But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

രണ്ട് വർഷം മുമ്പ് രാജ്യത്ത് കൊവിഡ്-19 പാൻഡെമിക് വന്നതിന് ശേഷം ഇന്ത്യയിൽ വാഹന വിലയിൽ നല്ല വർധനവ് വന്നിട്ടുണ്ട്. ടൊയോട്ട ഇന്ത്യ, ജൂലൈയിൽ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ കാറുകളുടെ വില വർധിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില ജൂലൈ 1 മുതൽ 1.5 ശതമാനം മുതൽ 2.5 ശതമാനം വരെ വർധിപ്പിച്ചു.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

ഇരുചക്ര വാഹനങ്ങളിൽ, ഹീറോ മോട്ടോകോർപ്പ് ജൂലൈ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിച്ചു. ജനുവരി മുതൽ പല തവണ ഹീറോയും മറ്റ് മോട്ടോർസൈക്കിൾ കമ്പനികളും വില കൂട്ടിയിരുന്നു

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

എന്തുകൊണ്ടാണ് വാഹന വില ഉയരുന്നത്?

സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യവും ലോഹങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയിലുണ്ടായ വർധനയുമാണ് വിലക്കയറ്റത്തിന്റെ പ്രാഥമിക കാരണം. സെമികണ്ടക്ടറുകൾക്കുള്ള ഘടകങ്ങളുടെ പ്രധാന വിതരണക്കാരാണ് റഷ്യയും ഉക്രെയ്നും. ഇരു രാജ്യങ്ങൾ തമ്മിലുളള കാര്യങ്ങൾ കൂടുതൽ വഷളാക്കി

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, വാഷിംഗ് മെഷീനുകൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കാൻ അർദ്ധചാലകങ്ങൾ ഉപയോഗിക്കുന്നു. എല്ലാ പ്രധാന വാണിജ്യമേഖലകളിലും സെമികണ്ടക്ടർ വിതരണത്തിലെ ക്ഷാമം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

കോവിഡ് -19 മഹാമാരിയും ലോക്ക്ഡൗണുകളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. ഇത് ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ആവശ്യകത കുതിച്ചുയരാൻ കാരണമായി.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

എന്നാൽ ചിപ്പുകളുടെ വിതരണമാണെങ്കിൽ പരിമിതമവും. മിക്കവാറും എല്ലാ വ്യവസായങ്ങളിലും, 2020-ലും 2021-ലും സെമികണ്ടക്ടറുകളുടെ ആവശ്യം, കൂടി. ഓട്ടോമോട്ടീവ് OEM-കളും ടയർ 1 വിതരണക്കാരും മറ്റ് വ്യവസായങ്ങളിലെ കമ്പനികളും ചിപ്പുകൾക്കായി കൂടുതലായി മത്സരിക്കുകയാണ്.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

സെമികണ്ടക്ടർക്ഷാമം

ലോക്ക്ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നതിനാൽ വാഹനങ്ങളുടെ ആവശ്യവും കുറഞ്ഞു. ഇൻവെന്ററി ചെലവ് കുറയ്ക്കുന്നതിന് ഓട്ടോമൊബൈൽ കമ്പനികൾ ചിപ്പുകളുടെ ഓർഡറുകൾ കുറച്ചു, എന്നാൽ 2020 അവസാനത്തോടെ ഡിമാൻഡ് കൂടാൻ തുടങ്ങിയപ്പോൾ കമ്പനികൾക്ക് ആവശ്യത്തിനുളള ചിപ്പുകൾ ഇല്ല.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

ചിപ്പുകളുടെ നിർമ്മാണത്തിലെ പ്രധാന ഘടകമായ പലേഡിയത്തിന്റെ 25-30 ശതമാനം റഷ്യയാണ് വിതരണം ചെയ്യുന്നത്. ലോകത്തിലെ ശുദ്ധീകരിച്ച നിയോൺ ഗ്യാസിന്റെ 25-35 ശതമാനവും ഉക്രെയ്ൻ നൽകുന്നു, അതും ചിപ്‌ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. വിതരണ മേഖല യുദ്ധം കാരണം നിശ്ചലമായി.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

എണ്ണവില ഉയരുന്നതാണ് മറ്റൊരു ഘടകം. അർദ്ധചാലകങ്ങൾ വായുവിലൂടെയാണ് കൊണ്ടുപോകുന്നതെന്നും എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കുതിച്ചുയർന്നും

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

ചിപ്പ് ക്ഷാമം കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.സമീപകാല സപ്ലൈ ആൻഡ് ഡിമാൻഡ് ട്രെൻഡുകൾ ഉൾപ്പെടെ ബിസിനസ് സൂക്ഷ്മമായി പരിശോധിച്ചാൽ, അടുത്ത മൂന്ന് മുതൽ അഞ്ച് വർഷം വരെ സെമികണ്ടക്ടർക്ഷാമം നിലനിൽക്കുമെന്നാണ് പല ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

പണപ്പെരുപ്പം കുതിച്ചുയരുകയും അത് നിയന്ത്രിക്കാൻ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ഇത് ഇതിനകം തന്നെ വാഹനങ്ങളുടെ ദുർബലമായ ഡിമാൻഡ് കുറയ്ക്കുമെന്ന ഭയം ഉളവാക്കിയിട്ടുണ്ട്.

But Why? വാഹനവില എന്തുകൊണ്ടാണ് കുതിച്ചുയരുന്നത്? കാരണങ്ങൾ ഇതാണ്

ലോകത്തിലെ സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് വർധന വാഹന വായ്പകൾ ചെലവേറിയതിലേക്ക് നയിച്ചേക്കാം. ഇത് വാഹനങ്ങളുടെ ഡിമാൻഡിനെ ബാധിച്ചേക്കാം. ഇതിനെല്ലാം ഉപരിയായി ഇന്ധനവില ഉയരുന്നതോടെ വാഹനമേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചത്ര വേഗത്തിൽ ഉണ്ടാകണമെന്നില്ല.

More from DriveSpark

Article Published On: Saturday, July 9, 2022, 15:28 [IST]
English summary
Why vehicle price hiking in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X