ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

Written By:

ഹാന്‍ഡ്‌ബ്രേക്കുകളുടെ പ്രവര്‍ത്തനം ലളിതാണ്. നിശ്ചലാവസ്ഥയില്‍ നിന്നും വാഹനം ഉരുണ്ടു പോകുന്നത് തടയാനാണ് ഹാന്‍ഡ്‌ബ്രേക്ക്. ഇറക്കത്തിലും ചെരിവുള്ള പ്രദേശങ്ങളിലും ഹാന്‍ഡ്‌ബ്രേക്കിനെ ആശ്രയിച്ചാണ് വാഹനങ്ങളെ നാം നിര്‍ത്താറ്.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

എന്നാല്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ പതിവായി മറക്കുന്നവരുമുണ്ട് നമ്മുടെ ഇടയില്‍. ഈ ശീലം എന്തുവലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നതിനുള്ള കൃത്യമായ ഉദ്ദാഹരണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

സംഭവം കേരളത്തിലാണ്. പോര്‍ച്ചിലേക്ക് കയറ്റി വെച്ച മാരുതി വാഗണ്‍ആര്‍ തനിയെ റോഡിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് വീഡിയോ. സംഭവം ഇങ്ങനെ-

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

കാറില്‍ നിന്നുമിറങ്ങിയ ഉടമ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു. കാര്‍ ന്യൂട്രല്‍ ഗിയറിലായിരുന്നു താനും. പോര്‍ച്ച് ഇറക്കത്തിനോട് ചേര്‍ന്നായത് കൊണ്ടു കാര്‍ പതിയെ പിന്നിലേക്ക് നീങ്ങി.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

പോര്‍ച്ചില്‍ നിന്നും റോഡിലേക്കുള്ള ഇറക്കം സാമാന്യം വലുതാണ്. ശേഷം കാര്‍ റോഡിലേക്ക് വേഗത്തില്‍ നീങ്ങുന്നതാണ് പിന്നെ കണ്ടത്. തിരക്കേറിയ റോഡില്‍ ആളില്ലാത്ത വാഗണ്‍ആര്‍ വിലങ്ങനെ കയറി നിന്നു.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

സംഭവം ഇവിടം കൊണ്ടു തീരുന്നില്ല. ചെരിവിലാണ് റോഡ്. റോഡിലേക്ക് ഇറങ്ങിയ വേഗത്തില്‍ തന്നെ ആളില്ലാ വാഗണ്‍ആര്‍ വീണ്ടും വീട്ടുമുറ്റത്തേക്ക് ഉരുണ്ടെത്തി.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഭാഗ്യവശാല്‍ ഈ സമയം തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ് വാഹനങ്ങള്‍ കാറിനെ മറികടന്നു പോയത്. ഇതുവഴി കടന്നുപോയ കാല്‍നടയാത്രക്കാരാണ് കാറില്‍ ആളില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത്.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

കൂട്ടത്തില്‍ ഒരാള്‍ അടിയന്തരമായി കാറിന്റെ പിന്‍ടയറിന് പിന്നില്‍ കല്ലുവെച്ചത് കൊണ്ടു വലിയ അപകടം തലനാരിഴ്ക്ക് ഒഴിവായി.

ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കേണ്ട ആവശ്യം

നിശ്ചലമായ അവസ്ഥയില്‍ കാര്‍ ഉരുണ്ടു പോകുന്നത് തടയുകയാണ് ഹാന്‍ഡ്‌ബ്രേക്കിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന് പുറമെ നിശ്ചലാവസ്ഥയില്‍ ഗിയര്‍ സംവിധാനത്തിന് മേലുള്ള മര്‍ദ്ദം അമിത സമ്മര്‍ദ്ദം കുറയ്ക്കാനും ഹാന്‍ഡ്‌ബ്രേക്കിന്റെ ഉപയോഗം സഹായിക്കും.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ചെരിവുള്ള പ്രദേശത്ത് കാര്‍ ഗിയറില്‍ നിര്‍ത്തുമ്പോള്‍ ഗിയര്‍ സംവിധാനത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. ഈ അവസരത്തില്‍ ഹാന്‍ഡ്‌ബ്രേക്കിടുന്നതാണ് ഉചിതം.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

സാധാരണയായി ഹാന്‍ഡ്‌ബ്രേക്ക് ലെവറാണ് കാറുകളില്‍ കാണാറ്. എന്നാല്‍ ഇലക്ട്രിക് ഹാന്‍ഡ്‌ബ്രേക്കാണ് ആധുനിക കാറുകള്‍ക്ക്. ഓട്ടോമാറ്റിക് കാറില്‍ ഹാന്‍ഡ്‌ബ്രേക്കും പാര്‍ക്ക് മോഡും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകാം.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഗിയര്‍ സംവിധാനത്തിന് പൂട്ടിടുകയാണ് പാര്‍ക്ക് മോഡിന്റെ ലക്ഷ്യം. അതേസമയം വീലുകള്‍ക്കാണ് ഹാന്‍ഡ്‌ബ്രേക്ക് പൂട്ടിടുന്നത്.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ചിലര്‍ ന്യൂട്രലില്‍ കാര്‍ നിര്‍ത്തി പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിക്കുമ്പോള്‍, ചിലര്‍ ഫസ്റ്റ് ഗിയറില്‍ നിര്‍ത്തിയാണ് പാര്‍ക്കിംഗ് ബ്രേക്ക് പ്രയോഗിക്കുന്നത്. ഇതില്‍ ഏതാണ് ശരി?

