ഭാര്യ പറഞ്ഞത് എസി കാര്‍ വാങ്ങാന്‍, ഭര്‍ത്താവ് ചെയ്തത് കണ്ടാല്‍ കുലുങ്ങിച്ചിരിക്കും
ഇന്ത്യ എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് വൈവിധ്യം. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന അത്ഭുതപ്പെടുത്തുന്ന ചില പ്രവര്‍ത്തികള്‍ കണ്ട് നെറ്റിസണ്‍സ് അന്തംവിട്ട് പോകാറുണ്ട്. ഓരോ ആഴ്ചയിലും മുമ്പത്തേതിനേക്കാള്‍ വിചിത്രമായ കാര്യങ്ങള്‍ കണ്ടുവരുന്നു.അതുപോലെ തന്നെ ഇന്ത്യന്‍ വാഹന ഉടമകളുടെ നര്‍മ്മബോധം വേറെ ലെവലാണ്. ഇപ്പോള്‍ ഭാര്യ എസി കാര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ചെയ്ത പ്രവര്‍ത്തിയാണ് സോഷല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ റോഡുകളില്‍ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ പതിവാണെങ്കിലും, ഇതും എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഈ സംഭവം ഇന്‍സ്റ്റാഗ്രാമിലെ hello_prayagraj_007 എന്ന അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ റോഡില്‍ മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരാളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയാള്‍ തന്റെ ഇരുചക്ര വാഹനത്തില്‍ വളരെ വ്യത്യസ്തമായ ഒരു ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം ചീറ്റുന്ന ഒരു സ്പ്രിംഗ്‌ളര്‍ ആയിരുന്നു അത്. സംഭവം എന്താണെന്ന് ചോദിച്ചപ്പോള്‍ കക്ഷി തന്റെ 'കണ്ടുപിടിത്തം ' എന്താണെന്ന് വിശദീകരിക്കാന്‍ തുടങ്ങി.

തന്റെ ഭാര്യ ഒരു എസി കാര്‍ വാങ്ങാന്‍ ആവശ്യപ്പെട്ടെന്നും അതിനുള്ള പണം ഇല്ലാത്തതുകൊണ്ട് മോട്ടോര്‍സൈക്കിളില്‍ ഒരു സ്പ്രിംഗ്‌ളര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു മോട്ടോര്‍സൈക്കിള്‍ യാത്രികന്റെ വിശദീകരണം. ഈ ഉപകരണം വേനല്‍ച്ചൂടിനെ ചെറുക്കുന്നതിനായി യാത്രികരുടെ മുഖത്തേക്ക് വെള്ളം ചീറ്റുന്നു. വെള്ളം ചീറ്റുന്നുവെന്ന് പറയുമ്പോള്‍ വളരെ ചെറിയ അളവില്‍ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടുവരുന്ന അസാധാരണമായ സംഭവങ്ങള്‍ക്കുള്ള മറ്റൊരു ഉദാഹരണമായാണ് നെറ്റിസണ്‍സ് ഇത് ചൂണ്ടിക്കാട്ടുന്നത്. ആവശ്യകതയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന് പറയുന്നത് പോലെ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മനസുണ്ടെങ്കില്‍ ലഭ്യമായ കാര്യങ്ങള്‍ ഉപയോഗിച്ച് തന്നെ അത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇത് ശാശ്വതമായതോ കുറ്റമറ്റതോ ആയ പരിഹാരങ്ങളല്ലായിരിക്കാം.

എന്നിരുന്നാലും നിലവിലുള്ള ബുദ്ധിമുട്ടുകളെ താല്‍ക്കാലികമായി മറികടക്കാന്‍ പര്യാപ്തമാണ്. വൈറല്‍ വീഡിയോയില്‍ കണ്ട മോട്ടോര്‍സൈക്കിള്‍ ഉടമയും ഇതുതന്നെയാണ് ചെയ്തത്. ഇതില്‍ ഏറ്റവും വലിയ കൗതുകം റോഡില്‍ കണ്ടുനിന്നവര്‍ക്കാണ്. അവരില്‍ പലരും ചിരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നയാള്‍ കണ്ണട വെച്ചിരുന്നു. സ്പ്രിംഗ്ലറില്‍ നിന്ന് ചീറ്റുന്ന വെള്ളം കണ്ണടയില്‍ പതിഞ്ഞ് അയാളുടെ കാഴ്ച മറക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
അങ്ങിനെയാണെങ്കില്‍ ഈ രീതിയില്‍ ബൈക്ക് ഓടിച്ച് പോകുന്നത് അപകടം വരുത്തിവെക്കും. ഈ സംഭവം നടന്നത് എവിടെയാണെന്ന് കൃത്യമായി അറിയില്ല. ഹലോ പ്രയാഗ്‌രാജ് എന്ന പേജില്‍ വന്നതിനാല്‍ ഇത് ഉത്തര്‍ പ്രദേശ് നഗരത്തില്‍ നിന്നുള്ള വീഡിയോ ആകാന്‍ സാധ്യതയുണ്ട്. താന്‍ പറഞ്ഞ ആഗ്രഹം ഭര്‍ത്താവ് നടത്തിത്തരുമെന്ന പ്രതീക്ഷയിലിരിക്കുന്ന ഭാര്യ ഈ 'സെറ്റപ്പ്' കണ്ട് എങ്ങനെ പ്രതികരിച്ചുവെന്നതാണ് പലര്‍ക്കും അറിയേണ്ടത്.
ഇന്ത്യന്‍ റോഡുകളിലെ ഇത്തരം വിചിത്ര സംഭവങ്ങള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല. സംഭവം ഈ വീഡിയോ കാണാന്‍ രസമാണെങ്കിലും ഈ ബൈക്ക് യാത്രകന്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞ രീതി വെച്ച് നോക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചാല്‍ വെള്ളം സ്‌പ്രേ ചെയ്ത് മുഖത്ത് വീഴുമ്പോള്‍ ഉള്ള കുളിര്‍മ കിട്ടില്ല. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹന നിയമ പ്രകാരം ഇന്ത്യയില്‍ കുറ്റകരമാണ്.
അതുകൊണ്ട് ഭാര്യയെ ബോധിപ്പിക്കാന്‍ വേണ്ടി വിചിത്ര സംഗതികള്‍ ചെയ്ത് വൈറലായാല്‍ ചിലപ്പോള്‍ എംവിഡിയുടെ ചലാന്‍ വീട്ടിലെത്തും. എംവിഡി സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കും പിഴ ചുമത്തിയ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്തായാലും ഈ വൈറല്‍ വീഡിയോയിലെ കക്ഷി എസി കാര്‍ വാങ്ങാന്‍ പണമില്ലാത്തത് കൊണ്ട് ചെയ്ത ഈ പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








