എംജി വിൻഡ്സർ രക്ഷിച്ചത് സൂപ്പർസ്റ്റാറിൻ്റെ ഭാര്യയെ; ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയോട് മുട്ടാൻ ചൈനീസ് വണ്ടി

ഒരു വാഹനത്തെ സംബന്ധിച്ച് ഉപഭോക്താക്കൾ നോക്കുന്നത് വാഹനത്തിൻ്റെ സേഫ്റ്റിയാണ്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം വരുമ്പോൾ. എന്നാൽ എല്ലാവരും കരുതുന്നത് പോലെ ഇവികളിൽ സേഫ്റ്റിക്ക് കുറവൊന്നുമില്ല. അത് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് എംജി വിൻഡ്സർ. വ്യത്യസ്‌തമായ 3 വേരിയന്റുകളിലും ഇവി തെരഞ്ഞെടുക്കാനാവും. ഇതൊരു 5-സീറ്റർ ആയതിനാൽ തന്നെ ധാരാളം സ്പേസും പുറംകാഴ്ച്ചയിൽ നിന്നും മനസിലാക്കാം. പുതിയ വിൻഡ്‌സർ ഇവിയുടെ മുൻവശത്ത് ലേയേർഡ് ലുക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഇലക്ട്രിക് കാറിൻ്റെ മുൻവശത്ത് നീളുന്ന എൽഇഡി ലൈറ്റ്ബാർ-സ്റ്റൈൽ ഡിആർഎല്ലുകളും കിടിലമാണ്.

ഇപ്പോൾ എംജി വിൻഡ്സറിൻ്റെ സേഫ്റ്റിയെ കുറിച്ച് എടുത്തു പറയേണ്ട സാഹചര്യമെന്താണെന്ന് വച്ചാൽ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിൽ നിറസാന്നിധ്യവും തികഞ്ഞ ഒരു മനുഷ്യസ്നേഹിയുമായ ഒരു സൂപ്പർസ്റ്റാർ ആണ് സോനു സൂദ്. അദ്ദേഹത്തിൻ്റെ ഭാര്യ യാത്ര ചെയ്ത എംജി വിൻഡ്സർ ഒരു അപകടത്തിൽപ്പെടുകയും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയുമാണ് ചെയ്തത്. ഭാര്യ സൊനാലിയാണോ വാഹനമോടിച്ചിരുന്നതെന്ന് കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

അപകടത്തിന് ശേഷമുളള വാഹനത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. വാഹനത്തിൻ്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ലോറിയുമായി ഇടിച്ചിട്ടും വാഹനത്തിന് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. എയർബാഗ് പുറത്ത് വന്നത് കൊണ്ട് യാത്രക്കാർക്ക് മറ്റ് പരിക്കുകൾ ഏറ്റിട്ടില്ല.

വിൻഡ്സറിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ ഡിസൈനും സ്റ്റൈലായിട്ടുണ്ട്. വിൻഡ്‌സർ ഇവിയുടെ ചാർജിംഗ് പോർട്ട് ഇടത് വീൽ ആർച്ചിന് മുകളിലായാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. മുകളിൽ വലിയൊരു ഗ്ലാസ് ഏരിയയാണ് ടോപ്പ് എൻഡ് വേരിയന്റിലുള്ളത്. കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

604 ലിറ്റർ ബൂട്ട് സ്പേസാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. ആയതിനാൽ ലഗേജിന്റെ കാര്യമോർത്ത് ടെൻഷനടിക്കുകയേ വേണ്ട. ഒരേസമയം ആഡംബരവും ഏറ്റവും മിനിമലുമായി ഡിസൈൻ ചെയ്‌തിരിക്കുന്ന അകത്തളം പ്രശംസനീയമാണ്. ക്യാബിനിൽ കുറച്ച് സോഫ്‌റ്റ്-ടച്ച് പ്ലാസ്റ്റിക്കുകളും കുറച്ച് ഗോൾഡ് ഹൈലൈറ്റുകളും പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ക്ലാസ്-ലീഡിംഗ് വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ എന്നിവയും സൂപ്പറാണ്.

ഇൻഫിനിറ്റിയിൽ നിന്നുള്ള 9-സ്പീക്കർ ഓഡിയോ സിസ്റ്റവും ഇൻഫോടെയ്ൻമെൻ്റ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നതിനാൽ സംഗീത ആസ്വാദനവും മികച്ചതായിരിക്കും. കസ്റ്റമൈസ് ചെയ്യാവുന്ന തീമുകളുള്ള ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിലൂടെ എംജിയുടെ ഐ-സ്മാർട്ട് സ്യൂട്ട് വഴി 80-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ആക്‌സസ് ചെയ്യാം. കൂടാതെ ഗെയിമുകൾ, മ്യൂസിക് സ്ട്രീമിംഗ്, OTT സിനിമകൾ, ഷോകൾ എന്നിവയുൾപ്പെടെ വിവിധ ആപ്പുകളും ഇതിലൂടെ ലഭ്യമാവും.

അതുപോലെ ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം ബഹുഭാഷാ വോയ്‌സ് റെക്കഗ്നിഷനഷും വാഹനത്തിലുണ്ട്. വെന്റിലേറ്റഡ് ഡ്രൈവർ സീറ്റുകൾ, 6-തരത്തിൽ ക്രമീകരിക്കാനാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും എംജി വിൻഡ്‌സർ ഇവിയുടെ ഹൈലൈറ്റാണ്. വിമാനത്തിലെ ബിസിനസ് ക്ലാസിലേതിന് സമാനമായ യാത്രയാണ് പിൻസീറ്റുകളിൽ ലഭിക്കുക. പരമാവധി 135 ഡിഗ്രി വരെ ചാരിയിരിക്കാൻ വരെ കഴിയുമെന്നതിനാൽ ഏത് ദീർഘദൂര യാത്രകളും സുഖപ്രദമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 25, 2025, 20:45 [IST]
English summary
Wife of actor sonu sood crashed into a truck mg windsor saves her life video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X