ഒരു കൈയബദ്ധം നാറ്റിക്കരുതേ! ഒരേ കാറിൽ തന്നെ രണ്ട് തവണ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി, വൈറൽ വീഡിയോ കാണാം
വാഹനമോടിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികം, എന്നാൽ അശ്രദ്ധ കാണിച്ച് വാഹനമോടിക്കുന്നവരുടെ വാഹനവും അപകടത്തിൽപ്പെടും. പെൺകുട്ടികളെ മൊത്തമായി പറയുന്നില്ല എങ്കിലും ചില പെൺകുട്ടികൾ ഇരുചക്ര വാഹനമോടിക്കുമ്പോൾ അശ്രദ്ധ കാണിക്കാറുണ്ട്. സ്കൂട്ടർ അപകടത്തിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് വാഹനത്തിൻ്റെ എഞ്ചിൻ ഓഫ് ചെയ്യുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. മറിഞ്ഞ് കിടക്കുന്ന വാഹനം ഉയർത്താൻ ശ്രമിക്കുമ്പോൾ അറിയാതെ ആക്സിലിറേറ്റർ തിരിയുകയും വാഹനം വീണ്ടും മുന്നോട്ട് പോയി അപകടം സൃഷ്ടിക്കുന്ന തരത്തിലുള്ള വീഡിയോ പല തവണ സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. എന്നാൽ ഇടിച്ച വാഹനത്തിൽ തന്നെ വീണ്ടും ഇടിച്ചാൽ എന്താ ചെയ്ക.
വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ആൾട്ടോ 800 രണ്ട് പെൺകുട്ടികൾ സഞ്ചരിച്ച് ഹോണ്ട ആക്ടിവ വന്നിടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ പെൺകുട്ടി സ്കൂട്ടർ പിന്നോട്ടെടുക്കുമ്പോൾ വാഹനത്തിൻ്റെ കേടുപാടുകൾ പരിശോധിക്കാൻ ഇറങ്ങിയ ഡ്രൈവർക്ക് നേരെ സ്കൂട്ടർ ഓടിച്ച് കയറ്റുകയായിരുന്നു. പിന്നോട്ടെടുക്കുന്ന വെപ്രാളത്തിൽ പെൺകുട്ടി അബദ്ധത്തിൽ ആക്സിലറേറ്റർ തിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. സംഭവം നടന്നത് മധ്യപ്രദേശിലാണ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളിൽ ഒന്നാണ് ആക്‌ടിവയുടെ 110 സിസി, 125 സിസി സ്‌കൂട്ടറുകൾ. ഹോണ്ട ആക്ടിവയ്ക്ക് 80,950 രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ OBD-2B എമിഷൻ റെഗുലേഷനുകളിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത അതേ 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 110 മോഡലിന് തുടിപ്പേകുന്നത്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 7.8 bhp പവറും 5,500 ആർപിഎമ്മിൽ 9.05 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനുമാവും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ആക്‌ടിവ 110 പതിപ്പിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 2025 മോഡൽ ഇയർ അപ്ഡേറ്റിന്റെ ഭാഗമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയും ജനപ്രിയനിലേക്ക് ബ്രാൻഡ് അവതരിപ്പിക്കുകയുണ്ടായി.
ഈയൊരു ഫീച്ചർ ഇന്ത്യയിലെ എല്ലാ ഹോണ്ട ഇരുചക്ര വാഹനങ്ങളിലും സ്റ്റാൻഡേർഡായി വരുന്ന കാര്യമാണ്. നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, കൂടുതൽ പ്രവർത്തനങ്ങൾ എന്നിവ നൽകുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പുമായി ഡിസ്പ്ലേ പൊരുത്തപ്പെടുന്നുമുണ്ട്c. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും സ്കൂട്ടറിൽ ലഭ്യമാണ്. 2025 ഹോണ്ട ആക്ടിവ ഇപ്പോൾ രാജ്യത്തുടനീളമുള്ള HMSI ഡീലർഷിപ്പുകളിൽ ലഭ്യമാണ്.
ടിവിഎസ് ജൂപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് സ്കൂട്ടർ മത്സരിക്കുന്നത്. മറുവശത്ത് 2025 ഹോണ്ട ആക്ടിവ 125 വേരിയന്റിന് 94,922 മുതൽ 97,146 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. OBD2B കംപ്ലയിന്റായി പുതുക്കിപ്പണിത 123.92 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള ഒരു ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8.3 bhp പവറിൽ പരമാവധി 10.15 Nm ടോർക്ക് വരെ നൽകാനുമാവും.

110 പതിപ്പിന് സമാനമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TCT ഡാഷ്‌ബോർഡ് ഇതിലും കൊടുത്തിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ടുവരുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പുമായി പുതിയ ക്ലസ്റ്റർ ജോടിയാക്കാനും സാധിക്കും. സുസുക്കി ആക്‌സസ്, യമഹ ഫാസിനോ, യമഹ റേ ZR, ടിവിഎസ് ജുപ്പിറ്റർ 125, ടിവിഎസ് എൻടോർഖ് തുടങ്ങിയ പ്രമുഖരുമായാണ് സെഗ്മെന്റിൽ ആക്‌ടിവയുടെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








