മനുഷ്യനേക്കാള്‍ സ്‌നേഹമുള്ള കാട്ടാന; നടുറോഡില്‍ പെട്ട ട്രക്ക് ഡ്രൈവറോട് ചെയ്തത് കണ്ടോ...

കാനന പാതയിലൂടെ ഡ്രൈവ് ചെയ്യുന്നവരുടെ പേടിസ്വപ്‌നമാണ് വന്യമൃഗങ്ങള്‍. കാടിനുള്ളില്‍ കൂടി കടന്ന് പോകുന്ന ഹൈവേകളിലും മറ്റും സ്ഥിരം കാഴ്ചയാണ് ആനയും കാട്ടുപോത്തും മറ്റും. ഇത്തരം മൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമായതിനാല്‍ വാഹനങ്ങള്‍ അവയില്‍ നിന്ന് അകലം പാലിക്കുന്നതാണ് ഉത്തമം. പലപ്പോഴും ഇത്തരം വന്യമൃഗങ്ങള്‍ വാഹനങ്ങളെ ആക്രമിക്കുന്ന പല വീഡിയോസും നാം കണ്ടിട്ടുണ്ട്.

എന്നാല്‍ ഒരു ട്രക്ക് ഡ്രൈവറുടെ രക്ഷകനായി അവതരിച്ച ഒരു കാട്ടാനയാണിപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ശ്രീലങ്കയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. നടുറോഡില്‍ വണ്ടി തകരാറിലായി കുടുങ്ങിയ ട്രക്ക് ഡ്രൈവറെ ജമ്പ്-സ്റ്റാര്‍ട്ട് ചെയ്യുന്നതിന് വാഹനം തള്ളി സഹായിക്കുകയായിരുന്നു ഇവിടെ ആന. യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ഏതാനും വര്‍ഷം പഴക്കമുള്ളതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി.

wild elephant push start truck

പ്രദീപ് ഇന്ദിക കാര്യവാസം തന്റെ യൂട്യൂബ് ചാനലിലാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ വനപ്രദേശമായ ഹബറാനയിലൂടെ കടന്നുപോകുന്ന റോഡില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് വീഡിയോയുടെ വിവരണം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിലേക്ക് കടന്നാല്‍ റോഡില്‍ നിര്‍ത്തിയിരിക്കുന്ന ഒരു ട്രക്കിന്റെ അരികില്‍ കാട്ടാന നില്‍ക്കുന്നതാണ് തുടക്കത്തില്‍ കാണുക. ആന ട്രക്കിനെ ആക്രമിക്കുമെന്ന് നമുക്ക് ആദ്യം തോന്നുമെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല. ഇവിടെ നമ്മുടെ ആന വളരെ ശാന്തനായാണ് കാണപ്പെടുന്നത്. വണ്ടി അനങ്ങാത്തതിനാല്‍ അത് തകരാറിലായതാണെന്ന് നമുക്ക് മനസ്സിലാക്കാം. റോഡില്‍ ആന നില്‍ക്കുന്നതിനാല്‍ തന്നെ ട്രക്കിനകത്തുണ്ടായിരുന്ന ഡ്രൈവറും സഹായിയും ക്യാബിനില്‍ കുടുങ്ങി.

wild elephant push start truck

വാഹനം സ്റ്റാര്‍ട്ടാവത്തതിനാല്‍ എടുത്ത് പോകാനും പറ്റില്ല. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ആന ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുക. ആദ്യം അത് പതുക്കെ ട്രക്ക് തള്ളി. എന്നാല്‍ അത് കാണുന്ന സമയത്തും ആന ട്രക്കിന്റെ കണ്ടെയ്നര്‍ തുറക്കാനോ മറ്റോ ശ്രമിക്കുകയാണെന്നേ നമ്മള്‍ കരുതൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആന വണ്ടി തള്ളി ട്രക്ക് ഡ്രൈവറെ സഹായിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.

ട്രക്കിന്റെ പിന്‍ഭാഗത്ത് ചാരി നിന്ന് മനുഷ്യന്‍മാര്‍ തള്ളുന്നത് പോലെ തന്നെ ആന തള്ളി സഹായിച്ചു. ആദ്യ ശ്രമത്തില്‍ ട്രക്ക് മുന്നോട്ട് നീങ്ങിയെങ്കിലും സ്റ്റാര്‍ട്ട് ആയില്ല. അതുകൊണ്ടൊന്നും ആന പിന്‍വാങ്ങാന്‍ തയാറായില്ല. ട്രക്ക് സ്റ്റാര്‍ട്ടയിട്ടില്ലെന്ന് തോന്നിയതിനാലാകണം ആന വണ്ടി വീണ്ടും തള്ളി. ഇത്തവണ സ്റ്റാര്‍ട്ടയതും ട്രക്ക് മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

റോഡില്‍ എതിര്‍ദിശയില്‍ നിന്ന് രണ്ട് ബൈക്ക് യാത്രക്കാരും ഒരു കാറും വരുന്നതും വീഡിയോയുടെ അവസാനത്തില്‍ കാണാം. ഇവിടെ ആന ഈ വാഹനങ്ങളെ ഒന്നും ഗൗനിക്കുന്നില്ല. ഒരുപക്ഷേ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്ന പ്രദേശമായിരിക്കാം ഒരുപക്ഷേ ഇത്. ചിലപ്പോള്‍ സ്ഥിരമായ വാഹന സാന്നിധ്യം കാരണം അവയുടെ രൂപവും ശബ്ദവുമെല്ലാം ആനക്ക് പരിചയമായിക്കാണും.

പലപ്പോഴും വന്യമൃഗങ്ങള്‍ക്ക് വാഹന യാത്രികര്‍ ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. വനപാലകര്‍ ഇത് വിലക്കാറാണ് പതിവ്. ഇത്തരത്തില്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ മൃഗങ്ങള്‍ അക്രമസ്വഭാവം കാണിക്കുമെന്നതിനാലാണിത്. ഇവിടെ ആന എന്തുകൊണ്ടാണ് ട്രക്ക് തള്ളിയതെന്ന് വ്യക്തമല്ല. ഒരുപക്ഷേ ട്രക്കിന്റെ രൂപം കണ്ട് അത് തന്റെ ശത്രുവാണെന്ന് ധരിച്ച് മല്‍പ്പിടുത്തം പിടിച്ചതാകാനും സാധ്യതയുണ്ട്.

ഏതായാലും വനപാതയിലൂടെ പോകുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ സംയമനം പാലിച്ച് സമയോചിതമായി ഇടപെടണം. ഇതുപോലുള്ള സാഹചര്യങ്ങളില്‍ വാഹനത്തില്‍ നിന്ന് പുറത്തുകടക്കുന്നതും ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്നതും ഒഴിവാക്കേണ്ടതാണ്. ശബ്ദം കേട്ട് വന്യമൃഗം അസ്വസ്ഥരായാല്‍ അവ ആക്രമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധയോട് കൂടി മാത്രം ഇത്തരം സാഹചര്യത്തില്‍ പെരുമാറുക.

More from DriveSpark

Article Published On: Thursday, August 17, 2023, 13:30 [IST]
English summary
Wild elephant pushed truck to jump starting after vehicle breakdown viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X