വെളുത്ത കാറുകൾ വളരെ ജനപ്രിയമാകുന്നതിന്റെ 5 കാരണങ്ങൾ

വീടിന് ഏതു നിറം വേണമെന്ന് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടില്ലാത്തവർപോലും പുതിയ കാറ് വാങ്ങുമ്പോൾ നിറത്തെക്കുറിച്ച് ഏറെ തലപുകയ്ക്കാറുണ്ടെന്നതാണ് ഇന്ത്യയിലെ പ്രധാന പ്രശ്‌നം. ചൂട്, തണുപ്പ്, മഴ, വെയിൽ, എന്നിവയിൽ നിന്നെല്ലാം വാഹനത്തിന്റെ ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്ന പ്രധാന ചുമതലയും പെയിന്റിന് അല്ലെങ്കിൽ നിറങ്ങൾക്കുണ്ട്.

അഴകിനൊപ്പം അതു മങ്ങാൻ പാടില്ല, പോറൽ വീഴാൻ പാടില്ല, റീ സെയിൽ വാല്യൂ ഉണ്ടായിരിക്കണം അങ്ങനെ നിരവധി കാര്യങ്ങളും കാർ വാങ്ങുമ്പോൾ നാം പരിഗണിക്കാറുണ്ടല്ലോ. വണ്ടിയുടെ നിറം ഒരു പരിധി വരെ ഉടമസ്ഥന്റെ വ്യക്തിത്വത്തെ വരെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വരെ പറയുന്നത്.

 വെളുത്ത കാറുകൾ വളരെ ജനപ്രിയമാകുന്നതിന്റെ 5 കാരണങ്ങൾ

എല്ലാ ബ്രാൻഡുകളിലും പൊതുവായുള്ള കളർ ഓപ്ഷനാവും വൈറ്റ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ നിറം വൈറ്റാണ്. സ്റ്റൈലിനൊപ്പം ക്ലാസിക് ലുക്കും വെള്ള കാറുകളുടെ പ്രത്യേകതയാണ്. ഈ കളർ ഓപ്ഷൻ കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്നതിൻ്റെ പിന്നിലുണ്ട് ചില കാരണങ്ങൾ. അത് ഏതൊക്കെയാണെന്ന് നമ്മുക്കൊന്ന് പരിശോധിക്കാം.

റീസെയിൽ വാല്യൂ: ആളുകൾ വെള്ള കാറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു കാരണം അവയുടെ ഉയർന്ന റീസെയിൽ വാല്യുവാണ്. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെളുത്ത കാറുകൾ അവയുടെ മൂല്യം നന്നായി നിലനിർത്തുന്നു. കാരണം, വൈറ്റ് ഒരു ന്യൂട്രൽ നിറമാണ്, അത് ഭാവിയിൽ വാഹനം നല്ല വിലയ്ക്ക് വിൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും വാങ്ങുന്നവരുടെ വിശാലമായ ശ്രേണിയെ ആകർഷിക്കുകയും ചെയ്യും.

 വെളുത്ത കാറുകൾ വളരെ ജനപ്രിയമാകുന്നതിന്റെ 5 കാരണങ്ങൾ

പെട്ടെന്ന് ശ്രദ്ധിക്കും: വെളുത്ത കാറുകൾ റോഡിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഇത് ഡ്രൈവിങ്ങിനെ കൂടുതൽ എളുപ്പമാക്കുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലോ പ്രതികൂല കാലാവസ്ഥയിലോ. തെളിച്ചമുള്ള നിറം കാഴ്ച്ച വർദ്ധിപ്പിക്കുന്നു, മറ്റ് ഡ്രൈവർമാർക്ക് വെളുത്ത കാർ ദൂരെ നിന്ന് എളുപ്പത്തിൽ കാണാൻ കഴിയുന്നതിനാൽ അപകടമുണ്ടാകാനുളള സാധ്യത കുറയും. സുരക്ഷാ ബോധമുള്ള വ്യക്തികൾ ഇക്കാരണത്താൽ പലപ്പോഴും വെളുത്ത നിറത്തിലുളള കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു.