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഫസ്റ്റ് ഗിയറില്‍ പാര്‍ക്ക് ചെയ്യുന്ന സാഹചര്യത്തില്‍ പിന്നില്‍ നിന്നോ, മുന്നില്‍ നിന്നോ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഗിയര്‍ തകരുന്നതിന് കാരണമാകുമെന്ന വാദമാണ് ന്യൂട്രലില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

കാര്‍ എപ്പോഴും ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ശരിയായ രീതി. കാരണം ഫസ്റ്റ്-റിവേഴ്‌സ് ഗിയറുകള്‍ക്ക് കുറഞ്ഞ അനുപാതമാണുള്ളതിനാല്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവ്‌ട്രെയിന്‍ മികവേറിയ രീതിയിലാണ് ലോക്ക് ചെയ്യപ്പെടുക.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

മെക്കാനിക്കല്‍ മുഖത്ത് ഗിയറുകള്‍ ഏറെ ശക്തമാണ്. ഏത് സാഹചര്യത്തിലും പാര്‍ക്ക് ചെയ്ത വാഹനം നീങ്ങി പോകാതിരിക്കാന്‍ പാര്‍ക്കിംഗ് ബ്രേക്കിനൊപ്പം കാര്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഒപ്പം മാനുവല്‍ കാറുകളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില മറ്റ് കാര്യങ്ങള്‍:

കൈകള്‍ എപ്പോഴും സ്റ്റിയറിംഗില്‍ വെയ്ക്കുക

പലരിലും കണ്ട് വരുന്ന ശീലമാണിത്. ഒരു കൈ സ്റ്റിയറിംഗ് വീലിലും ഒരു കൈ ഗിയര്‍ ലൈവര്‍/ ഷിഫ്റ്ററിലുമാണ് പലരും ഡ്രൈവിംഗിനിടെ വെയ്ക്കാറുള്ളത്.ഇത്തരത്തില്‍ തുടര്‍ച്ചയായി ഗിയര്‍ ലെവറില്‍ കൈവെയ്ക്കുന്നത് കാലക്രമേണ ഗിയര്‍ ബോക്സ് നശിക്കുന്നതിന് കാരണമാകും.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഡ്രൈവിംഗില്‍ 9 o'clock, 3 o'clock പോസിഷനുകളില്‍ സ്റ്റിയറിംഗ് വീലുകളെ നിലനിര്‍ത്തുന്നത് വാഹനത്തിന് മേല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഇടത് കാല്‍ എപ്പോഴും ക്ലച്ചിന് മേല്‍ വെയ്ക്കരുത്

ഡ്രൈവിംഗില്‍ പലപ്പോഴും നാം അറിയാതെ തന്നെ ഇടത് കാല്‍ ക്ലച്ചിന് മുകളില്‍ വെയ്ക്കാറുണ്ട് - ഇത് ഒരിക്കലും ചെയ്യരുതാത്തതാണ്. ഇത്തരത്തില്‍ ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് കാരണമാകും.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഇത് തുടര്‍ച്ചയായി ക്ലച്ച് പ്ലേറ്റുകള്‍ മാറ്റുന്നതിലേക്ക് വഴിവെക്കും. മാത്രമല്ല, ബ്രേക്ക് അടിയന്തരമായി ചവിട്ടേണ്ട സാഹചര്യങ്ങളില്‍ നിങ്ങളുടെ ഉപബോധ മനസ്സ് ബ്രേക്കിന് പകരം ക്ലച്ച് ചവിട്ടുന്നതിലേക്കാകും നയിക്കുക. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും.

ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നു; നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു കാര്‍

ഇറക്കം ഇറങ്ങുമ്പോൾ വാഹനം ഗിയറില്‍ മാത്രം നിലനിര്‍ത്തുക

ഇറക്കങ്ങളില്‍ വാഹനത്തെ ന്യൂട്രലിലിട്ടാല്‍ കൂടുതല്‍ ഇന്ധനം ലഭിക്കാന്‍ സാധിക്കുമെന്നാണ് പൊതുധാരണ. ന്യൂട്രലില്‍ എഞ്ചിന്റെ സഹായവും നിയന്ത്രണവുമില്ലാതെ വാഹനം അനായാസം നീങ്ങും. ഇറക്കങ്ങളില്‍ വാഹനത്തെ ചെറിയ ഗിയറില്‍ ഓടിക്കുന്നതാണ് ഉത്തമം.

കൂടുതല്‍... #off beat
English summary
Why Use The Handbrake In Cars? Read in Malayalam.
Story first published: Saturday, March 31, 2018, 19:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark