ബസ്സിന്റെ ബോഡി ടെലിവിഷനാകുമ്പോള്‍...
ബസ്സുകളില്‍ പരസ്യം പതിക്കുന്നത് ഒരു പുതിയ ഏര്‍പ്പാടല്ല. നമ്മുടെ പഴയ ആനവണ്ടികളിലെ ചന്ദ്രിക സോപ്പ് പരസ്യങ്ങള്‍ മുതല്‍ ഇന്നത്തെ എസി ബസ്സുകളിലെ വിനൈല്‍ പ്രിന്റിംഗ് വരെയുള്ളവ നമുക്ക് പരിചിതങ്ങളാണ്. സാങ്കേതികതയുടെ വളര്‍ച്ച നമ്മുടെ സകല ബോധ്യങ്ങളെയും അട്ടിമറിക്കുന്ന കാലമാണിത്. ടാഡ് ഓര്‍ലോവ്‌സ്‌കി എന്നയാള്‍ ഡിസൈന്‍ ചെയ്ത ബസ്സ് ഇത്തരമൊരു അട്ടിമറിയാണ്.
ബസ്സിന്റെ പുറംപ്രതലത്തെ ഒരു വലിയ ടെലിവിഷന്‍ സ്‌ക്രീനാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. സാധാരണ എല്‍സിഡി ഡിസ്‌പ്ലേകള്‍ പോലെത്തന്നെയാണ് ഈ സ്‌ക്രീന്‍ പ്രവര്‍ത്തിക്കുകയെങ്കിലും സാരമായ ചില വ്യത്യാസങ്ങളുമുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ ചുവടെ. അവസാനമുള്ള വീഡിയോയും കാണുക.

വില്ലി
വില്ലി എന്നാണ് ഈ കണ്‍സെപ്റ്റിന് പേരു നല്‍കിയിരിക്കുന്നത്. ഈ ബസ്സിലുപയോഗിച്ചിരിക്കുന്ന സാങ്കേതികത മറ്റു പല പ്രതലങ്ങളില്‍ നേരത്തെ ഉപയോഗിച്ച് നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍, ഒരു ബസ്സില്‍ ഇത് കാണുന്നത് ആദ്യമാണ്.

എല്‍സിഡി ഡിസ്‌പ്ലേ
സാധാരണ എല്‍സിഡി ഡിസ്‌പ്ലേ സംവിധാനം തന്നെയാണ് വില്ലിയുടെ ബോഡിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇത് സുതാര്യമാണ്.

പരസ്യം
ബസ്സിന്റെ പുറംഭാഗത്തെ ഇങ്ങനെ മാറ്റുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ടെന്നു കാണാം. പ്രധാന സംഗതി വാണിജ്യ പരസ്യങ്ങള്‍ക്കായി ഇവിടം ഉപയോഗിക്കാം എന്നതാണ്.

മറ്റൊരു ഉപയോഗം, ബസ്സിന്റെ റൂട്ടുകളും മറ്റും കൃത്യമായും വിശദമായി എഴുതിക്കാണിക്കുന്നതിനും ഈ പ്രതലം സഹായകമാകും.

വാര്‍ത്തകളും മറ്റും പ്രദര്‍ശിപ്പിക്കാനും ഈ പ്രതലം ഉപയോഗിക്കാം. സര്‍ക്കാരിന്റെ പുതിയ പദ്ധതികളും പാര്‍ടി പ്ലീനം പരസ്യവും ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുമെല്ലാം ഇങ്ങനെ ബസ്സുകളില്‍ പരസ്യമായി വരുന്ന ആ മധുരമനോജ്ഞകാലം ഒന്നു സങ്കല്‍പിച്ചുനോക്കൂ...

മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഈ ചലച്ചിത്രബസ്സ് കണ്ട് അന്തംവിട്ടു നില്‍ക്കുവാനും അപകടങ്ങളുണ്ടാകുവാനും സാധ്യതകളുണ്ടെന്നതും കാണാതിരിക്കാനാവില്ല.


Click it and Unblock the Notifications








