കരിവളയിട്ട കൈകൾ ഇനി മക്കാൻ ഓടിക്കും! ഹ്യുണ്ടായിൽ നിന്ന് പോർഷ എന്ന സ്വപ്നം എത്തിപ്പിടിച്ച് മലയാളി സംരംഭക

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ യുവസംരംഭകരുടെ എണ്ണം നല്ല രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയ്ക്കും ഉന്നമനത്തിനും ഇത് ഒരു സഹായമാണ്. അതുപോലെ തന്നെ ഈയിടെയായി യുവസംരംഭകർക്കിടയിൽ നാം കണ്ടുവരുന്ന ഏറ്റവും സാധാരണമായ ഒരു പ്രവണത അല്ലെങ്കിൽ ട്രെൻഡാണ്, എക്സോട്ടിക്ക് സ്പോർട്സ് കാറുകൾ സ്വന്തമാക്കുക എന്നത്.

മുമ്പും ഇത്തരം നിരവധി ബിസിനസുകാരെ ഞങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്. ഇത്തരം കാറുകൾ സ്വന്തമാക്കുന്ന മിക്ക ബിസിനസുകാരും പുരുഷന്മാരാണ് എങ്കിലും ഇപ്പോൾ സ്ത്രീ സംരംഭകരുടെ സാനിധ്യവും ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ പോർഷ മക്കാൻ സ്വന്തമാക്കി തലക്കെട്ടുകളിൽ ഇടം പിടിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ നിന്ന് മറ്റൊരു സൂപ്പർ വനിതയായ പാർവതി എസ് പിള്ള. വളരെ എളിയ തുടക്കമായിരുന്നു പാർവ്വതിയുടേത്, അതോടൊപ്പം തന്റെ ആദ്യത്തെ കാർ ഒരു ഹ്യുണ്ടായി സാൻട്രോയും ആയിരുന്നു.

സ്കിൻ ക്ലിനിക്കുകളുടെ ശൃംഖലയായ ഡോ. സ്കിന്നിന്റെ ഡയറക്ടറായ പാർവ്വതി എസ് പിള്ള അടുത്തിടെയാണ് കൊച്ചിയിലെ ഒരു പോർഷ ഡീലർഷിപ്പിൽ നിന്ന് ഒരു പുതിയ പോർഷ മക്കാന്റെ ഡെലിവറി സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ, ശ്രീമതി പാർവതി കടന്നുപോയ ജീവിത യാത്രയെക്കുറിച്ചാണ് വ്ലോഗർ കൂടുതലും പറയുന്നത്.

തൻ്റെ ആദ്യ കാർ ഹ്യുണ്ടായി സാൻട്രോ ആണ് എന്ന് അവർ വീഡിയോയിൽ പറയുന്നത് നമുക്ക് കേൾക്കാം. ഇത് പാർവ്വതിയുടെ ഭവനത്തിലെ ആദ്യ പോർഷ അല്ല എന്നത് ശ്രദ്ധേയമാണ്, താൻ പോർഷ മക്കാൻ സ്വന്തമാക്കുന്നതിനു മുന്നേ, തന്റെ ഭർത്താവ് പോർഷ ബോക്‌സ്‌റ്റർ സ്‌പോർട്‌സ് കാറാണ് ഉപയോഗിക്കുന്നത് എന്ന് വീഡിയോ വ്യക്തമാക്കുന്നു. ഇതു കൂടാതെ ഈ ഫാമിലിക്ക് ഒരു ഔഡി Q7 ലക്ഷ്വറി എസ്‌യുവിയും ഉണ്ട്.

റോഡിൽ ഈ കാറുമായി ഇറങ്ങുമ്പോൾ തനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളിൽ ഒന്ന് കുട്ടികളിൽ നിന്നാണ് എന്ന് പാർവ്വതി പരാമർശിക്കുന്നു. ബസിൽ യാത്ര ചെയ്യുന്ന സ്കൂൾ കുട്ടികൾ പിൻവശത്തെ ഗ്ലാസിലൂടെ അവർക്ക് നേരെ കൈവീശി ടാറ്റാ കാണിക്കാറുണ്ട് എന്ന് അവർ പറയുന്നു.

