ഫോട്ടോ എടുത്തത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, സഞ്ചാരിയെ കണ്ടം വഴി ഓടിച്ച് കാട്ടാന, വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു റൂട്ടാണ് മസിനഗുഡി വഴി ഊട്ടിയ്ക്ക് ഒരു യാത്ര. എന്നാൽ ഈ റൂട്ട് കാടിനുളളിലൂടെ പോകുമ്പോൾ അധികം ആവേശം കാണിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മറ്റൊന്നുമല്ല കാട്ടിലെ മൃഗങ്ങൾക്ക് ചിലപ്പോൾ നമ്മളുടെ യാത്രയും ഫോട്ടോഷൂട്ടുകളും ഒന്നും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ചിലപ്പോൾ അവർ അക്രമാസക്തരാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുത്തങ്ങയിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാണ്.
കാട്ടാനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ആളുകൾ മൃഗത്തിൻ്റെ ചവിട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വീഡിയോ ഇതിനോടകം ഇൻ്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. വയനാടൻ ഗ്രാമം തങ്ങളുടെ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഹ്യുണ്ടായി ഐ20യുടെ തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാർ യാത്രക്കാരനാണ് ഇത് റെക്കോർഡ് ചെയ്തത്. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചാൽ കാറിലുണ്ടായിരുന്നവർ ഇതുവഴി സഞ്ചരിക്കുന്ന വിനോദസഞ്ചാരികാനാണ് സാധ്യത.

റോഡരികിൽ ഒരു കാട്ടാനയെ കണ്ടതോടെ അവർ ആവേശഭരിതരായി ആളുകൾ കാറിൽ നിന്ന് ഇറങ്ങി റോഡിൽ ആനയോടൊപ്പം സെൽഫിയെടുക്കാൻ തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന വിവരം. ആന പെട്ടെന്ന് മനുഷ്യർക്ക് നേരെ ഓടിവരികയായിരുന്നു. അവർ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ്, ആന അവരുടെ പിന്നാലെ എത്തി. കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് പോവുകയായിരുന്ന സവാദ് എന്ന വ്യക്തിയാണ് ആന ഒരു കൂട്ടം ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് വീഡിയോ പകർത്തിയത്.
ഇരുവരും കാറിൽ കയറാൻ ശ്രമിച്ചെങ്കിലും ആന അടുത്ത് നിന്നതിനാൽ വാതിൽ തുറന്ന് അകത്ത് കയറാൻ സമയം കിട്ടാതെ മീറ്ററുകളോളം ഓടിയപ്പോൾ ഒരാൾ നിലത്തുവീണു. ആന ഉടനെ നിർത്തി തിരിഞ്ഞു. സൂക്ഷിച്ചു നോക്കിയാൽ ആന മനുഷ്യനെ പിൻകാലുകൾ കൊണ്ട് നിലത്തിട്ട് ചവിട്ടാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ആ മനുഷ്യൻ വളരെ ഭാഗ്യവാനായത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് തവണ ആന ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

പെട്ടെന്ന് എതിർദിശയിൽ നിന്ന് വാഹനം വന്നത് കൊണ്ട് ആന അതിന് പിന്നാലെ പോയത് കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ഒരിക്കലും റോഡിൽ നിർത്തരുത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. വാഹനം നിർത്തിയാലും വാഹനത്തിൽ നിന്ന് ഇറങ്ങാനോ വന്യമൃഗങ്ങളുടെ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അത്പോലെ തന്നെ രാത്രിയിൽ ഇത്തരം റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക, ഈ സമയത്ത് നിരവധി മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്.
മൃഗങ്ങൾ നിങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടാൽ, കൂടുതൽ ശബ്ദമുണ്ടാക്കാതെ കാർ പതുക്കെ റിവേഴ്സ് ഓടിക്കുക. കൂടാതെ, ശബ്ദമുണ്ടാക്കരുത്, കാരണം അത് അവരെ ശല്യപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ആക്രമിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യും. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് തികച്ചും വന്യമൃഗങ്ങളാണ് എന്നൊരു ചിന്ത നിങ്ങൾക്കുണ്ടാകണം. വീട്ടിൽ വളർത്തുന്നതോ മനുഷ്യരുമായി ഇണങ്ങിയവരോ അല്ല എന്ന് മനസിലാക്കുക.

ഹ്യുണ്ടായി i20 -യിലാണ് സഞ്ചാരികൾ യാത്ര ചെയ്തത്. വാഹനത്തിൻ്റെ അടുത്ത് എത്തുകയോ വാഹനത്തെ അക്രമിക്കുകയോ ചെയ്താൽ എങ്ങനെയെങ്കിലും വാഹനമോടിച്ച് രക്ഷപ്പെടാം എന്ന് മനസിലാക്കാം, പക്ഷേ വാഹനത്തിൻ്റെ പുറത്ത് ആന വന്നാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും ആനയെ ഓടി തോൽപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ആനയ്ക്ക് ഇത്രയും വലിപ്പമുണ്ട് എന്ന് വിചാരിച്ച് വേഗത ഇല്ല എന്ന് വിചാരിക്കരുത്. പ്രതീക്ഷിക്കുന്നതിന് അപ്പുറത്തെ വേഗതയിൽ ആന നിങ്ങളുടെ മുന്നിൽ എത്തിയേക്കാം.
ഊട്ടിയ്ക്ക് യാത്ര പോകുന്നതൊക്കെ കൊളളാം പക്ഷേ ഇത്തരത്തിലുളള സാഹസങ്ങൾ പരമാവധി ഒഴിവാക്കുക, എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമല്ല, ഈ റൂട്ടിൽ ആനകൾ മാത്രമല്ല, പുലികളും, കടുവയുമൊക്കെയുണ്ട്, ഇതിൻ്റെ ഒക്കെ മുന്നിൽ ചെന്ന് പെട്ട് കഴിഞ്ഞാൽ പിന്നെ ഒന്ന് ചിന്തിക്കാൻ പോലും സമയം കാണില്ല. തമാശയ്ക്ക് പറയാം പിന്നെ എല്ലാം പുലി ചെയ്തോളും എന്ന്, എന്നാൽ കാര്യത്തോട് അടുക്കുമപോൾ അറിയാം. നിങ്ങൾക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടുണ്ടോ, എങ്കിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുത്.


Click it and Unblock the Notifications








