പവർ വേണ്ട! കാറുകളിൽ യുവാക്കൾ തേടുന്ന ഫീച്ചർ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും

ഇന്നത്തെ യുവതലമുറയിൽ കാർ അല്ലെങ്കിൽ ബൈക്ക് വാങ്ങുന്നവരുടെ ചിന്താഗതിയിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരുകാലത്ത് എൻജിൻ പവർ, ടോപ്പ് സ്പീഡ്, ടോർക്ക് തുടങ്ങിയവയായിരുന്നു വാഹനം തെരഞ്ഞെടുക്കാനുളള പ്രധാനമായി ആളുകൾ പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ടെക്‌നോളജി, കണക്റ്റഡ് ഫീച്ചറുകൾ, എന്നിവയാണ് യുവാക്കൾ കൂടുതൽ തിരയുന്നത്. സ്മാർട്ട് വെഹിക്കിൾ എന്ന ആശയം തന്നെ പുതിയ തലമുറയുടെ ഭാഗമായിരിക്കുകയാണ്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് വളർന്ന തലമുറയ്ക്ക് സ്ക്രീനുകളും ആപ്പുകളും ഡിജിറ്റൽ ഇന്റർഫേസുകളും അനിവാര്യമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ ഫീച്ചറുകൾ ഇല്ലാത്ത വാഹനങ്ങൾ യുവാക്കൾക്ക് പഴയകാലത്തിന്റെ പ്രതീകമായി തോന്നാറുണ്ടാവാം.

നഗര ജീവിതശൈലിയിൽ എൻജിൻ പവർ പലപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ട്രാഫിക്, സ്പീഡ് ലിമിറ്റുകൾ, മോശം റോഡുകൾ എന്നിവ കാരണം ഉയർന്ന പവർ ഉള്ള വാഹനങ്ങളുടെ സാധ്യതകൾ ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി കാമറ പോലുള്ള ടെക് ഫീച്ചറുകൾ ദിവസേന ഉപകാരപ്പെടുന്ന ഒന്നാണല്ലോ.

younger buyers prefer technology

സുരക്ഷാ ടെക്‌നോളജിയും യുവാക്കളുടെ മുൻഗണനയിൽ വലിയ പങ്ക് വഹിക്കുന്നു. ADAS, ട്രാക്ഷൻ കൺട്രോൾ, ABS, എയർബാഗുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങൾ എൻജിൻ പവറിനേക്കാൾ കൂടുതൽ വിശ്വാസ്യത നൽകുന്നു. വേഗത കൂടയ കാറിനേക്കാൾ എന്തുകൊണ്ടും സേഫ് ആൻ്റ് സ്മാർട്ട് കാർ എന്ന ചിന്തയാണ് പുതിയ തമുറയെ നയിക്കുന്നത്.

സോഷ്യൽ മീഡിയയും ഈ മാറ്റത്തിന് വലിയ കാരണമാണ്. ഇൻഫോടെയിൻമെന്റ് സ്ക്രീനുകൾ, കണക്റ്റഡ് ഫീച്ചറുകൾ, ലൈറ്റിംഗ് അനിമേഷനുകൾ തുടങ്ങിയവ ഇൻസ്റ്റഗ്രാം, യൂട്യൂബ് വീഡിയോകളിൽ കൂടുതൽ ആകർഷകമാണ്. എൻജിൻ സ്പെസിഫിക്കേഷനുകളേക്കാൾ ടെക്നോളജി ഫീച്ചറുകളാണ് വൈറലാകുന്നത്. ഇതോടെ ബ്രാൻഡുകളും ടെക്‌നോളജിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.

younger buyers prefer technology

ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയും ഈ ട്രെൻഡിന് ബലം കൂട്ടുന്നുണ്ട്. EVകളിൽ എൻജിൻ പവർ എന്ന ആശയം തന്നെ വ്യത്യസ്തമാണല്ലോ. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ഡ്രൈവിംഗ് മോഡുകൾ, റീജെനറേറ്റീവ് ബ്രേക്കിംഗ്, ആപ്പ് കണക്റ്റിവിറ്റി എന്നിവയാണ് ഇവി ഉടമകൾ കൂടുതലായി ചർച്ച ചെയ്യുന്നത്. ഇതോടെ പുത്തൻ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ചിന്താഗതി പോലും മാറിപോകുന്നു.

ഉയർന്ന ചിലവ് യുവാക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് തന്നെ പറയാം. ഉയർന്ന എൻജിൻ പ്രകടനം സാധാരണയായി കുറഞ്ഞ മൈലേജിനും ഉയർന്ന പരിപാലന ചെലവിനും കാരണമാകാം. മറിച്ച്, ടെക്‌നോളജി ഫീച്ചറുകൾ കൂടുതൽ സൗകര്യവും മൂല്യവും നൽകുന്നു. ഒരേ ബജറ്റിൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നത് യുവാക്കൾക്ക് സ്മാർട്ട് ഡീൽ ആയി തോന്നുന്നതാണ് കാരണം.

younger buyers prefer technology

ബ്രാൻഡുകൾ ഈ മാറ്റം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ബജറ്റ് കാറുകളിലും ബൈക്കുകളിലും വലിയ സ്ക്രീനുകൾ, കണക്റ്റഡ് ആപ്പുകൾ, OTA അപ്‌ഡേറ്റുകൾ എന്നിവ എത്തുന്നത്. യുവജനങ്ങൾക്ക് വാഹനം ഒരു യാത്രാ ഉപാധി മാത്രമല്ല; അത് ഒരു ഡിജിറ്റൽ ലൈഫ്‌സ്റ്റൈൽ പാർട്ണർ കൂടിയാണ് എന്ന് പറയാം. അവർ ചോദിക്കുന്നത് "എത്ര പവർ?" എന്നതല്ല, "എത്ര സ്മാർട്ട്?" എന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 21, 2026, 8:00 [IST]
English summary
Why younger buyers prefer tech over engine performance explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X