ഇതാണോ പണിക്കര് പറഞ്ഞ പെൺകുട്ടി! ഭർത്താവിന് ക്ലാസിക് 350 സമ്മാനമായി നൽകി എയർഹോസ്റ്റസ് ഭാര്യ
ജന്മദിനത്തിൽ സമ്മാനം ലഭിക്കുന്നത് എല്ലാവർക്കും വളരെ സന്തോഷമുളള കാര്യം തന്നെയാണല്ലോ. മാതാപിതാക്കളുടെ വക എന്ത് സമ്മാനംകിട്ടിയാലും സന്തോഷമാണ്. വിവാഹം ഒക്കെ കഴിഞ്ഞതിന് ശേഷം ഭാര്യാഭർത്താക്കൻമാർ പരസ്പരം സമ്മാനങ്ങൾ നൽകുന്നതിൻ്റെ സന്തോഷം മറ്റൊരു പ്രത്യേകതയാണ്. അത്തരത്തിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന ഭാര്യ തൻ്റെ ഭർത്താവിന് ഒരു പുതുപുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക് 350 സമ്മാനിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ജന്‍മദിനത്തിന് മുൻപായി തന്നെ ഭാര്യ ഭർത്താവിന് പുത്തൻ ബൈക്ക് സമ്മാനിച്ചിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തൻ്റെ പ്രിയപ്പെട്ട ബൈക്ക് വിറ്റു കളഞ്ഞ ഭർത്താവിന് വേണ്ടി പ്രത്യേകം കരുതി വച്ച സമ്മാനമാണ് ഇത്.
രണ്ട് വർഷമായി തൻ്റെ സാലറിയിൽ നിന്ന് ബൈക്ക് വാങ്ങാനുള്ള പണം ഈ പെൺകുട്ടി കരുതി വയ്ക്കുകയായിരുന്നു. അങ്ങനെ വാങ്ങാനുള്ള പണം മുഴുവനായി കഴിഞ്ഞപ്പോൾ തൻ്റെ ഭാർത്താവിനെ കൂട്ടി റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് പോയി ഒരു സർപ്രൈസ് നൽകി. ഒരു മിനിയേച്ചർ മോഡലും അപ്പാരലും വാങ്ങി തിരിച്ചു പോകാൻ ഇറങ്ങുമ്പോഴാണ് ഡെലിവറി ഏരിയയിലേത്ത് അദ്ദേഹത്തെ ഭാര്യ കൊണ്ട് പോയത്. അതിന് ശേഷം അവിടെ മൂടിയിട്ടിരുന്ന തുണി മാറ്റി പുത്തൻ ബൈക്ക് സമ്മാനിക്കുകയാണ് ചെയ്തത്.

നിലവിലുള്ള മോഡല്‍ ആറ് വ്യത്യസ്ത ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. നിറം, എബിഎസ് സജ്ജീകരണം, ബ്രേക്കിംഗ് ഹാര്‍ഡ്വെയര്‍ എന്നിവയുടെ കാര്യത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഫീച്ചര്‍ വശം നോക്കുമ്പോള്‍ ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്ററുകള്‍, ട്രിപ്പ് എഫ്, ഇക്കോ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ റീഡൗട്ടിനൊപ്പം ലളിതമായ അനലോഗ് സ്പീഡോമീറ്ററുമായാണ് ക്ലാസിക് 350 വരുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യില്‍ J-സീരീസ് 349 സിസി, എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആയിരിക്കും തുടര്‍ന്നും തുടിപ്പേകുക. 20 bhp പവറും 27 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത് എന്നതാണ് ഇതിൻ്റെ പ്രത്യേകത.

13 ലിറ്റര്‍ ടാങ്ക് പൂര്‍ണമായി ബ്രൈം ചെയ്തതിനാല്‍ അതിന്റെ ഭാരം 195 കിലോഗ്രാം ആണ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍, ഓപ്ഷണല്‍ റിയര്‍ ഡ്രം ഉള്ള ഫ്രണ്ട് ഡിസ്‌ക്, സ്പോക്ക് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌ക് എന്നീ ഹാര്‍ഡ്‌വെയറുകളും നവീകരിച്ച മോഡലില്‍ തുടരും.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് നിലവില്‍ 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നതോടെ കമ്പനി മോഡലിന്റെ വില ഉയര്‍ത്തുമോ അതോ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് കമ്പനി വില വര്‍ധിപ്പിക്കാതെയിരിക്കുമോ എന്നാണ് ഇരുചക്ര വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്സണ്‍ X440 എന്നിവയ്ക്കെതിരെയാണ് ക്ലാസിക് 350-യുടെ പ്രധാന മത്സരം.
മോട്ടോർസൈക്കിളിലെ ചെറിയ സാങ്കേതിക പ്രശ്‌നം കാരണം ഒരു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന സ്‌ക്രാം 440 (Royal Enfield Scram 440 ) ബൈക്കിന്റെ ബുക്കിംഗ് റോയൽ എൻഫീൽഡ് പുനരാരംഭിച്ചിരിക്കുകയാണ്. കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലുടനീളമുള്ള ഡീലർമാർ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








