ഇതറിയാതെ വിമാനത്തിലെ ടോയ്‌ലെറ്റില്‍ പോകരുത്! ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് ചിന്തിച്ചിട്ടേ ഉണ്ടാകില്ല
യാത്ര സമയത്ത് സാധാരണയില്‍ കവിഞ്ഞ് ശുചിമുറി ഉപയോഗിക്കാനുള്ള 'ശങ്ക'യുള്ള ചിലയാളുകള്‍ക്ക് ഉണ്ടാകാറുണ്ട്. അവര്‍ പ്രധാനമായും ടോയ്ലറ്റ് സൗകര്യമുള്ള യാത്രാമാര്‍ഗങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. നിങ്ങള്‍ ഒരു ട്രെയിനിലോ അല്ലെങ്കില്‍ വിമാനത്തിലോ യാത്ര ചെയ്യുമ്പോള്‍ ഈ സൗകര്യമുള്ളതിനാല്‍ പേടിക്കേണ്ട. എന്നാല്‍ വിമാന യാത്രക്കിടെ ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയത്ത് ശുചിമുറി ഉപയോഗിക്കാന്‍ പറ്റുമോ?.
അങ്ങനെ ചോദിച്ചാല്‍ പലര്‍ക്കും ഇതിന്റെ ഉത്തരം അറിയാന്‍ സാധ്യതയില്ല. അതിനാല്‍ അതിനുള്ള ഉത്തരം എന്താണെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയത്ത് സീറ്റ്ബെല്‍റ്റ് മുറുക്കിയതായി ഓര്‍ക്കുന്നുണ്ടാകും. ഒരു വിമാനയാത്രയിലെ ഏറ്റവും നിര്‍ണായകവും അപകടകരവുമായ ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാന്‍ഡിംഗും. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എല്ലാവരും സീറ്റില്‍ നിര്‍ബന്ധമായും ഇരിക്കണമെന്ന് പറയുന്നത്. അതാണ് ചട്ടം.

അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡിംഗ് ചെയ്യുമ്പോഴും സീറ്റ് ബെല്‍റ്റ് അലാറം ലൈറ്റ് ഓണായിരിക്കും. അറിയാത്തവര്‍ക്കായി പറയട്ടെ, സീറ്റ് ബെല്‍റ്റ് അലാറം ലൈറ്റ് യാത്രക്കാരന്റെ തലക്ക് മുകളിലാണ് കാണാനാകുക. ഈ ലൈറ്റ് കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ സീറ്റില്‍ അടങ്ങിയിരിക്കണമെന്ന് സാരം. സീറ്റ്ബെല്‍റ്റ് അണിഞ്ഞ് സീറ്റില്‍ ഇരിക്കണമെന്ന് പറയുമ്പോള്‍ പിന്നെ ശുചിമുറി ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലെല്ലോ.
ഈ സമയത്ത് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡിംഗ് സമയത്തും ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സീറ്റില്‍ ഇരിക്കാതെ അവിടെയും ഇവിടെയുമായി നടക്കുന്ന യാത്രക്കാരെയും കാണാം. ക്യാബിന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

ടേക്കോഫിന് മുമ്പ് ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച യാത്രക്കാരെ ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്താക്കിയ സംഭവം വരെയുണ്ട്. ഒരു യാത്രക്കാരന്‍ ശുചിമുറിയില്‍ ഇരിക്കുമ്പോള്‍ പൈലറ്റിന് വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ നിയമപരമായി പറ്റില്ലെന്ന് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ ജീവനക്കാരുടെ കടമയും ഉത്തരവാദിത്തവുമാണെന്നാണ് ഇതിന്റെ അര്‍ത്ഥം.
നിര്‍ണായക സമയത്ത് ഒരു യാത്രക്കാരന്‍ സീറ്റ് വിട്ട് എഴുന്നേല്‍ക്കുന്നതും ചലിക്കുന്നതും അവരുടെ ജോലിയെ തടസ്സപ്പെടുത്തും. ടേക്ക് ഓഫ് സമയത്തും ലാന്‍ഡിംഗ് സമയത്തും ശുചിമുറി ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് കൂടി ആശങ്കയുണ്ടാക്കും. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പൈലറ്റിന് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നാല്‍ ഒരാളും ടോയിലെറ്റില്‍ അകപ്പെട്ട് പോകാന്‍ പാടില്ല. സീറ്റ്‌ബെല്‍റ്റ് പോലെ സുരക്ഷ ഉപകരണങ്ങള്‍ ഒന്നും ശുചിമുറിയില്‍ ഉണ്ടാകില്ല.

