കഥ പറയുന്നവര്‍ക്ക് മില്‍ഖയുടെ ഡിസര്‍ട്ട് സ്റ്റോം സമ്മാനം

ഭാഗ് മില്‍ഖാ ഭാഗ് തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനം വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ മില്‍ഖാ സിങ്ങിന്റെ ഐതിഹാസിക ജീവിതത്തെ വൈകാരിക തീവ്രമായി അവതരിപ്പിക്കാന്‍ രാകേഷ് ഓംപ്രകാഷ് മേഹ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തില്‍ മില്‍ഖാ സിങ് റോയല്‍ എന്‍ഫീല്‍ഡ് ഡിസര്‍ട് സ്റ്റോം ഓടിക്കുന്ന രംഗങ്ങളുണ്ട്. തങ്ങളുടെ ബ്രാന്‍ഡിന് സിനിമയുമായുള്ള ബന്ധത്തെ ആഘോഷിക്കാനൊരുങ്ങുകയാണ് കമ്പനിയിപ്പോള്‍. ഇതിനായി ഒരു മത്സരം സംഘടിപ്പിക്കുന്നു. 2 ലജന്‍ഡ്‌സ്, 1 ഒഡിസ്സി എന്നാണ് മത്സരത്തിന് പേര്. പങ്കെടുക്കുന്നവര്‍ മില്‍ഖായെപ്പോലെ ജീവിത ലക്ഷ്യപ്രാപ്തിക്കായി നിങ്ങള്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം, അഭിനിവേശം, ത്യാഗം എന്നിവയടങ്ങിയ കഥ വിവരിക്കുന്ന ലേഖനം, വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവ നല്‍കുകയാണ് വേണ്ടത്. വിജയിക്കുന്നയാള്‍ക്ക് സിനിമയില്‍ ഫര്‍ഹാന്‍ ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് ഡിസര്‍ട് സ്റ്റോം സമ്മാനമായി ലഭിക്കും.

Royal Enfield Desert Storm

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യകാല മോഡലുകളിലൊന്നായ ക്ലാസിക് സ്‌റ്റോം ഏറെക്കാലം വിപണിയിലുണ്ടിയിരുന്നില്ല. ക്ലാസിക് ശൈലിയിലുള്ള വാഹനങ്ങളെ ഇഷ്ടപ്പെടുന്ന പുതിയ തലമുറയുടെ വിപണിക്കാലം സ്റ്റോമിനെ തിരിച്ചു വിളിക്കുകയായിരുന്നു. മില്‍ഖാ സിംങ് ഈ വാഹനം ഓടിച്ചിരുന്നു എന്നാണ് സിനിമ പറയുന്ന ഐതിഹ്യം.

Royal Enfield Desert Storm

1.3 ലക്ഷം രൂപയുടെ പരിസരത്താണ് റോയല്‍ എന്‍ഫീല്‍ഡ് ഡിസര്‍ട് സ്റ്റോമിന്റെ വിവിധ മോഡലുകള്‍ വരുന്നത്. സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്റെ ശേഷി 500 സിസിയാണ്.

Royal Enfield Desert Storm

5250 ആര്‍പിഎമ്മില്‍ 27 കുതിരകളുടെ കരുത്താണ് ഡിസര്‍ട് സ്റ്റോം എന്‍ജിന്‍ പകരുന്നത്. 4000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും.

Royal Enfield Desert Storm

സ്റ്റോം, ക്ലാസിക് ക്രോം തുടങ്ങിയ വാഹനങ്ങള്‍ വിപണിയിലെത്തിയതിനു ശേഷം മികച്ച ഉപഭോക്തൃ പ്രതികരണമാണ് റോയല്‍ എന്‍ഫീല്‍ഡിന് ലഭിച്ചത്. വാഹനത്തിന്റെ കാത്തിരിപ്പ് സമയം കാര്യമായി ഉയര്‍ന്നു. ലോകയുദ്ധ കാലത്തെ സ്‌റ്റൈലിംഗാണ് സ്‌റ്റോമിനെ കാഴ്ചയില്‍ വേറിട്ടു നിറുത്തുന്ന ഘടകം. മരുഭൂമികളിലെ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന നിറമാണ് സ്‌റ്റോമില്‍ പൂശിയിട്ടുള്ളത്.

Royal Enfield Desert Storm

രണ്ട് നിറങ്ങളുടെ ചേരുവയായാണ് സ്റ്റോം വരുന്നതെങ്കിലും പ്രധാന നിറം നേരത്തെ പറഞ്ഞ മണല്‍നിറമാണ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ സാധാരണമായി കാണാറുള്ള അതേ ശൈലിയിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഫ്യുവല്‍ ഗേജ് ഘടിപ്പിച്ചിട്ടില്ല. പകരം ഒരു റിസര്‍വ് വാണിംഗ് ഐക്കണാണ് നല്‍കിയിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, July 18, 2013, 16:53 [IST]
English summary
2 Legends 1 Odyssey is the name of the contest and participants are required to upload their own story which showcases their "perseverance, passion, and sacrifice", the same qualities portrayed by Milkha Singh in his life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X