ഇലക്ട്രിക് വാഹനങ്ങളോട് വനിതകൾക്ക് താൽപ്പര്യമില്ല എന്ന് പുതിയ പഠനങ്ങൾ
ആഗോള വാഹന വിപണി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ പിന്നാലെ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പക്ഷേ പുതിയ പഠനങ്ങൾ പറയുന്നത് വനിതകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിനോട് തീരെ താൽപ്പര്യമില്ല എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സ്ത്രീകൾക്ക് ഏപ്പോഴും സുരക്ഷ തന്നെയാണ് മുൻഗണന, അത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷയിൽ അവർ അത്ര വിശ്വസിക്കുന്നില്ല എന്നാണ് മനസിലാകുന്നത്. പുതിയ പഠന റിപ്പോർട്ട് അനുസരിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് സ്ത്രീകളെ കൊണ്ടുവരാൻ കമ്പനികൾ സകല തന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുകയാണ്.സ്ത്രീക്കും പുരുഷനും സമത്വം എന്നാണ് പറയുന്നതെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ അത് അൽപ്പം പിന്നോട്ടാണ്.

വാണിജ്യപരമായ കണക്കുകൾ നോക്കുകയാണെങ്കിൽ 41.2 ശതമാനം വിപണി സ്ത്രീകളുടേതാണ്. എന്നാൽ അത് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം വരുമ്പോൾ 28 ശതമാനം ആയി കുറയുകയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. വിദേശ രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ടെസ്‌ല തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ടെസ്‌ല വാങ്ങുന്ന വനിതകളുടെ കണക്ക് എന്ന് പറയുന്നത് 33 ശതമാനമാണ്. എന്നാൽ മറ്റ് ബ്രാൻഡുകളുടെ കാര്യമാണ് കഷ്ടത്തിലായിരിക്കുന്നത്
ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇനിയുളള ഭാവിയിൽ എല്ലാവരും വാങ്ങാൻ പോകുന്നതെന്ന് നിരവധി ഗവേഷകർ പറഞ്ഞിട്ടുണ്ട്. എന്നാൽ ചില വ്യത്യസ്ത പഠനങ്ങളും വന്നിട്ടുണ്ട്. ഇലക്ട്രിക് കാറുകള്‍, വായു മലിനീകരണം, ആരോഗ്യം എന്നിവ ബന്ധിപ്പിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ ഡേറ്റകള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്. പൊതുവായി ലഭ്യമായ ഡേറ്റസെറ്റുകള്‍ പ്രയോജനപ്പെടുത്തി ഗവേഷകര്‍ കാലിഫോര്‍ണിയയിലാണ് പഠനം നടത്തിയത്. കാലിഫോര്‍ണിയയിലെ താമസക്കാര്‍ അതിവേഗം ഇലക്ട്രിക് കാറുകളിലേക്കോ ലൈറ്റ്-ഡ്യൂട്ടി സീറോ എമിഷന്‍ വെഹിക്കിളുകളിലേക്കോ (ZEV) മാറിക്കൊണ്ടിരിക്കുകയാണ്.

സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലിലാണ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്. 2013-നും 2019-നും ഇടയില്‍ സംസ്ഥാനത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത മൊത്തം സീറോ എമിഷന്‍ വാഹനങ്ങള്‍, വായു മലിനീകരണ തോത്, പ്രദേശത്ത് ആസ്ത്മ രോഗവുമായി ബന്ധപ്പെടുത്തി ചികിത്സ തേടിവര്‍ എന്നീ വിവരങ്ങള്‍ ഗവേഷകര്‍ താരതമ്യം ചെയ്ത് പഠിച്ചു. പ്രദേശത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പ്രാദേശത്ത് വായു മലിനീകരണ തോതും ആശുപത്രി സന്ദര്‍ശനങ്ങളും കുറഞ്ഞതായി കണ്ടെത്തി.
ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇലക്ട്രിക് കാര്‍ വിപണിയിലെ അതികായന്‍മാരായ ടെസ്‌ലയെ അടക്കം ഞെട്ടിച്ച് വന്‍ കുതിപ്പ് നടത്തുകയാണ്. കഴിഞ്ഞ വര്‍ഷമാണ് BYD ഇന്ത്യയിലെ അവരുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ അറ്റോ 3 അവതരിപ്പിച്ചത്. 6 ഇലക്ട്രിക് എംപിവിക്ക് ശേഷം സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ വാഹനമാണ് അറ്റോ 3. അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ബാച്ച് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്തതായി വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. രാജ്യത്തുടനീളമുള്ള ഡീലര്‍മാര്‍ മുഖേന 340 യൂണിറ്റിലധികം അറ്റോ 3 ഇലക്ട്രിക് എസ്‌യുവികള്‍ ഉടമകള്‍ക്ക് കൈമാറിയതായി BYD ഇന്ത്യ വ്യക്തമാക്കി.
സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 33.99 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). ഇലക്ട്രിക് എസ്‌യുവിയുടെ പവര്‍ട്രെയിനിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ ഇത് 201 bhp പീക്ക് പവറും 310 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ കഴിവുള്ള പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. BYD-യുടെ സ്വന്തം ബ്ലേഡ്-ബാറ്ററി സാങ്കേതികവിദ്യയുള്ള വലിയ 60.48kWh ബാറ്ററി പായ്ക്കാണ് ഇതിന്റെ ചാലകശക്തി. കരുത്താര്‍ന്ന പവര്‍ട്രെയിന്‍ സജ്ജീകരണത്തിന്റെ ബലത്തില്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.3 സെക്കന്‍ഡ് മതി.
ലെവല്‍ 2 ADAS സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളും നൂതന സാങ്കേതികവിദ്യകളും കൊണ്ട് നിറഞ്ഞതാണ് അറ്റോ 3. 7 എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് റൊട്ടേറ്റിംഗ് ഫംഗ്ഷനോടുകൂടിയ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ഹോളോഗ്രാഫിക് ട്രാന്‍സ്‌പെരന്റ് ഇമേജിംഗ് സിസ്റ്റം, ഒരു എന്‍എഫ്സി കാര്‍ഡ് കീ, വെഹിക്കിള്‍ ടു ലോഡ് (VTOL) മൊബൈല്‍ പവര്‍ സ്റ്റേഷന്‍ എന്നീ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








