേക്ക് മറ്റ് ഇതര സംസ്ഥാനത്തിന്റെ രജിസ്ട്രേഷനുള്ള വാഹനങ്ങൾ തടസമില്ലാതെ അവിടെ ഓടാൻ അനുവദിക്കുന്നു. എന്നാൽ 11 മാസം കഴിഞ്ഞാൽ അവിടുടെ ടാക്സ് അടയ്ക്കേണ്ടി വരും.

More from DriveSpark

Article Published On: Monday, December 16, 2024, 19:09 [IST]
English summary
Why puducherry offers low road tax for luxury cars explained
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X