പെണ്ണുങ്ങള്‍ റോട്ടില്‍ എന്താണീ കാണിക്കുന്നത്?
എന്തുകൊണ്ടാണ് റോഡില്‍ സ്ത്രീകള്‍ ആത്മവിശ്വാസമില്ലാത്തവരായി കാണപ്പെടുന്നത്? വാഹനമോടിക്കുമ്പോള്‍ അവര്‍ അങ്ങേയറ്റത്തെ അരക്ഷിതത്വം അനുഭവിക്കുന്നതിന് കാരണമെന്താകാം? ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ലോകത്തെമ്പാടും വലിയ വിഭാഗം സ്ത്രീ ഡ്രൈവർമാർ ആത്മവിശ്വാസം കുറഞ്ഞവരാണ് വാഹനമോടിക്കുമ്പോള്‍. ഇതിന്റെ കാരണമെന്തെന്നു പറയേണ്ടത് ബയോളജി ടീച്ചര്‍മാരോ സ്ത്രീയുടെ ദൗര്‍ബല്യങ്ങളെ ഘോഷിക്കുന്ന മതങ്ങളോ അല്ല. സാമൂഹ്യശാസ്ത്രജ്ഞരാണ്.
കാര്‍ പാര്‍ക്കു ചെയ്യുമ്പോഴും നിരത്തില്‍ വേഗതയില്‍ പോകുമ്പോഴുമെല്ലാം സ്റ്റീയറിങ് വീലിനു പിന്നിലുള്ള സ്ത്രീ അങ്ങേയറ്റത്തെ ഭയം അനുഭവിക്കുന്നു. തന്റേതല്ലാത്ത ഒരിടത്തിലൂടെ, എപ്പോഴും ചോദ്യം ചെയ്യപ്പെടാവുന്ന ഒരിടത്തിലൂടെ നീങ്ങുന്നതിന്റെ അരക്ഷിതത്വം അവരനുഭവിക്കുന്നു. ആണുങ്ങളുടെ നിരത്തില്‍ പെണ്ണുങ്ങള്‍ കാണിക്കുന്ന അബദ്ധങ്ങളെ പക്ഷേ, വളരെ ലളിതവല്‍ക്കരിക്കുകയാണ് ആളുകള്‍ ചെയ്യാറുള്ളതെന്നു കാണാം. താഴെ വീഡിയോ കാണുക.


Click it and Unblock the Notifications








