ജിപിഎസ് തുണച്ചില്ല ; കാറിനൊപ്പം യുവതിയും കായലിൽ
വഴിതെറ്റി അലയുന്ന അവസരങ്ങളിലാണ് ജിപിഎസിന്റെ സഹായം തേടുക. വളരെ കൃത്യമായി വഴിക്കാണിക്കുമെന്നതിനാൽ ഏറെ വിശ്വാസമർപ്പിച്ച് ജിപിഎസിനെ ആശ്രയിക്കുന്നവരാണ് കൂടുതൽപേരും. പ്രത്യേകിച്ച് പരിചയമില്ലാത്ത ഇടത്ത് എത്തിച്ചേരേണ്ട സ്ഥലം നൽകിയാൽ വളരെ കൃത്യമായി എത്തിക്കുന്ന ഒരു വഴിക്കാട്ടി കൂടിയാണ് ജിപിഎസ്.
തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ
എന്നാൽ ജിപിഎസിനും അമിളിപ്പറ്റാമെന്ന് ഈ സംഭവംകൊണ്ട് വ്യക്തമായിരിക്കുന്നു. ജിപിഎസിനെ പിൻതുടർന്ന് യാത്രപുറപ്പെട്ട ഒരു യുവതിക്കാണ് ഈ എട്ടിന്റെ പണി കിട്ടിയത്.

കാനഡയിലാണ് ഈ സംഭവം. ജിപിഎസ് വഴിക്കാണിച്ച് ചെന്നെത്തിച്ചതോ കായലിലേക്ക്.

പരിചയമില്ലാത്ത സ്ഥലവും പോരാത്തതിന് മഴയും മൂടൽമഞ്ഞും. വഴി കൃത്യമായി കാണാത്ത അവസ്ഥയിലായതിനാൽ മുന്നിൽ എന്തെന്ന് കാണാൻ ഈ യുവതിക്കായില്ല.

ജിപിഎസ് നിർദേശിച്ച വഴിയിലൂടെ നീങ്ങിയതുകാരണം താൻ കായലിലും ചെന്നുവീണുവെന്ന് യുവതി പരാതിപ്പെട്ടു.

ടൊയോട്ട യാരിസായിരുന്നു 100 അടി താഴ്ചയുള്ള കായലിൽ മുങ്ങിതാഴ്ന്നത്.

കാർ പൂർണമായും മുങ്ങുന്നതിന് മുൻപായി രക്ഷപ്പെട്ടതിനാൽ മരണം സംഭവിച്ചില്ലെന്ന് ഈ യുവതി വെളിപ്പെടുത്തി.

ഒരിക്കൽപോലും ജിപിഎസിനെ അന്തമായി വിശ്വസിക്കരുതെന്ന കാര്യം വ്യക്തമായെന്ന് യുവതി കൂട്ടിച്ചേർത്തു.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

ഇന്ത്യ വിടുകയാണോ?എന്നാൽ ഡ്രൈവിംഗ് ലൈസൻസും കൂടെ കരുതിക്കോള്ളൂ


Click it and Unblock the Notifications








