അതെന്താ മാഷേ ട്രെയിനിൽ സീറ്റ് ബെൽറ്റില്ലാത്തത്; അറിഞ്ഞ് വയ്ക്കുന്നത് നല്ലതല്ലേ

നമ്മളെല്ലാവരും ട്രെയിനിൽ യാത്ര ചെയ്തിട്ടുളളവരാണ് അല്ലെങ്കിൽ എന്നും ട്രെയിനിൽ യാത്ര ചെയ്യുന്നവരായിരിക്കും. പക്ഷേ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ട്രെയിനിൽ സീറ്റ് ബെൽറ്റ് നൽകാത്തത് എന്ന്? നമ്മുടെ ഇന്ത്യയിലെ ലോക്കൽ ട്രെയിനുകളിൽ സീറ്റ ബെൽറ്റ് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ്. മെട്രോ സിറ്റികളിലെ ലോക്കൽ ട്രെയിനുകളിൽ തിങ്ങി നിറഞ്ഞ് യാത്രക്കാർ പോകുന്നത് കണ്ടിട്ടുളളതല്ലേ.

ലോക്കൽ ട്രെയിനുകളുടെ കാര്യം അവിടെ നിൽക്കട്ടെ ഇപ്പോൾ രാജ്യത്തുളള ഏറ്റവും ആഡംബര ട്രെയിനുകളിൽ പോലും സീറ്റ ബെൽറ്റ് നൽകുന്നില്ല. ട്രെയിനുകളിൽ സീറ്റ് ബെൽറ്റ് നൽകാത്തതിന് പല കാരണങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് മാത്രമല്ല സീറ്റ് ബെൽറ്റുളള ഒരു ട്രെയിനുകൾ പോലുമില്ല എന്നതാണ് കാര്യം.

അതെന്താ മാഷേ ട്രെയിനിൽ സീറ്റ് ബെൽറ്റില്ലാത്തത്; അറിഞ്ഞ് വയ്ക്കുന്നത് നല്ലതല്ലേ

അപ്പോൾ വിഷയത്തിലേക്ക് വന്നാൽ ഒരു അപകടം സംഭവിക്കുമ്പോൾ അതായത് ഒരു കൂട്ടിയിടി സംഭവിക്കുമ്പോൾ നമ്മൾ സീറ്റിൽ നിന്ന് തെറിച്ചു പോകാതിരിക്കുവാനും മുന്നോട്ട് വീണ് പരിക്ക് പറ്റാതിരിക്കാനുമാണല്ലോ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത്, എന്നാൽ ട്രെയിനുകളിൽ അത് പ്രായോഗികമല്ലെന്നും അതിൻ്റെ ആവശ്യമില്ല എന്നുമാണ് 2006 -ൽ നടന്ന ട്രാൻസിറ്റ് കോ-ഓപ്പറേറ്റീവ് റിസർച്ച് പ്രോഗ്രാമിൽ നിന്നുള്ള ഗവേഷണ പ്രബന്ധത്തിൽ പറയുന്നത്.

ഒരു ട്രെയിൻ മറിയുകയോ കൂട്ടിയിടിക്കുകയോ പാളം തെറ്റുകയോ ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റിൻ്റെ ആവശ്യകത ഗുണത്തേക്കാൾ ഏറെ ദോഷമാണ് വരുത്തി വയ്ക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ കാറിൽ സഞ്ചരിക്കുമ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് ഒരു മരത്തിലോ അല്ലെങ്കിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയോ ചെയ്താൽ സീറ്റ് ബെൽറ്റ് ഉളളത് കൊണ്ട് നിങ്ങൾ മുന്നോട്ട് നീങ്ങാതെ സീറ്റിൽ തന്നെ തുടരാൻ സാധിക്കും. പക്ഷേ അത് ഒരു ട്രെയിനിൽ ആകുമ്പോൾ അത് സാധിക്കില്ല.

അതെന്താ മാഷേ ട്രെയിനിൽ സീറ്റ് ബെൽറ്റില്ലാത്തത്; അറിഞ്ഞ് വയ്ക്കുന്നത് നല്ലതല്ലേ

അത് മാത്രമല്ല അത്തരം അപകടങ്ങൾ എന്നും സംഭവിക്കുന്നതും അല്ലല്ലോ. റോഡിൽ സംഭവിക്കുന്ന പോലെയുളള അപകടങ്ങൾ ട്രെയിൻ യാത്രയിൽ സംഭവിക്കാറില്ല എന്നതാണ് സത്യം. അപ്പോൾ വേണമെങ്കിൽ നിങ്ങൾക്ക് ഒരു സംശയം തോന്നാം ആകാശത്തും റോഡിലുളള തിരക്ക് ഇല്ലാതിരിന്നിട്ടും വിമാനങ്ങളിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നുണ്ടല്ലോ എന്ന്. അതിനുളള ഉത്തരം വിമാനങ്ങളിൽ പ്രധാനമായും മൂന്ന് തവണയാണ് സീറ്റ് ബെൽറ്റിൻ്റെ ഉപയോഗം വരുന്നത്.

