നിർത്തി പോയിട്ട് വർഷം 4 കഴിഞ്ഞു; എന്നിട്ടും ടാറ്റ സുമോയുടെ തട്ട് താണ് തന്നെയിരിക്കുന്നതിൻ്റെ കാരണമിതാണ്
എസ്‌യുവികൾ രാജ്യത്തെ ഉപഭോക്താക്കൾക്ക് സഫാരി വഴിയും സുമോ വഴിയും പരിചയപ്പെടുത്തി കൊടുക്കുന്നത് തന്നെ ടാറ്റ മോട്ടോർസാണ്. 25 വർഷമാണ് ഇന്ത്യൻ നിരത്തിലൂടെ ചീറിപാഞ്ഞത്. 1990-കളുടെ മധ്യത്തിലാണ് ഇന്ത്യൻ വിപണിയിൽ സുമോ MUV പുറത്തിറക്കുന്നത്. മൂന്ന് വർഷം കൊണ്ട് അന്ന് 1 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. അന്നു മുതൽ ഇന്നു വരെ എല്ലാ മേഖലകളിലും വാഹനം പണിയെടുത്തിട്ടുണ്ട്. പോലീസ്, സർക്കാർ ഓഫീസുകളിലും സുമോ മാത്രമായിരുന്നു.
വാഹനം നിർത്തലാക്കിയിട്ട് നാല് വർഷം കഴിഞ്ഞുവെങ്കിലും ആളുകൾക്ക് ഇപ്പോഴും സുമോ വളരെ പ്രിയപ്പെട്ടതാണ്. അതിന് ചില കാരണങ്ങളുണ്ട് കേട്ടോ, ഒന്നാമതായി വാഹനത്തിൻ്റെ പേര് ആണ് ആരേയും ആകർഷിച്ചിരുന്നത്. അന്നത്തെ കമ്പനിയുടെ മുൻ മാനേജിംഗ് ഡയറക്ടർ ശ്രീ. സുമന്ത് മൂൽഗോക്കറാണ് ടാറ്റ സുമോ എന്ന് പേര് നൽകിയത്. അദ്ദേഹത്തിന്റെ പേരിന്റെയും അവസാനത്തിന്റെയും ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്താണ് പേര് ഇട്ടിരിക്കുന്നത്.

ടാറ്റ സുമോ 1994-ൽ ഒരു പത്ത് സീറ്റുള്ള റിയർ-വീൽ ഡ്രൈവ് MUV ആയിട്ടാണ് വിപണിയിൽ ടാറ്റ അവതരിപ്പിച്ചത്. ടെൽകോലൈൻ പിക്കപ്പ് ട്രക്കിന് സമാനമായി ടാറ്റ X2 ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സുമോ. റിയർ-വീൽ-ഡ്രൈവ് പതിപ്പ് മാത്രമല്ല ഓൾ-വീൽ-ഡ്രൈവ് വേരിയന്റും ലഭ്യമായിരുന്നു. ഇന്ത്യൻ സൈന്യത്തിന് വേണ്ടി മാത്രമാണ് ഫോർ വീൽ ഡ്രൈവ് നിർമിച്ചു നൽകിയിരുന്നത്.
ടാറ്റ സഫാരി സ്റ്റോം പോലെ, സുമോയും ഒരു കാലത്ത് ഇന്ത്യൻ സൈന്യത്തെ ഒരുപാട് സേവിച്ചിട്ടുണ്ട്, കാരണം അതിന്റെ കരുത്തുറ്റ ബോഡി, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം, ഒന്നിലധികം സീറ്റിംഗ് ലേഔട്ട് കാരണം അതിന്റെ പ്രാക്റ്റിക്കാലിറ്റി വർധിക്കുന്നു. ഇന്ത്യൻ സൈന്യം മാത്രമല്ല, ടാറ്റ സുമോയും രാജ്യത്ത് ആംബുലൻസ് എന്ന നിലയിൽ വളരെ ജനപ്രിയമായ ഒരു വാഹനം തന്നെയാണ്.

ടാറ്റ സുമോയ്ക്ക് നിരവധി ഫെയ്‌സ്‌ലിഫ്റ്റുകൾ ലഭിച്ചിരുന്നു, അതുകൂടാതെ എല്ലാ മോഡലുകൾക്കും മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാക്കാൻ ഒരു വ്യത്യസ്ത പേരുകളും കമ്പനി നൽകിയിരുന്നു. 2000-ൽ അവതരിപ്പിച്ച സുമോ സ്‌പേസിയോ എന്നായിരുന്നു ആദ്യ ഫെയ്‌സ്‌ലിഫ്റ്റിന്റെ പേര്. 2004 മുതൽ 2011 വരെ ഇറങ്ങിയ സുമോ വിക്ടയുടെ പേരിലായിരുന്നു രണ്ടാമത്തെ പരിഷ്‌കരണം. 2012-ൽ പുറത്തിറക്കിയ സുമോ ഗോൾഡ് ആണ് അവസാനമായി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
എംയുവി പതിവായി അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോൾ, 2008 -ലാണ് പൂർണ്ണമായും പുതിയ ബോഡി വർക്കുകളും പുതിയ 2.2-ലിറ്റർ ഡികോർ ഡീസൽ എഞ്ചിനും സഹിതം ടാറ്റ സുമോ ഗ്രാൻഡെ എന്ന പേരിൽ പുതിയ മോഡൽ പുറത്തിറക്കിയത്. പഴയ സുമോ വളരെ വിജയകരമായിരുന്നു എന്നത് കൊണ്ട് തന്നെ പുതിയ തലമുറ സുമോ വരുമെന്ന പ്രതീക്ഷയിലാണ് സുമോ ആരാധകരെ പോലെ ഞങ്ങളും.
വര്‍ഷങ്ങളായി കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള ടാറ്റ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും ശേഷം മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഇലക്ട്രിക് വാഹന സെഗ്‌മെന്റിലേക്ക് വന്നാല്‍ ടാറ്റയാണ് ഒന്നാമന്‍. ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റക്കുള്ളത്. വിവിധ പ്രൈസ് പോയിന്റുകളില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമായതിനാല്‍ ഇവക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല ഡിമാന്‍ഡ് ആണുള്ളത്.
നിലവില്‍ ടാറ്റ തങ്ങളുടെ കാര്‍ ബ്രാന്‍ഡിന് കീഴില്‍ തന്നെയാണ് ഇലക്ട്രിക് കാറുകളും വില്‍ക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടാറ്റ.ഇവി എന്ന ഈ ബ്രാന്‍ഡിന് കീഴില്‍ ആയിരിക്കും കമ്പനി ഇനി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബ്രാന്‍ഡിന്റെ പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഒരൊറ്റ ഷോറൂമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കുമെന്നാണ് ടാറ്റ പറയുന്നത്.
ഇന്ത്യയില്‍ നിലവില്‍ ഇവി വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ രാജ്യത്ത് വില്‍ക്കുന്ന 100 ഇലക്ട്രിക് കാറുകളില്‍ 70 എണ്ണവും ടാറ്റയുടേതാണെന്ന്. ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍. ഏറ്റവും അവസാനം അവതരിപ്പിച്ച ടിയാഗോ ഇവിയും വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു. സമീപമാസങ്ങളില്‍ പഞ്ച് ഇവി കൂടി എത്തുന്നതോടെ വില്‍പ്പന പൊടിപൊടിക്കാനാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