ഒപ്പം തന്നെ ടോയിലെറ്റില്‍ മൂര്‍ച്ചയുള്ള എഡ്ജുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരിക്കിന്റെ സാധ്യത വര്‍ധിപ്പിക്കും. എമര്‍ജന്‍സി സാഹചര്യത്തില്‍ ഒരാള്‍ റെസ്റ്റ്‌റൂമില്‍ കുടുങ്ങിപ്പോയാല്‍ അയാള്‍ക്ക് രക്ഷപ്പെടാനും വളരെ ബുദ്ധിമുട്ടും. ക്രാഷ് ലാന്‍ഡിംഗിന്റെയും മറ്റും സമയത്ത് സീറ്റിംഗ് ക്രമം നോക്കിയാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം യാത്രക്കാരെ തിരിച്ചറിയുന്നത്. എന്നാല്‍ വിമാനം വൈകുന്ന വേളയില്‍ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് നിയമം.
എന്നാല്‍ വിമാനം ആക്ടീവ് ടാക്‌സി വേയില്‍ കയറിക്കഴിഞ്ഞാല്‍ സ്ഥാനം സീറ്റുകളിലായിരിക്കണം. ഒക്കെ പോട്ടെ, ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും. ഒന്നേ ഉള്ളൂ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടോയി്‌ലെറ്റില്‍ പോയി ഫ്രഷ് ആയി വരാം. അതുമല്ലെങ്കില്‍ വിമാനം സുരക്ഷിതമായ ഉയരത്തില്‍ എത്തുന്നത് വരെ കാത്തിരിക്കാം.

വിമാനത്തില്‍ റെസ്റ്റ്‌റും ഉപയോഗിക്കാനുള്ള ഏറ്റവും നല്ല സമയമെന്ന് ഫൈ്‌ലറ്റ് അറ്റന്‍ഡന്റ്‌സ് പറയുന്നത് ക്യാപ്റ്റന്‍ സീറ്റബെല്‍റ്റ് സൈന്‍ ഓഫ് ചെയ്തതിന് ശേഷവും ഡ്രിങ്ക്‌സ് സര്‍വീസ് തുടങ്ങുന്നതിനും മുമ്പാണെന്നാണ്. ഇതിനര്‍ത്ഥം ഫ്ലൈറ്റ് അറ്റന്‍ഡന്റ്സ് യാത്രക്കാര്‍ക്ക് ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പും ലാന്‍ഡിംഗിനും മുമ്പും നിര്‍ദേശങ്ങള്‍ നല്‍കും. സുരക്ഷിതമായ ഉയരത്തില്‍ വിമാനം എത്തിയ ശേഷമോ അല്ലെങ്കില്‍ ലാന്‍ഡ് ചെയ്ത ശേഷമോ ശുചിമുറി ഉപയോഗിക്കുന്നതാണ് നല്ലത്.
ചില ആളുകള്‍ക്ക് വിമാനത്തില്‍ ശുചിമുറി ഉപയോഗിക്കാന്‍ മടി കാണും. എന്നാല്‍ ദീര്‍ഘദൂര യാത്രയിലും മറ്റും അത്തരം സാഹചര്യങ്ങളില്‍ ലജ്ജിക്കാതെ ക്രൂ അംഗങ്ങളെ സമീപിച്ചാല്‍ അവര്‍ നിങ്ങളെ സഹായിക്കും. മറ്റ് യാത്രാമാര്‍ഗങ്ങളെ പോലെ അല്ല വിമാനം എന്ന് എല്ലാവര്‍ക്കും അറിയാം. ഒരാളുടെ അശ്രദ്ധ മതിയാകും എല്ലാം തകിടം മറിയാന്‍. അതിനാല്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തിലെ ചിട്ടകള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.


Click it and Unblock the Notifications








