വിമാന യാത്രയില്‍ ജീന്‍സ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

വിമാന യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. നമ്മള്‍ ഓരോ തരം യാത്രകള്‍ക്ക് വ്യത്യസ്തമായ വാഹനങ്ങളാണ് ഉപയോഗിക്കുക. ഹ്രസ്വദൂര യാത്രകള്‍ക്ക് ബസുകള്‍, ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ട്രെയിനുകള്‍ എന്നിവയാണ് പൊതുവേ ഉപയോഗിക്കുക. വളരെ ദൂരത്തേക്ക് യാത്ര ചെയ്യാനോ അല്ലെങ്കില്‍ പെട്ടെന്നുള്ള യാത്രയ്‌ക്കോ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

യാത്ര എങ്ങോട്ടാണെങ്കിലും അത് സുഖകരമാകണമെങ്കില്‍ പല കാര്യങ്ങളും നമ്മള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. അതില്‍ സുപ്രധാനമായ ഒരു കാര്യമാണ് വസ്ത്രധാരണം. യാത്ര വേളയിലെ നമ്മുടെ വസ്ത്രം യാത്രാനുഭവം നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണ്. അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ യാത്രയിലുടനീളം നമുക്ക് അസ്വസ്ഥത അനുഭവപ്പെടും. അങ്ങനെ വന്നാല്‍ ഒരു സംതൃപ്തി ലഭിക്കാത്ത പോലെയിരിക്കും.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

ഇന്ന് ലിംഗഭേദമില്ലാതെ ഭൂരിഭാഗം ആളുകളും ജീന്‍സ് പാന്റ് ധരിക്കാറുണ്ട്. വിമാനത്തില്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. പ്രധാനപ്പെട്ട പല പരിപാടികള്‍ക്കും ജീന്‍സ് പാന്റ് അണിഞ്ഞ് പോകുന്ന ചിലര്‍ വിമാനങ്ങളില്‍ മാത്രം ജീന്‍സ് ഒഴിവാക്കുന്നു. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

വളരെ ദൂരം യാത്ര ചെയ്യുമെന്നതിനാലാകും നിങ്ങള്‍ ഒരു വിമാന യാത്രക്ക് ഒരുങ്ങുന്നത്. ആഭ്യന്തര വിമാനത്തിലാണ് യാത്രയെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര വിമാനത്തിലാണെങ്കില്‍ 3 മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തണം. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ ലഗേജുമായി ചെക്ക് ഇന്‍ ചെയ്യാനും വിമാനത്തില്‍ കയറുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനും കഴിയൂ. അവസാന നിമിഷത്തില്‍ എത്തിച്ചേരുന്നത് എല്ലാം താറുമാറാക്കുകയും മികച്ച ബോര്‍ഡിംഗ് നഷ്ടപ്പെടുത്തുകയും ചെയ്യും.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉചിതമായി വസ്ത്രം ധരിച്ചാല്‍ യാത്രയില്‍ ഒരു അസൗകര്യവും ഉണ്ടാകില്ല.വിമാനസീറ്റുകള്‍ അടിസ്ഥാനപരമായി അത്ര സുഖപ്രദമായി അനുഭവപ്പെട്ടേക്കില്ല. ഇക്കണോമി ക്ലാസില്‍ പ്രത്യേകിച്ച്. ഒരു നിരയിലെ 3 സീറ്റിലെ യാത്രക്കാര്‍ കുറഞ്ഞ സ്ഥലത്ത് ഇരിക്കണം. കാല്‍ നീട്ടിവെക്കാന്‍ ഇടം കുറവായിരിക്കും. ഇത് നിങ്ങള്‍ക്ക് അസൗകര്യമായേക്കും. അതുകൊണ്ട് അങ്ങനെ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ ധരിക്കുന്ന പാന്റ്‌സ് വളരെ പ്രധാനമാണ്

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

സ്ത്രീകള്‍ ധരിക്കുന്ന ജീന്‍സ് പാന്റുകള്‍ ഇറുകിയതാണ്. നടുവിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ ഇത് ധരിക്കുന്നത് അല്‍പ്പം അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ സാധാരണ കോട്ടണ്‍ പാന്റ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതാകും ഉത്തമം.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

അധികം ഇറുകാതെ ചെറുതായി അയഞ്ഞ പാന്റ്സാണ് നല്ലത്. പൊതുവെ വിമാനയാത്ര ചിലര്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. വിമാനയാത്രയ്ക്കിടെ വായു മര്‍ദ്ദം മൂലം ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാകും. ഈ പ്രശ്നമുള്ളവര്‍ക്ക് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അസ്വസ്ഥത കൂട്ടും. ഈ പ്രശ്‌നം നേരിടുന്നവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചിലരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകും. അതായത് ദീര്‍ഘനേരം ഇരുന്നാല്‍ കാലില്‍ നീരുവരുന്ന പ്രശ്‌നങ്ങളുള്ളവര്‍ക്ക് രക്തം കട്ടപിടിക്കുന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വളരെ കുറച്ച് പേരില്‍ മാത്രമാണ് കാണപ്പെടുന്നതെങ്കിലും ഗൗരവത്തില്‍ എടുക്കണം.

വിമാന യാത്രയില്‍ ജീന്‍സ് പാന്റ് ധരിക്കുന്നത് നല്ലതാണോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

ചിലര്‍ വിമാന യാത്രകളില്‍ നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. മറ്റ് അനേകം യാത്രക്കാരും ഒരു ദിവസം തന്നെ അതേ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടാകും. അതിനാല്‍ തന്നെ ചര്‍മ്മം നേരിട്ട് ചിലയിടങ്ങളില്‍ സ്പര്‍ഷിച്ചാല്‍ രോഗാണുക്കള്‍ ഉണ്ടെങ്കില്‍ പകരാനോ അതുവഴി ചര്‍മ്മ രോഗങ്ങളോ അലര്‍ജിയോ ലഭിക്കാനോ സാധ്യതയുണ്ട്. അതുകൊണ്ട് വിമാന യാത്രയില്‍ കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Tuesday, October 11, 2022, 14:37 [IST]
English summary
Why you should never wear jeans on planes experts opinion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X