വാഹനമോടിച്ചു കൊണ്ട് സീരിയൽ കാണുന്ന യുവതി; വീഡിയോ വൈറൽ

തിരക്കേറിയ നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ ട്രാഫിക്ക് ബ്ലോക്കുകൾ കാരണം ചിലപ്പോൾ മടുപ്പ് വരിക സ്വാഭാവികമാണ്. എന്നാൽ കുറച്ച് സന്തോഷത്തിന് വേണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണിൽ സീരിയൽ കണ്ടാൽ എങ്ങനെയിരിക്കും. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്. വാഹനത്തിൻ്റെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലാണോ ഹോൾഡറിൽ ഘടിപ്പിച്ച ഫോണിലാണോ എന്ന് വ്യക്തമല്ല.

വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു തരത്തിലുമുള്ള വീഡിയോ പ്ലേബാക്ക് നിർമ്മാതാക്കൾ അനുവദിക്കുന്നതല്ല. എന്നിരുന്നാലും, നിരവധി ആഫ്റ്റർ മാർക്കറ്റ് ബ്രാൻഡുകൾ വാഹനത്തിൽ ഈ സംവിധാനം നൽകുന്നുണ്ട്. അത്തരം ഇൻഫോടെയ്ൻമെന്റുകൾ നിയമപരമല്ല, ഡ്രൈവിങ്ങിനിടെ സ്‌ക്രീനിൽ ഒരു വീഡിയോ കാണുന്നത് വലിയ അപകടം വരുത്തി വയ്ക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.

Women Watching TV Serial While Driving Video Viral

ഓരോ റോഡിലും വാഹനമോടിക്കുന്നതിന് പ്രത്യേക വേഗതകള്‍ അധികാരികള്‍ നിര്‍വചിച്ചിരിക്കും. വാഹനം ഓടിക്കുമ്പോള്‍ ഈ പരിധിക്കുള്ളില്‍ ഡ്രൈവ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ഒരിക്കലും നന്നല്ല. വാഹനം നിയന്ത്രിത വേഗതയിലാണെങ്കില്‍ അപകടകരമായ സാഹചര്യങ്ങളില്‍ പോലും ആഘാതം കുറയ്ക്കാം. വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

വാഹനമോടിക്കുമ്പോള്‍ ചുറ്റുഭാഗത്തും ഒരു കണ്ണുണ്ടായിരിക്കേണ്ടത് പരമപ്രധാനമാണ്. എപ്പോഴും മുന്നിലുള്ള റോഡിലേക്ക് നോക്കുകയും ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുകയും വേണം. വളയം പിടിക്കുമ്പോള്‍ നിങ്ങളുടെ കാര്‍ ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അത് ഉടന്‍ തിരിച്ചറിയാന്‍ സദാ ജാഗരൂകരായിരുന്നാല്‍ സാധിക്കും.

Women Watching TV Serial While Driving Video Viral

വാഹനം ഓടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. നിങ്ങള്‍ അല്‍പ്പം വലിപ്പമുള്ള വാഹനം ഓടിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. ഡ്രൈവറുടെ കാഴ്ചയുടെ മണ്ഡലത്തിന് പുറത്തുള്ള റോഡിന്റെ ഒരു ഭാഗമാണ് ബ്ലൈന്‍ഡ്സ്പോട്ട്. വാഹനത്തിന്റെ ഭാഗത്ത് മറഞ്ഞിരിക്കുന്നതിനാല്‍ വിന്‍ഡ്ഷീല്‍ഡിലൂടെ മുന്നിലേക്ക് നോക്കിയോ മിററുകള്‍ ഉപയോഗിച്ചോ ദൃശ്യമാകാത്ത മേഖലയാണിത്. സ്ഥലത്തെ കുറിച്ചുള്ള അവബോധമുണ്ടായിരിക്കുകയും നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത വശത്ത്കൂടി ചെറിയ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നും ശ്രദ്ധ വേണം.

നിങ്ങളുടെ വാഹനം എങ്ങോട്ട് തിരിയുന്നുവെന്ന് മറ്റ് ഡ്രൈവര്‍മാരെ അറിയിക്കാന്‍ കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. ഇന്ന് നമ്മുടെ നാട്ടിലെല്ലാം നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേകളില്‍ ലെയ്ന്‍ മാറുമ്പോഴും ഇന്‍ഡിക്കേറ്ററിടേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല നിങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.

Women Watching TV Serial While Driving Video Viral

ഹൈവേകളില്‍ സഡന്‍ ബ്രേക്കിടുന്നതിന്റെ ഫലമായി വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നാടി ഇടിക്കുന്ന സംഭവങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് ഒഴിവാക്കാനായി മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് ആരോഗ്യകരമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കാം. മുന്നറിയിപ്പുകളില്ലാതെ മുന്നിലുള്ള വാഹനം ബ്രേക്ക് ചവിട്ടിയാല്‍ പ്രതികരിക്കാനുള്ള സമയം കിട്ടാന്‍ ഇത് സഹായിക്കും. ഇതിന് 5 സെക്കന്‍ഡ്‌സ് റൂള്‍ പിന്തുടരാവുന്നതാണ്.

സുരക്ഷിതമായി വാഹനം ഓടിക്കാന്‍ താല്‍പപ്പെടുന്ന ആളുകള്‍ ശീലമാക്കേണ്ട ഒരു സ്വഭാവമാണ് ക്ഷമ. ക്ഷമയും മര്യാദയും ഉണ്ടെങ്കില്‍ നമ്മള്‍ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വഴിമാറിക്കൊടുക്കും. ആളുകളെ കടന്നുപോകാന്‍ അനുവദിക്കുന്നത് ഒരു മോശം കാര്യമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ഡിഫെന്‍സീവ് ഡ്രൈവിംഗ് എപ്പോഴും ഗുണം ചെയ്യും.

Women Watching TV Serial While Driving Video Viral

അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനമോടിക്കുമ്പോള്‍ മിക്ക ആളുകളും ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. ഇത് അത്യന്തം അപകടമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണ്ണ് റോഡില്‍ വേണം. ഫോണില്‍ നോക്കുന്ന ഒരു സെക്കന്‍ഡ് സമയം മതി കാര്യങ്ങള്‍ തകിടം മറിയാന്‍. അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കുന്ന ഫോണ്‍ അടക്കമുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.

More from DriveSpark

Article Published On: Wednesday, December 6, 2023, 8:30 [IST]
English summary
Women watching tv serial in mobile while driving video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X