അന്യസ്ത്രീയോടൊപ്പം അന്താക്ഷരി: ഭര്‍ത്താവിന്റെ ഓഡി ആര്‍8 ഭാര്യ തല്ലിപ്പൊളിച്ചു

By Santheep

വിശ്വാസം തന്നെയാണ് എല്ലാം എന്നു വിശ്വസിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരാണ് ലോകത്തെമ്പാടുമുള്ളത്. ഈ വിശ്വാസത്തിനേല്‍ക്കുന്ന ഒരു ചെറിയ പോറല്‍ പോലും അവര്‍ക്ക് സഹിക്കാനാവില്ല. സെല്‍ഫിഷ് ജീനിന്റെ പ്രവര്‍ത്തനം തികച്ചും ആക്രാമകമാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് മേല്‍പറഞ്ഞ വിധത്തില്‍ കൂലങ്കുഷമായി ചിന്തിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്, (ഇനി ആവര്‍ത്തിക്കില്ല). സംഭവിച്ചത് എന്താണെന്നുവെച്ചാല്‍, ഓഡി ആര്‍8 കാറിന്റെ ഉടമയായ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ വഞ്ചിച്ചു. കുറച്ചുകൂടി പരത്തിപ്പറഞ്ഞാല്‍ മറ്റൊരു സ്ത്രീയോടൊപ്പം ഒരു രാത്രി താമസിച്ച് അന്താക്ഷരി കളിച്ചു. അന്യസ്ത്രീയോടൊപ്പം അന്താക്ഷരി കളിക്കുന്ന ഭര്‍ത്താവിനെ ഏതു സ്ത്രീയാണ് സഹിക്കുക? അവള്‍ ആക്രമണകാരിയായി മാറി!

ഓഡി ആര്‍8 പോലൊരു കാര്‍ തകര്‍ക്കാന്‍ കുറച്ചധികം പണിപ്പെടേണ്ടതുണ്ടല്ലോ? കാറിന്റെ, പെട്ടെന്നുടയുന്ന ഭാഗങ്ങളായ വിന്‍ഡ്ഷീല്‍ഡുകള്‍, ഹെഡ്‌ലൈറ്റ്, റിയര്‍ ലൈറ്റ് എന്നിവിടങ്ങളെയാണ് ഭാര്യ ലക്ഷ്യം വെച്ചത്. പിന്നിലെ എയര്‍ ഇന്‍ടേക്ക് ഗ്രില്ലും തര്‍ത്തിട്ടുണ്ട്. ഓഡി ലോഗോയ്ക്ക് പ്രത്യേകമായ പണി കൊടുത്തതായും കാണാം. 22 ഫീമെയില്‍ കോട്ടയം കാണാത്ത ഭാര്യയായതു കൊണ്ട് താരതമ്യേന വിലകുറഞ്ഞ ഓഡി കാറാണ് തകര്‍ന്നത് എന്നാശ്വസിക്കാം.

Wife Destroys Unfaithful Husband Audi R8
Husband Audi R8

More from DriveSpark

Article Published On: Monday, February 9, 2015, 12:32 [IST]
English summary
Wife Destroys Unfaithful Husband Audi R8.
കൂടുതല്‍... #audi #ഔഡി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X