അര്‍ജന്റീനയെ അട്ടിമറിച്ച ടീമിന് സൗദി രാജകുമാരന്‍ Rolls Royce Phantom സമ്മാനിക്കുമോ? കാത്തിരുന്ന് ആരാധകർ

ഫുട്‌ബോള്‍ ലോകകപ്പിലെ വമ്പന്‍ അട്ടിമറികളിലൊന്നിനാണ് കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോക ഫുട്ബാളിലെ വന്‍ശക്തിയായ അര്‍ജന്റീനയെ 2-1 ന് തോല്‍പ്പിച്ച് സൗദി അറേബ്യ ചരിത്ര ജയം സ്വന്തമാക്കി.

36 മത്സരങ്ങള്‍ പരാജയമറിയാതെ കുതിച്ച അര്‍ജന്റീനയെ ഗ്രീന്‍ ഈഗിള്‍സ് പഞ്ഞിക്കിടുകയായിരുന്നു. ചരിത്ര ജയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് സൗദി അറേബ്യ ഇപ്പോള്‍. ജയത്തിന് പിന്നാലെ ബുധനാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചോദ്യം ഉയര്‍ന്ന് വരികയാണ്.

അര്‍ജന്റീനയെ അട്ടിമറിച്ച ടീമിന് സൗദി രാജകുമാരന്‍ Rolls Royce Phantom സമ്മാനിക്കുമോ? കാത്തിരുന്ന് സോഷ്യല്‍ മീഡിയ

ഇതിഹാസ താരം ലയണല്‍ മെസ്സി നയിച്ച അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദി ടീം അംഗങ്ങള്‍ക്ക് രാജഭരണകൂടം റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍ നല്‍കുമോ എന്നതാണ്. രാജ്യത്തിന് അഭിമാനിക്കാവുന്ന ജയം സമ്മാനിച്ച ടീം അംഗങ്ങള്‍ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) വന്‍ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയ്ക്കെതിരായ മികച്ച വിജയത്തിന് ശേഷം സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ സൗദി അറേബ്യന്‍ കളിക്കാരനും ഒരു റോള്‍സ് റോയ്സ് ഫാന്റം കാര്‍ സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരക്കുന്നത്.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സൗദി അറേബ്യന്‍ താരങ്ങള്‍ക്ക് എംബിഎസ് കിടിലന്‍ സമ്മാനം നല്‍കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെയാണ് പടരുന്നത്. സൗദി അറേബ്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ രാജകുമാരന്‍ റോള്‍സ് റോയ്സ് പങ്കുവെക്കുന്നതായുള്ള വിവരം പ്രമുഖ ഇന്ത്യന്‍ വ്യവസായി സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സൗദി അറേബ്യന്‍ താരങ്ങള്‍ക്കെല്ലാം റോള്‍സ് റോയ്സ് ഫാന്റം കാറുകള്‍ ലഭിക്കുമെന്ന് ദന്തഡോക്ടര്‍ കൂടിയായ അവാബ് അല്‍വി ട്വിറ്ററില്‍ കുറിച്ചു.

1994 ലെ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അത്ഭുത ഗോള്‍ നേടിയ സയ്യിദ് അല്‍ ഓവ്എയ്‌റന് സൗദി രാജാവ് റോള്‍സ് റോയ്‌സ് കാര്‍ സമ്മാനിച്ച മുന്‍കാല അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ഈ വാര്‍ത്തക്ക് ബലം കൂടിയത്. ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാള്‍ ഇക്കുറി ഗോള്‍ അടിച്ചവര്‍ക്ക് മാത്രമാണോ അതേ ടീമിന് മൊത്തം റോള്‍സ് റോയ്‌സ് കാര്‍ ലഭിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

പത്താം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ മത്സരത്തില്‍ അര്‍ജന്റീനയാണ് മത്സരത്തില്‍ മുന്നിലെത്തിയത്്. എന്നാല്‍ രണ്ടാം പകുതിയില്‍ സാലിഹ് അല്‍ ഷെഹ്രി (48'), സലാം അല്‍ ദവ്സാരി (53') എന്നിവരിലൂടെ സൗദി ജയം പിടിച്ചെടുക്കുകയായിരുന്നു. അര്‍ജന്റീനയ്ക്കെതിരായ വിജയം മൂന്ന് പോയിന്റ് നേടി ഗ്രീന്‍ ഫാല്‍ക്കണ്‍സ് ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. ഇനി ഗ്രൂപ് 'സി'യിൽ മെക്സികോ, പോളണ്ട് ടീമുകൾക്കെതിരായ രണ്ടു മത്സരങ്ങളും ജയിച്ചില്ലെങ്കിൽ മെസ്സിക്കും കൂട്ടർക്കും നോക്കൗട്ട് റൗണ്ടിലെത്താതെ നാട്ടിലേക്ക് മടങ്ങാം

ലോകത്തിലെ ഏറ്റവും നിശബ്ദ മോട്ടോര്‍ കാറായി ഇതിനകം കണക്കാക്കപ്പെട്ടിട്ടുള്ള ഫാന്റം. സൗദി താരങ്ങള്‍ക്ക് റോള്‍സ് റോയ്‌സ് ഫാന്റം 8 ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ഈ ഏറ്റവും പുതിയ തലമുറ റോള്‍സ് റോയ്സ് ഫാന്റം പുതിയ അലുമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത്. 'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' എന്നാണ് റോള്‍സ് റോയ്സ് ഇതിനെ വിളിക്കുന്നത്. ഏറ്റവും പുതിയ തലമുറ റോള്‍സ് റോയ്സ് ഫാന്റം VIII-ന്റെ എക്സ്റ്റെന്‍ഡഡ് വീല്‍ ബേസ് (EWB) പതിപ്പിന് 13.5 കോടി രൂപയാണ് അടിസ്ഥാന വില.

6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് സീരീസിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 563 bhp കരുത്തും 900 Nm പവറും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സാറ്റലൈറ്റ് അറ്റാച്ച്ഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റമാണ് ഇതിന് ലഭിക്കുന്നത്. വെറും 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് കഴിയും. റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് VIII-ന് 130 കിലോഗ്രാം സൗണ്ട് ഇന്‍സുലേഷന്‍ ലഭിക്കുന്നതിനാലാണ് ഇത് ലോകത്തിലെ ഏറ്റവും നിശബ്ദ വാഹനങ്ങളില്‍ ഒന്നായി മാറുന്നത്. ഓരോ വിന്‍ഡോയിലും 6 എംഎം ഡബിള്‍-ലേയേര്‍ഡ് സൗണ്ട് പ്രൂഫ് ഗ്ലേസിംഗ് ഉണ്ട്.

തന്റെ മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ 30% ഭാരം കുറവാണ് റോള്‍സ് റോയ്‌സ് ഫാന്റം VIII-ന്. മുന്‍ഗാമിയേക്കാള്‍ 77 എംഎം നീളവും 8 എംഎം ഉയരവും 29 എംഎം വീതിയും കൂടുതലുള്ള ഇത് എക്കാലത്തെയും വലിയ റോള്‍സ് റോയ്‌സുകളില്‍ ഒന്നാണ്. റോള്‍സ് റോയ്‌സ് ഫാന്റം VIII-ന് വലിയ 24-സ്ലാറ്റ് ക്രോം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Will saudi prince gift rolls royce phantom to saudi arabia football team for defeating argentina
Story first published: Wednesday, November 23, 2022, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X