എബിഎസില്ലാത്ത ബൈക്ക് വാങ്ങരുത്, കാരണം ഈ വീഡിയോ പറയും

By Rajeev Nambiar

ഏപ്രില്‍ മുതല്‍ എബിഎസ് കര്‍ശനമാവുമെന്നിരിക്കെ എബിഎസില്ലാത്ത പഴയ മോഡലുകള്‍ വിറ്റുതീര്‍ക്കാന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കമ്പനികള്‍ രംഗത്തുവരാനിരിക്കുകയാണ്. വില വര്‍ധിക്കുമെന്ന കാരണം പറഞ്ഞ് മോഡലുകള്‍ക്ക് എബിഎസ് ഘടിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ഇത്രയും കാലം വിമുഖത കാട്ടി. എന്നാല്‍ ഇനി 125 സിസിക്ക് മുകളിലുള്ള ഇരുച്ചക്ര വാഹനങ്ങള്‍ എബിഎസ് ഘടിപ്പിച്ചാല്‍ മാത്രമെ വില്‍ക്കാന്‍ കഴിയുകയുള്ളൂ.

125 സിസിക്ക് താഴെയുള്ള മോഡലുകളില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് നിര്‍ബന്ധമാവുക. എബിഎസ് പതിപ്പുകള്‍ക്ക് താരതമ്യേന വില കൂടുതലാണ്. ഈ അവസരത്തില്‍ പുതിയ ബൈക്ക് വാങ്ങാന്‍ ചെല്ലുന്നവരെ വിലക്കുറവുള്ള എബിഎസില്ലാത്ത ബൈക്ക് മോഡലുകള്‍ ആകര്‍ഷിച്ചെന്നുവരാം.

എബിഎസില്ലാത്ത ബൈക്ക് വാങ്ങരുത്, ഈ വീഡിയോ പറയും കാരണം

ബൈക്കിന് എബിഎസില്ലെങ്കില്‍ എന്താണ് കുഴപ്പം? സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. അടിയന്തരമായി ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ ലോക്ക് ചെയ്യപ്പെട്ട് തെന്നി മാറാതിരിക്കാന്‍ എബിഎസ് (ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം) സഹായിക്കും. ബൈക്കുകളില്‍ എബിഎസ് ഒഴിച്ചുകൂടാനാവാത്ത സുരക്ഷാ സജ്ജീകരണമാണ്. പുതിയ ബൈക്കില്‍ എന്തുകൊണ്ട് എബിഎസ് നിര്‍ബന്ധമായും വേണമെന്ന് ചുവടെയുള്ള വീഡിയോ കാണിച്ചുതരും.

എബിഎസില്ലാത്ത ബൈക്ക് വാങ്ങരുത്, ഈ വീഡിയോ പറയും കാരണം

ഒരു കെടിഎം RC390 റൈഡറുടെ അനുഭവമാണ് വീഡിയോയില്‍. ദേശീയ പാതയില്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കവെ മുന്നിലെ ട്രക്ക് അപ്രതീക്ഷിതമായി ബ്രേക്ക് പിടിച്ചതാണ് സംഭവങ്ങള്‍ക്ക് ആധാരം. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തുകയായിരുന്നു.

ട്രക്കിലെ ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് ആശയക്കുഴപ്പത്തിന് ഇടവരുത്തി. അപ്രതീക്ഷിതമായി ട്രക്ക് വേഗം കുറച്ചൊന്ന് വൈകിയാണ് റൈഡര്‍ക്ക് ബോധ്യമായത്. എന്നാല്‍ തല്‍ക്ഷണം ശക്തമായി ബ്രേക്ക് പിടിക്കാനുള്ള തീരുമാനം റൈഡറെ തുണച്ചു. ട്രക്കിനെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് ബൈക്ക് ചെന്നുനിന്നത്.

RC390 -യിലെ ഇരട്ട ചാനല്‍ എബിഎസ് ഈ അവസരത്തില്‍ നിര്‍ണായകമായി. ബൈക്കില്‍ എബിഎസില്ലായിരുന്നെങ്കില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ ലോക്ക് ചെയ്യപ്പെട്ട് മുന്നോട്ട് കുതിക്കാനുള്ള സാധ്യത കൂടും. വലിയൊരു അപകടമാണ് എബിഎസിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ട് ഒഴിവായതെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം.

എബിഎസിന്റെ പ്രവര്‍ത്തനം

എബിഎസിന്റെ പ്രവര്‍ത്തനം അറിയണമെങ്കില്‍ ആദ്യം ബ്രേക്കുകളുടെ പ്രവര്‍ത്തനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ബ്രേക്ക് പെഡലില്‍ ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ ബ്രേക്ക് ലെവര്‍ പിടിക്കുമ്പോള്‍ ബ്രേക്ക് ഹോസില്‍ ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിക്കും.

എബിഎസില്ലാത്ത ബൈക്ക് വാങ്ങരുത്, ഈ വീഡിയോ പറയും കാരണം

റിസര്‍വിയറിലുള്ള ബ്രേക്ക് ഓയിലും ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. ഇതേ സമ്മര്‍ദ്ദമാണ് കാലിപ്പറുകള്‍ക്ക് ഉള്ളിലുള്ള ബ്രേക്ക് പാഡുകളിലേക്ക് എത്തുക. തത്ഫലമായി ഡിസ്‌ക് അല്ലെങ്കില്‍ റോട്ടറിലേക്ക് ബ്രേക്ക് പാഡുകള്‍ വന്നണയും. ഇത് വാഹനത്തിന്റെ വേഗം കുറയ്ക്കും. എബിഎസ് ഇല്ലാത്ത വാഹനത്തില്‍ കൂടുതല്‍ ശക്തിയില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ റോട്ടറിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദം വന്നെത്തും. തത്ഫലമായി ഡിസ്‌കിനൊപ്പം വീലും പൊടുന്നനെ ലോക്ക് ചെയ്യപ്പെടും.

എബിഎസില്ലാത്ത ബൈക്ക് വാങ്ങരുത്, ഈ വീഡിയോ പറയും കാരണം

എബിഎസ് സംവിധാനമുള്ള വാഹനങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വീലുകളുടെ കറക്കം നിരീക്ഷിക്കുന്നതിന് വേണ്ടി സെന്‍സറുകള്‍ എബിഎസ് വാഹനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. നിമിഷനേരത്തേക്ക് പോലും വീല്‍ ലോക്ക് ചെയ്യപ്പെട്ടുവെന്ന് സെന്‍സറുകള്‍ മനസിലാക്കുന്ന പക്ഷം ബ്രേക്ക് സമ്മര്‍ദ്ദം ഉചിതമായി കുറയ്ക്കപ്പെടും. പിന്നാലെ ആവശ്യമായ ബ്രേക്കിംഗ് സമ്മര്‍ദ്ദം വീലുകളില്‍ എബിഎസ് സംവിധാനം വീണ്ടും ചെലുത്തും.

സെക്കന്‍ഡില്‍ 15 തവണവരെ ബ്രേക്ക് സമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്താന്‍ ചില എബിഎസ് സംവിധാനങ്ങള്‍ക്ക് സാധിക്കും.

Source: Biker Abhilash

Most Read Articles

Malayalam
English summary
Why You Shouldn't Buy Non-ABS Bikes. Read in Malayalam.
Story first published: Sunday, February 10, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X