എയർപോർട്ടിനകത്ത് ഓടുന്ന ബസ് ഇച്ചിരി മുറ്റാണോ, വ്യത്യാസം എന്താണെന്ന് അറിയാൻ വായിക്കുക
വിമാനയാത്ര നടത്തിയ എല്ലാവർക്കും പരിചിതമാണ് എയർപോർട്ടിനകത്ത് കൂടി പോകുന്ന ബസുകൾ. നമ്മുടെ നിരത്തിലോടുന്ന് ബസുകളുമായി എന്താണ് ഇതിന് വ്യത്യാസമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു എയർപോർട്ട് ബസ്, അല്ലെങ്കിൽ എയർപോർട്ട് ഷട്ടിൽ ബസ് എന്നത് ആളുകളെ എയർപോർട്ടുകളിലേക്കും പുറത്തേക്കും കൊണ്ടുപോകാനും അല്ലെങ്കിൽ എയർപോർട്ടിനുള്ളിൽ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഒരു ബസാണ്. ഈ വാഹനങ്ങൾ സാധാരണയായി വലിയ ലഗേജ് ഇടം ഉളളതാണ്.
ബസ് ചെറിയ ദൂരങ്ങളിൽ മാത്രമാണ് സഞ്ചരിക്കുന്നത്, പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററാണ്, ലളിതമായ രൂപകൽപ്പനയായത് കൊണ്ട് വാഹനത്തിന് അധികം വിലയില്ല. എന്നാൽ ഇത് ലോ ഫ്ലോറാണ്. അംഗവൈകല്യമുളളവർ വന്നാലും ഈ ബസിൽ സുഖമായി കയറി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ബസിൻ്റെ രൂപ കൽപ്പന. സാധാരണ ബസുകളുമായി താരതമ്യം ചെയ്താൽ ലഗേജുകൾക്കാണ് ബസ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്ന് വേണം പറയാൻ.

നമ്മളെല്ലാരും കെഎസ്ആർടിസി ബസിൻ്റെ ലോ ഫ്ലോറിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അതുമായി ചെറിയ വ്യത്യാസം മാത്രമേ ഈ ബസിനും ഉളളും. സാധാരണ ബസിനേക്കാൾ വലിപ്പം കൂടുതലായിരിക്കും. ഇനിയെങ്കിലും നിങ്ങൾ വിമാനത്താവളത്തിൽ പോകുമ്പോൾ ബസിൽ കയറുമ്പോൾ അതിൻ്റെ ഉൾവശം സൂക്ഷമമായി ശ്രദ്ധിക്കാൻ നോക്കുക. നമ്മുടെ കേരളത്തിൽ ഇപ്പോൾ കെഎസ്ആർടിസിയുടെ സൂപ്പർ ചെക്കിങ്ങിൻ്റെ കാലമാണ്.
പുത്തൻ പരിഷ്കാരങ്ങളും സർവീസ് മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ട് കെഎസ്ആർടിസിയിൽ സൂപ്പർ ചെക്കിങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബസുകളുടെ വയറിങ്ങ്, മെക്കാനിക്കൽ, ഭാഗം ക്ലിയർ ചെയ്ത് സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണിത്. കമ്പനിയുടെ വർക്‌ഷോപ്പിലെ പ്രധാന ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും ചെക്കിങ്ങ് നടത്തുക. ദിവസം കുറഞ്ഞത് രണ്ടു ബസുകള്‍ പൂര്‍ണമായ പരിശോധനയ്ക്ക് (സൂപ്പര്‍ ചെക്കിങ്) വിധേയമാക്കാനാണ് ലഭിച്ചിരിക്കുന്ന നിർദേശം.

ഓടിക്കൊണ്ടിരിക്കെ ബസുകൾക്ക് തീ പിടിക്കുകയും,നിരവധി തവണ തകരാർ സംഭവിച്ച് വഴിയിൽ കിടക്കുകയും ചെയ്ത നിരവധി സംഭവങ്ങളായത് കൊണ്ടാണ് എല്ലാ ബസുകളും സൂപ്പർ ചെക്കിങ്ങിന് വിധേയമാക്കാൻ ഉത്തരവ് ലഭിച്ചിരിക്കുന്നത്. വാഹനം പൂർണമായും ചെക്ക് ചെയ്യുന്നതിന് വേണ്ടി, വയറിങ്ങ് കിറ്റുകൾ അഴിച്ചും, ബാറ്ററി കേബിള്‍ പൂര്‍ണമായി അഴിച്ചു പുറത്തെടുത്ത് ഇന്‍സുലേഷന്‍ തകരാറുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി വാഹനഭാഗങ്ങളില്‍ ഉരയാത്തവിധം തിരികെ ഘടിപ്പിക്കണം.
വാഹനത്തിൻ്റെ മെക്കാനിക്കൾ, ബ്രേക്കിങ്ങ് സിസ്റ്റങ്ങൾ എല്ലാം കണ്ടീഷൻ ആണെന്ന് ഉറപ്പ് വരുത്തണം, എന്നാൽ അമിതമായി പുക വമിക്കുന്ന ബസുകൾ കണ്ടീഷനാണെന്ന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നിർദേശമുണ്ട്. ഡീസല്‍, ഓയില്‍ എന്നിവയുടെ ചോര്‍ച്ച കോര്‍പ്പറേഷന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്. തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചശേഷം ഡിപ്പോ എന്‍ജിനിയറോ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയറോ വിശദവിവരം വര്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഒപ്പിടണം.
പുതിയ ഈ പദ്ധതിയിലൂടെ ബസുകളുടെ എല്ലാ തകരാറുകളും പരിഹരിച്ച് നല്ല കണ്ടീഷനായി വാഹനം പുറത്തിറക്കുന്നതോടെ എല്ലാ പരാതികളും നിലയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്. ഇതര സംസ്ഥാന റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ വാഹനങ്ങൾ കയറ്റി അയയ്ക്കുന്ന പതിവുളളതാണ്. ബൈക്കുകൾ കയറ്റി വിടാൻ ബൈക്ക് എക്സ്പ്രസ് പദ്ധതി ആരംഭിക്കാൻ പദ്ധതിയുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസുകൾ പ്രത്യേക വാനുകളാക്കി ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കൊറിയർ സർവീസ് വൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമേ പദ്ധതിക്ക് അന്തിമരൂപം നൽകു എന്നാണ് അറിയിച്ചിരിക്കുന്നത്. നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല എങ്കിലും ട്രെയിനുകളെക്കാൾ കുറയാനാണ് സർക്കാർ ശ്രമിക്കുന്നത്.
ട്രെയിനിൽ വാഹനം കയറ്റി അയക്കുന്ന സംവിധാനം നോക്കിയാൽ നിങ്ങളുടെ ബൈക്ക് പാഴ്സലായോ ലഗേജായിട്ടോ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് റെയിൽ അധികാരികളായിരിക്കും. നിങ്ങളുടെ ബൈക്ക് കൊണ്ടുപോകുന്ന ട്രെയിനും അവർ തന്നെയാണ് തീരുമാനിക്കുക. അവരുടെ തീരുമാനം പ്രധാനമായും സ്ലോട്ട് ലഭ്യതയെയും ബൈക്കിന്റെ ലക്ഷ്യസ്ഥാനത്തെയും ആശ്രയിച്ചിരിക്കും. പാഴ്സലായി അയക്കുന്നതാണ് ലഗേജായി അയക്കുന്നതിലും നല്ലത്.


Click it and Unblock the Notifications