ഇത് തന്നെ ശരിക്കും സന്തോഷിപ്പിക്കുന്നു എന്ന് പാർവ്വതി എടുത്തു പറയുന്നു, തന്റെ കുട്ടിക്കാലത്ത് റോഡിൽ വിലകൂടിയ കാർ കാണുമ്പോഴെല്ലാം താനും ഇതുപോലെ ചെയ്യുമായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു. 40 വയസ്സ് തികയുന്നതിന് മുമ്പ് ഒരു പോർഷ സ്വന്തമാക്കുക എന്നത് തൻ്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നു എന്ന് അവർ വ്യക്തമാക്കി.

തന്റെ സ്വപ്നത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ഒടുവിൽ അത് നേടുകയും ചെയ്തു എന്ന് നിർവൃതി തനിക്കുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ അവൾക്ക് 40 വയസ്സ് തികയാൻ പോകുന്നതിന് മുമ്പേ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പാർവ്വതി. ഇത് തീർച്ചയായും ഒരു വലിയ നേട്ടം തന്നെയാണ്.

ഇനി കാറിന്റെ കാര്യത്തിൽ പോർഷയിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവിയാണ് പോർഷ മക്കാൻ. 2021 -ൽ ഈ എസ്‌യുവി മോഡലിന് ഒരു അപ്പ്ഡേറ്റ് ലഭിച്ചിരുന്നു. വീഡിയോയിൽ ഇവിടെ കാണുന്ന കാർ അപ്പ്ഡേറ്റഡ് പതിപ്പാണ്. മക്കാൻ്റെ എക്സ്റ്റീരിയർ രൂപകല്പനയും സ്റ്റൈലിംഗും കയീനിന് സമാനമാണ്. ഈ രണ്ട് എസ്‌യുവികൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഇവയുടെ വലുപ്പമാണ്. മകാൻ കയീനേക്കാൾ വളരെ ചെറുതാണ് എന്നതാണ് വാസ്തവം.

ഇതൊരു ആഡംബര എസ്‌യുവി മോഡൽ ആയതിനാൽ, പോർഷയുടെ ആറാം തലമുറ ഇൻഫോടെയിൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോം സപ്പോർട്ട് ചെയ്യുന്ന 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ കംപാറ്റിബിലിറ്റി, പോർഷ ഡൈനാമിക് ലൈറ്റ് സിസ്റ്റം (PDLS), സ്‌പോർട്ട് ക്രോണോ പാക്കേജ്, എയർ സസ്‌പെൻഷൻ (GTS) എന്നിവ പോർഷ ഇതിൽ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ഇല്യുമിനേറ്റഡ് ഹാപ്‌റ്റിക് ഐക്കണുകളുള്ള ഒരു ടച്ച്-സെൻസിറ്റീവ് പാനൽ , സൺറൂഫ് മുതലായവ ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

261 bhp മാക്സ് പവറും 400 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് പോർഷ മക്കാൻ്റെ സ്റ്റാൻഡേർഡ് വേരിയൻ്റിന് കരുത്തേകുന്നത്. 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.9 ലിറ്റർ V6 എഞ്ചിനാണ് S വേരിയൻ്റിൽ കമ്പനി നൽകിയിരിക്കുന്നത്.

434 bhp പരമാവധി കരുത്തും 550 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.9 ലിറ്റർ V6 എഞ്ചിനാണ് ടോപ്പ് എൻഡ് GTS വേരിയൻ്റിന്റെ ഹൃദയം. 88.06 ലക്ഷം രൂപയിൽ തുടങ്ങി 1.53 കോടി രൂപ വരെയാണ് ഒരു പുതിയ പോർഷ മാക്കൻ്റെ എക്‌സ് ഷോറൂം വില എന്നതും ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Wednesday, May 15, 2024, 8:30 [IST]
English summary
Women entrepreneur parvathy s pillai from kerala switches to porsche macan suv from hyundai santro
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X