ഒന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത്, രണ്ടാമത് വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത്, മൂന്നാമതായി വിമാനം പറക്കുന്നതിനിടയിൽ എന്തെങ്കിലും ചുഴിയിൽ പെടുകയോ, ഉലയുകയോ ചെയ്യുമ്പോഴാണ്. ഈ സമയത്ത് നമ്മൾ സീറ്റിൽ നിന്ന് നീങ്ങി പോകാതിരിക്കാനാണ് സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത്. വിമാനം പൊങ്ങി കഴിയുമ്പോൾ ആവശ്യമുളള യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് മാറ്റാമല്ലോ.

അതെന്താ മാഷേ ട്രെയിനിൽ സീറ്റ് ബെൽറ്റില്ലാത്തത്; അറിഞ്ഞ് വയ്ക്കുന്നത് നല്ലതല്ലേ

ട്രെയിനിൻ്റെ കാര്യത്തിലേക്ക് മടങ്ങി വരുകയാണെങ്കിൽ ഒരു സ്റ്റേഷനിലേക്ക് എത്തുന്ന സമയത്തോ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മുന്നോട്ട് എടുക്കുന്ന സമയത്തോ ഇത്തരത്തിൽ സീറ്റ് ബെൽറ്റിൻ്റെ ആവശ്യം വരുന്നില്ല.അത് പോലെ തന്നെ വിമാനത്തിൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ ക്യാബിൽ ക്രൂ ഉളളത് പോലെ പത്തും പതിനാറും കോച്ചുളള ട്രെയിനിൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചോ എന്ന് നോക്കുന്നത് അൽപ്പം ബുദ്ധിമുട്ടുളള കാര്യം തന്നെയാണ്.

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വഴി അപകടം കൂടാനേ സഹായിക്കു. കാരണം അഥവാ ഒരു കൂട്ടിയിടിയോ,ട്രെയിൻ പാളം തെറ്റി ഒരു പുഴയിലേയ്ക്കോ മറ്റോ വീണാൽ രക്ഷപ്പെടാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അതിന് ഒരു ഉദാഹരണവുമുണ്ട്. യുകെയിൽ മുന്നിടത്തായി നടന്ന ട്രെയിൻ അപകടങ്ങളിൽ മൊത്തം 14 പേരാണ് മരിച്ചത്, എന്നാൽ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെങ്കിൽ മരണം 88 ആയേനെ. കാരണം സീറ്റിൽ നിന്ന് എഴുന്നേൽക്കാനോ അനങ്ങാനോ സാധിക്കാതെ മരിക്കേണ്ടി വന്നേനെ.

അതെന്താ മാഷേ ട്രെയിനിൽ സീറ്റ് ബെൽറ്റില്ലാത്തത്; അറിഞ്ഞ് വയ്ക്കുന്നത് നല്ലതല്ലേ

ട്രെയിൻ അപകടം കുറയ്ക്കാൻ കുറച്ച് മാർഗങ്ങൾ സ്വീകരിച്ചാൽ മതി. തകർന്ന് കിടക്കുന്നതോ, പഴകിയതോ ആയ പാളങ്ങൾ അറ്റകുറ്റപണ നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക. അത് പോലെ തന്നെ ട്രെയിനുകൾ തമ്മിലുളള കമ്മ്യുണിക്കഷൻ കൂടുതൽ ശക്തമാക്കുക. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ട്രെയിൻ യാത്ര ഏറ്റവും സുരക്ഷിതമായ യാത്ര മാർഗമായി മാറും. ട്രെയിൻ യാത്രകളിൽ നിങ്ങൾക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ, എങ്കിൽ അത് ഞങ്ങളുമായി പങ്ക് വയ്ക്കു. മറ്റ് യാത്രക്കാർക്കും അത് ഗുണകരമാകട്ടെ. ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, May 5, 2023, 18:29 [IST]
English summary
Why their is no seatbelts used in trains
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X