'പിള്ളേരുടെ ഓരോ ഫേഷനേ'... കാര്‍ 'ബെഡ്‌റൂമാക്കിയ' യുവദമ്പതികളുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ ഇന്ന് നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു. ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരുണ്ട്. ഇ-ലോകത്ത് വൈറലാകാന്‍ വേണ്ടി ചിലര്‍ കാട്ടിക്കൂട്ടുന്നത് വന്‍ മണ്ടത്തരങ്ങളായിരിക്കും. സ്‌നേഹപ്രകടനമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ആണിപ്പോള്‍ സംസാര വിഷയമാകുന്നത്.

യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ വീഡിയോയില്‍ ഒരു യുവാവിനെയും യുവതിയെയും കാണാം. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പിന്റെ എസ്‌യുവിയിലാണ് ഇരുവരും സഞ്ചരിക്കുന്നതെന്നാണ് തോന്നുന്നത്. യുവാവ് കാര്‍ ഓടിക്കുമ്പോള്‍ യുവതി മടിയില്‍ തലവെച്ച് കിടക്കുകയാണ്. 'പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ ഫീല്‍ മനസ്സിലാക്കാന്‍ കഴിയൂ' എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

wife sleeps on husbands lap while

യുവാവ് ഒരു കൈ മാത്രം ഉപയോഗിച്ചാണ് കാര്‍ ഓടിക്കുന്നത്. ഒറ്റ കൈകൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതിനിടെ വീഡിയോയുടെ അവസാനം അയാള്‍ റോഡില്‍ നിന്ന് കണ്ണെടുത്ത് യുവതിയെ ചുംബിക്കുന്നതും കാണാം.വൈറലായ വീഡിയോക്ക് കീഴില്‍ ഇരുവരെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കിടപ്പുമുറിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കാറിലിരുന്ന് ചെയ്യുകയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. ഇത് സ്‌നേഹപ്രകടനമല്ലെന്നും മണ്ടന്‍ പ്രവര്‍ത്തിയാണെന്നാണ് ചിലര്‍ കമന്റിടുന്നത്.

ചിലര്‍ വാഹനമോടിക്കുമ്പോള്‍ ഉള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കൊണ്ടുള്ള അപകടം വിവരിക്കുന്നുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ കയറിയാല്‍ ശ്രദ്ധ റോഡിലേക്കായിരിക്കണമെന്നാണ് ഉപദേശം. ഇവിടെ വീഡിയോയിലേക്ക് മടങ്ങി വന്നാല്‍ യുവാവ് ഒരു കൈകൊണ്ടാണ് വളയം തിരിക്കുന്നത്. അത് അത്യന്തം അപകടം പിടിച്ച പരിപാടിയാണ്. ഇന്ത്യന്‍ റോഡുകള്‍ പ്രവചനാതീതമാണെന്നത് തന്നെ കാരണം. ആട്, പശു തുടങ്ങിയ കന്നുകാലികള്‍ നമ്മള്‍ നിനച്ചിരിക്കാതെയായിരിക്കും റേഡുകളില്‍ ഇറങ്ങുന്നത്.

wife sleeps on husbands lap while

ഇതുപോലെ അപ്രതീക്ഷിത സാഹചര്യം ഉണ്ടായാല്‍ ഒറ്റക്കെ കൊണ്ട് വാഹനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നേക്കാം. അത്തരമൊരു സാഹചര്യങ്ങളില്‍ രണ്ട് കൈകളും സ്റ്റിയറിംഗ് വീലില്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അസുഖകരമായ സംഭവങ്ങള്‍ ഉണ്ടായേക്കാം. വൈറല്‍ വീഡിയോയിലെ ദമ്പതികള്‍ നിയമലംഘനം നടത്തിയെന്നും ആരോപണം ഉണ്ട്. വാഹനം ഓടിക്കുന്നതിനിടെ യുവാവ് സീറ്റ്‌ബെല്‍റ്റ് ധരിച്ചതായി കാണാന്‍ സാധിക്കില്ല. സീറ്റ്‌ബെല്‍റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് ആര്‍ക്കും വിശദീകരിക്കേണ്ട കാര്യമില്ല.

എന്നിരുന്നാലും സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ വാഹനാപകടങ്ങളില്‍ മാരക പരിക്കേല്‍ക്കാനോ മരണം വരെ സംഭവിക്കാനോ ഇടയാക്കും. എത്ര ഉയര്‍ന്ന സുരക്ഷ സജ്ജീകരണം ഉള്ള കാര്‍ ആണെങ്കിലും സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എയര്‍ബാഗ് പോലും പ്രവര്‍ത്തനക്ഷമമാകില്ലെന്ന് യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. അതിനാല്‍ സ്‌നേഹ പ്രകടനമാണെന്ന് പറഞ്ഞ് ഇത്തരം മണ്ടന്‍ പ്രവര്‍ത്തികളില്‍ ആരും ഏര്‍പ്പെടാതിരിക്കുക. സോഷ്യല്‍ മീഡിയയിലെ ലൈക്ക്, കമന്റ് എന്നിവയേക്കാള്‍ സ്വന്തം ജീവനാണ് വലുതെന്ന് ഓര്‍മ വേണം.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനായി ഇത്തരം അപകടകരമായ പ്രവര്‍ത്തികള്‍ തെരഞ്ഞെടുക്കരുത്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ യാതൊരു കാരണത്താല്‍ നിയമങ്ങള്‍ ലംഘിച്ച് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. കാര്യങ്ങള്‍ തകിടംമറിയാന്‍ ഒരു സെക്കന്‍ഡ് സമയം മതി. മോഡേണ്‍ എസ്‌യുവികളില്‍ വരുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുന്നതും ഇന്ന് സാധാരണമാണ്.

ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന യുവാവ് പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്ന യുവതിയുടെ മടിയില്‍ ഇരു കാലുകളും കയറ്റിവെച്ചിരിക്കുന്നതും കാര്‍ ADAS-ല്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പരസ്പരം സല്ലപിക്കുന്നതുമായിരുന്നു സമീപകാലത്ത് കണ്ട ഒരു കാഴ്ച. മുമ്പ് ADAS പ്രവര്‍ത്തനക്ഷമമാക്കി കാര്‍ ഓടുന്നതിനിടെ ഉറങ്ങുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ കളിക്കുകയും ചിലര്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെയെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ എന്നതാണ് ദുഖകരം.

More from DriveSpark

Article Published On: Friday, August 25, 2023, 16:30 [IST]
English summary
Wife lying down on husbands lap while he driving car viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X