പിന്നാലെ വന്ന് കുരച്ച് വീഴ്ത്തും; അപകടത്തിൻ്റെ വീഡിയോ വൈറൽ; കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണേ
ബൈക്കിൽ പോകുമ്പോൾ തെരുവ് നായ്ക്കൾ പിറകേ ഓടിവരുന്നത് എല്ലാ ഇരുചക്ര യാത്രക്കാരുടേയും പേടിസ്വപ്നമാണ്. നിരവധി അപകടങ്ങളാണ് ഇതുമൂലം എല്ലായിടത്തും ഉണ്ടായിട്ടുളളത്. അത്തരത്തിലൊരു സംഭവമാണ് ഒഡീഷയിൽ നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് സ്ത്രീകളും ഒരു കുട്ടിയും സ്കൂട്ടറിൽ സഞ്ചരിച്ചപ്പോഴാണ് പിന്നാലെ തെരുവ് നായ്ക്കൾ ഓടി വന്നത്.
പുലർച്ചെ യുവതി ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആറോളം തെരുവ് നായ്ക്കളാണ് സ്കൂട്ടറിനെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. വാഹനമോടിച്ചിരുന്ന സ്ത്രീ പേടിച്ച് അടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. മുന്ന് പേരും വാഹനത്തിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിക്ക് ക്ഷേത്രത്തിൽ പോകുന്ന വഴിക്കാണ് തങ്ങളെ ഏഴോളം നായ്ക്കൾ പിന്തുടർന്നതെന്നും താൻ വാഹനത്തിൻ്റെ വേഗത കൂട്ടിയത് കൊണ്ടാണ് പിന്നിൽ ഇരുന്ന യാത്രക്കാരിയെ നായ കടിക്കാഞ്ഞതെന്നും യുവതി പറഞ്ഞു.

കുറച്ച് ദൂരമല്ലേ ഉളളു, ഞാൻ ഈ കവല വരെ പോകുന്നുളളു, ഇത്തരത്തിലുളള മുട്ടാപ്പോക്ക് ന്യായീകരമാണ് ചില യാത്രക്കാർ പറയുന്നത്. പക്ഷേ ഒരു കാര്യം ഓർക്കണം ഒരു നായ പിന്നാലെ ഓടിച്ചാൽ വാഹനം വേഗത്തിലോടിച്ച് നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൽ ഇടിച്ചാൽ പരിക്കേൽക്കാതിരിക്കാൻ ഹെൽമറ്റ് വയ്ക്കുന്നത് നല്ലതല്ലേ. ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ഇടാനും മറക്കരുത്. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തലയിൽ നിന്ന് തെറിച്ച് പോകാനും തലയിടിച്ച് വീണാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

ഒരു നായ നമ്മുടെ വാഹനത്തിൻ്റെ പിന്നാലെ ഓടുകയോ ഉപദ്രവിക്കാനായി വരുകയോ ചെയ്താൽ എന്ത് വേണമെന്ന് പലർക്കും അറിയില്ല. ആദ്യമായി ചെയ്യേണ്ടത് നായ്ക്കൾ വാഹനത്തിൻ്റെ പിന്നാലെ ഓടിവന്നാൽ വാഹനത്തിൻ്റെ വേഗത കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോൾ നായ്ക്കൾ ശാന്തരാകുകയും തിരിഞ്ഞു നടക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും വാഹനമോടിച്ച് പോകുകയും ചെയ്യാൻ സാധിക്കും. മറ്റ് ചിലർ ചെയ്യുന്നത് പിന്നാലെ വരുന്ന നായ്ക്കളെ കാലുകൊണ്ട് ചവിട്ടുക എന്നതാണ്.
പക്ഷേ അതൊരു ശരിയായ നടപടി അല്ല കാരണം, നിങ്ങൾ വാഹനമോടിച്ചു കൊണ്ടിരിക്കുമ്പോൾ കാലുകൊണ്ട് ചവിട്ടിയാൽ നിങ്ങൾക്ക് ബാലൻസ് നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്യും, അത് മാത്രമല്ല നിങ്ങളുടെ ചവിട്ട് കൊണ്ട് നായ്ക്കൾക്ക് പരിക്കേറ്റാൽ അത് വലിയ പ്രശ്നമായി തീരാനും സാധ്യതയുണ്ട്. ഇനിയെങ്ങാനും നായ്ക്കൾക്ക് പരിക്ക് പറ്റുകയോ നിങ്ങളുടെ ചവിട്ട് കൊണ്ട് നായ ചത്തുപോയാൽ ഗുരുതര പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടി വരും, അത് കൊണ്ട് അതിന് മുതിരാതിരിക്കുക.
#WATCH | Odisha: A woman who was scared of being bitten by stray dogs, rammed her scooty into a car parked on the side of the road in Berhampur city. There were three people on the scooty; all have sustained injuries in the incident. (03.04)
— ANI (@ANI) April 3, 2023
(Viral CCTV visuals) pic.twitter.com/o3MeeBYYPm
ഏറ്റവും പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന കാര്യം എന്ന് പറയുന്നത്, നായ്ക്കൾ പിന്നാലെ ഓടി വരുമ്പോൾ ഉച്ചത്തിൽ നിലവിളിക്കുക എന്നതാണ്, അത് മറ്റൊന്നും കൊണ്ടല്ല നായ്ക്കൾക്ക് നമ്മൾ തിരിച്ചു ആക്രമിക്കുമോ എന്നൊരും സംശയം വരും. ചിലപ്പോൾ അവർ നമ്മൾക്ക് നേരെ കുരച്ചുകൊണ്ട് വരുന്നത് നിർത്തി തിരിച്ചു പോകാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഈ ഒരു ആശയം പരീക്ഷിച്ചു നോക്കാവുന്നതാണ്. അത് കൊണ്ട് നമ്മുക്കും നായ്ക്കൾക്കും ഹാനികരമല്ലാത്തത് കൊണ്ട് കുഴപ്പമില്ല.
മറ്റൊരു വിദ്യ എന്ന് പറയുന്നത് നിങ്ങളുടെ കൈയിലോ വാഹനത്തിലോ ഒരു എയർ ഹോൺ സൂക്ഷിക്കുക എന്നതാണ്. നായ്ക്കൾ വാഹനത്തിൻ്റെ പിന്നാലെ ഓടി വരുമ്പോൾ എയർ ഹോൺ അടിച്ചാൽ നായ്ക്കൾ പെട്ടെന്ന് പേടിക്കുകയും പിന്നാലെ വരുന്നത് ഉപേക്ഷിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ചിലർ നായ്ക്കൾക്ക് നേരെ കുരുമുളക് സ്പ്രേ അടിക്കുന്നത് കാണാം. അത് നായ്ക്കൾക്ക് എതിരെ ചെയ്യുന്നത് ദ്രോഹമാണെന്ന് തോന്നിയേക്കാം, പക്ഷേ ഒരു കാര്യം ഓർക്കണം സ്വരക്ഷയ്ക്ക് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ തെറ്റ പറയാൻ സാധിക്കില്ല. നിങ്ങൾക്ക് എന്താണ് തോന്നുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടുണ്ടോ.


Click it and Unblock the Notifications