ചൂടിനെ പ്രതിഫലിപ്പിക്കുന്നു: വേനൽ കാലത്ത് ചൂട് കുതിച്ചുയരാൻ സാധ്യതയുള്ള ഇന്ത്യ പോലുളള രാജ്യങ്ങളിൽ, താപ പ്രതിഫലനത്തിന്റെ കാര്യത്തിൽ വെളുത്ത കാറുകൾക്ക് മറ്റ് നിറമുള്ള വാഹനങ്ങളെക്കാൾ പ്രാധാന്യമുണ്ട്.. ലൈറ്റ് കളറുകൾ സൂര്യപ്രകാശത്തിൽ നിന്ന് കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്ന തിലൂടെ ഇന്റീരിയറിലേക്ക് ചൂട് കടന്നുവരുന്നതിനെ തടയുന്നു.

എളുപ്പമുള്ള പരിപാലനം: മറ്റ് കളറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വെളുത്ത കാറുകൾ പരിപാലിക്കുന്നത് താരതമ്യേന എളുപ്പമാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ വഴിയില്ല, പക്ഷേ അതാണ് സത്യം. അഴുക്ക്, പോറലുകൾ, എന്നിവ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ആളുകൾ വൈറ്റ് ഇഷ്ടപ്പെടുന്ന മറ്റൊരു കാരണം അത് റീ പെയിന്റ് ചെയ്യുമ്പോൾ നിലവിലുള്ള കളറുമായി പൊരുത്തപ്പെടാൻ അൽപ്പം എളുപ്പമാണ് എന്നതാണ്.

വൈറ്റ് കളറിന് പകരം ശ്രദ്ധപിടിച്ചു പറ്റാനായി വാങ്ങുന്ന മറ്റ് ഇടിവെട്ട് നിറങ്ങളുള്ള വാഹനത്തിന്റെ പരിപാലനത്തിനായി ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഇവ നിരന്തരം കഴുകി വൃത്തിയാക്കി കൊണ്ടുനടക്കേണ്ടിയും വരും. സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുന്നവർ വരെ വൈറ്റ് നിറത്തിന് പ്രാധാന്യം കൊടുക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. വെള്ള നിറത്തോളം ഐശ്വര്യവും ശുഭ്രതയും മറ്റൊരു നിറത്തിനുമില്ലെന്ന വിശ്വാസവും വെള്ള കാറുകൾക്ക് ഡിമാന്റ് ഏറാനുള്ള കാരണങ്ങളാണ്.

വാഹനത്തിന് നല്ല വലുപ്പം തോന്നിക്കുമെന്നതാണ് വെള്ളയുടെ മറ്റൊരു ഗുണം. ഉദാഹരണത്തിന് ഒരു കല്യാണത്തിന് പോയാൽ പോലും വൈറ്റ് കളർ കാറിൽ പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. അത് മറ്റൊന്നും കൊണ്ടല്ല വൈറ്റ് കളർ മറ്റുളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുമെന്നത് കൊണ്ടാണ്. ആഗോള വാഹന വിപണി പരിഗണിച്ചാലും ഏറ്റവുമധികം വിൽക്കപ്പെടുന്ന നിറമാണ് വെള്ള. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാമാണ് വെള്ള കളറിനുള്ള വാഹനങ്ങൾക്ക് ആഗോള തലത്തിൽ തന്നെ ഇത്രയേറെ പ്രചാരം ലഭിക്കാൻ കാരണം.

FAQs
എന്തുകൊണ്ടാണ് വെളുത്ത കാറുകൾ ഇത്ര ജനപ്രിയമായത്?
വൈറ്റ് കാറുകൾ പല കാരണങ്ങളാൽ ജനപ്രിയമായ ഒരു തിരഞ്ഞെടുപ്പാണ്, അവയുടെ സുഗമവും സങ്കീർണ്ണവുമായ രൂപം, ഉയർന്ന പുനർവിൽപ്പന മൂല്യം, ദൃശ്യപരത, അറ്റകുറ്റപ്പണിയുടെ ലാളിത്യം എന്നിവ ഉൾപ്പെടുന്നു.
DriveSpark Automotive

More from DriveSpark

Article Published On: Wednesday, August 2, 2023, 19:54 [IST]
English summary
Why white cars are so popular in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X